Image

പാക്കിസ്ഥാനുള്ള സഹായങ്ങൾ നിർത്തി വയ്ക്കണമെന്നു  കോൺഗ്രസ് അംഗങ്ങൾ (പിപിഎം)

Published on 19 November, 2023
പാക്കിസ്ഥാനുള്ള സഹായങ്ങൾ നിർത്തി വയ്ക്കണമെന്നു  കോൺഗ്രസ് അംഗങ്ങൾ (പിപിഎം)

പാക്കിസ്ഥാനിൽ ഭരണഘടനാ വ്യവസ്ഥകൾ പുനഃസ്ഥാപിക്കയും ചെയ്യുന്നതു വരെ ആ രാജ്യത്തിനുള്ള യുഎസ് സഹായം നിർത്തി വയ്ക്കണമെന്നു യുഎസ് കോൺഗ്രസിലെ 11 അംഗങ്ങൾ ബൈഡൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി പാക്ക് മാധ്യമങ്ങൾ അറിയിച്ചു. പാക്കിസ്ഥാൻ സ്വതന്ത്രമായ തിരഞ്ഞെടുപ്പു നടത്തുന്നതു വരെ അവർക്കു ഒരു സഹായവും നൽകാൻ പാടില്ലെന്നും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് അയച്ച കത്തിൽ അവർ പറഞ്ഞു. 

ചെറിയ ന്യൂനപക്ഷ സമുദായങ്ങളെ ലക്‌ഷ്യം വച്ച് പാക്കിസ്ഥാൻ ദൈവ നിന്ദാ നിയമം ഭേദഗതി ചെയ്യുന്നത് അനുവദിക്കാൻ പാടില്ലെന്നും അവർ എഴുതി. പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന അംഗങ്ങളുടെ ആവശ്യം അവഗണിച്ചു തിരക്കിട്ടു കൊണ്ടു വന്ന ഭേദഗതിക്കു പ്രസിഡന്റിന്റെ ഒപ്പു മാത്രമേ ഇനി ആവശ്യമുള്ളു.  

ബിൽ പാസാക്കിയതിന്റെ എട്ടാം ദിവസം ഓഗസ്റ്റ് 16നു ജാരൺവാലയിൽ ഒരു ആൾക്കൂട്ടം ക്രിസ്ത്യൻ വീടുകൾക്കു തീവച്ചു. ഗിൽജിത്-ബാൾട്ടിസ്ഥാനിൽ ഷിയകൾ ബില്ലിനെതിരെ സമരം ചെയ്തു. 

Lawmakers seek to block aid to Pakistan 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക