Image

ഗാസയിൽ മരിച്ച പലസ്തീൻകാരുടെ എണ്ണം  13,000 കടന്നു; നിരവധി കുട്ടികളും 

Published on 20 November, 2023
ഗാസയിൽ മരിച്ച പലസ്തീൻകാരുടെ എണ്ണം  13,000 കടന്നു; നിരവധി കുട്ടികളും 

ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 13,000 കടന്നുവെന്നു ഗാസ ആരോഗ്യ വകുപ്പ് അറിയിച്ചു. അതിൽ 5,500 റിലധികം കുട്ടികളാണ്. 

ഒരു ദിവസം മുൻപ് ഗാസ നൽകിയ മരണക്കണക്ക് 12,000 ആയിരുന്നു. 61 ഇസ്രയേലി സൈനികർ മരിച്ചതായി ഇസ്രയേലിന്റെ കണക്കുകളിൽ പറയുന്നു. 

ശനിയാഴ്ച ഇസ്രയേലി സേന നടത്തിയ ആക്രമണത്തിൽ ഖാൻ യൂനിസിലെ നാസർ ഹോസ്പിറ്റലിൽ 70 പേർ കൊല്ലപ്പെട്ടതായി ഡോക്‌ടേഴ്‌സ് വിതൗട് ബോർഡേഴ്സ് (എം എസ് എഫ്) പറയുന്നു. ആക്രമണം ഉണ്ടായി നിമിഷങ്ങൾക്കുള്ളിൽ 122 പേരെ പരുക്കേറ്റു എത്തിച്ചിരുന്നു. അതിൽ 70 പേരും മരിച്ചു. 

നിരവധി കുട്ടികൾ ഉൾപ്പെടെ ഡസൻ കണക്കിനാളുകൾക്കു പരുക്കേറ്റതായി ആശുപത്രിയിൽ പ്രവർത്തിക്കുന്ന അവർ അറിയിച്ചു. പലർക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. 

അൽ ഷിഫാ ആശുപത്രിയിൽ ഭൂഗർഭ ടണൽ കണ്ടെത്തിയെന്ന ഇസ്രയേലിന്റെ ആരോപണം പച്ചക്കള്ളമാണെന്നു ആശുപത്രി ഡയറക്റ്റർ മുനീർ എൽ-ബൂർഷ് പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള 250 ലേറെ രോഗികൾ ആശുപത്രിയിലുണ്ട്. 

Gaza death toll past 13,000 

Join WhatsApp News
Jacob 2023-11-20 16:35:09
The only thing that will help is to release the hostages. Only America and the west pay ransom for getting their people back, this time Israel is not going to do that. So, Hamas should make that decision. If any of the hostages are murdered, that will be end of self rule in Gaza.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക