Image

മന്ത്ര 2025 ഗ്ലോബൽ കൺവെൻഷൻ നോർത്ത് കരോലീനയിലെ ഷാർലറ്റിൽ

ഷിബു കുമാർ Published on 20 November, 2023
മന്ത്ര 2025 ഗ്ലോബൽ കൺവെൻഷൻ നോർത്ത് കരോലീനയിലെ ഷാർലറ്റിൽ

മന്ത്ര (മലയാളി അസോസിയേഷൻ ഓഫ്  നോർത്ത് അമേരിക്കൻ ഹിന്ദുസ്)  രണ്ടാമത്  ഗ്ലോബൽ കൺവെൻഷൻ നോർത്ത് കരോലീനയിലെ ഷാർലറ്റിൽ 2025 ജൂലൈ 3 മുതൽ 6 വരെ നടക്കുമെന്ന് പ്രസിഡന്റ്‌ ശ്യാം ശങ്കർ അറിയിച്ചു. 

ഷാർലറ്റിലെ പ്രമുഖ മലയാളി ഹൈന്ദവ സംഘടന ആയ കൈരളി സത് സംഗ് കരോലീനയുമായി ചേർന്നാവും മന്ത്ര കൺവെൻഷൻ നടത്തുക. നോർത്ത് അമേരിക്കയിലെ പ്രവാസി സംഘടനകളിൽ കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധേയമായ സംഘടനയുടെ സാർവ്വ ദേശീയമായ പ്രവർത്തന വിപുലീകരണം  ആവും അടുത്ത രണ്ടു വർഷത്തെ പ്രധാന കർമ പദ്ധതി എന്നും അദ്ദേഹം അറിയിച്ചു. 

വൻ വിജയം ആയ ഹ്യുസ്റ്റൻ കൺവെൻഷൻ പകർന്നു നൽകിയ ഊർജം ഉൾക്കൊണ്ടു മുന്നോട്ട് പോവാൻ പുതിയ ഭരണ സമിതി തയാറെടുത്തു കഴിഞ്ഞു എന്നും അദ്ദേഹം അറിയിച്ചു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക