Image

'സത്യം ഇല്ലാതാവുമ്പോൾ ജിവിതത്തിന്റെ ഉപ്പുരസം നഷ്ടമാകുന്നു' 

ടാജ് മാത്യു Published on 19 November, 2023
'സത്യം ഇല്ലാതാവുമ്പോൾ ജിവിതത്തിന്റെ ഉപ്പുരസം നഷ്ടമാകുന്നു' 

നന്മയും സത്യവും നിറഞ്ഞ ചിന്താധാരകൾ രൂപപ്പെടാത്തിടത്താണ് വിദ്വേഷവും അധമചിന്തകളും തലപൊക്കുന്നതെന്ന് ന്യൂയോർക്ക് സെയിന്റ് മേരീസ് സീറോ മലബാർ രൂപതാ വികാരി ഫാ. ജോൺസ്റ്റി തച്ചാറ. ഈ അവസ്‌ഥ രാഷ്ട്രീയ, ഭരണ രംഗത്തും ഉദ്യോഗസ്ഥ തലത്തിലും പ്രകടമാണ്. നന്മയുടെ വഴികാട്ടിത്തന്ന ഈശോയോടുള്ള നിരന്തര പ്രാർത്ഥനയിലൂടെയേ ഇതിൽ നിന്നു മോചനം നേടാനാവൂ. സത്യം ഇല്ലാതാവുമ്പോൾ ജിവിതത്തിന്റെ ഉപ്പുരസം തന്നെയാണ് നഷ്ടമാവുന്നത്. അതിനാൽ തന്നെ ഈ ഉപ്പുരസം കൈവിട്ടു പോകാതിരിക്കാൻ നമ്മൾ ജാഗരൂകരായിരിക്കണം.
    ഇടവകയിലെ ചാവറ വാർഡിലെ പ്രാർത്ഥനാ സംഗമത്തിനു ശേഷം അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ഫാ. ജോൺസ്റ്റി. കോവിഡ് മഹാമാരിക്ക്‌ ശേഷം ആദ്യമായി നടന്ന പ്രാർത്ഥനാ സംഗമമായിരുന്നു ഇത്. ബിജുമോൻ- മേരിക്കുട്ടി ദമ്പതികളുടെ വസതിയിൽ നടന്ന സംഗമത്തിൽ ഒട്ടേറെപ്പേർ പങ്കടുത്തു.
    ക്രിസ്തുരാജൻ്റെ തിരുന്നാൾ ആഘോഷത്തിന് തയാറെടുക്കുകയാണ് നമ്മൾ. ഇഹലോകത്തിനപ്പുവുമാണ് തൻ്റെ രാജത്വമെന്ന് സ്വജീവിതത്തിലൂടെ തെളിയിക്കുകയായിരുന്നു ക്രിസ്തുരാജൻ. അതുകൊണ്ടു തന്നെ തൻ്റെ രാജത്വത്തെ ചോദ്യം ചെയ്ത ഭൂമിയിലെ രാജാക്കന്മാരോട് അവിടുന്ന് തർക്കിക്കാനും പോയില്ല. എൻ്റെ രാജ്യം ഇവിടെയല്ല എന്ന മറുപടിയിൽ ഒതുക്കി; പ്രാർത്ഥനാ സംഗമത്തിൽ വായിച്ച വേദവാക്യങ്ങളെ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
    ചാവറ വാർഡിന്റെ ഭാരവാഹികളെയും സംഗമത്തിൽ തിരഞ്ഞെടുക്കയുണ്ടായി. ലിബി അന്ത്രപ്പേരാണ് പുതിയ സെക്രട്ടറി. ടാജ് മാത്യു ജോയിൻറ് സെക്രട്ടറിയായിരിക്കും. ഫാദേഴ്‌സ് ഫോറം പ്രതിനിധികളായി ടോമി മഠത്തിക്കുന്നേലും ടോമിച്ചൻ വർഗീസും തിരഞ്ഞെടുക്കപ്പെട്ടു. സെൽവി കുര്യൻ ജ്യോതിസ് ഷിനോ എന്നിവർ മദേഴ്‌സ് ഫോറത്തെ പ്രതിനിധീകരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക