Image

രമണി അമ്മാളിന്റെ കവിതകൾ ' വാക്കുമരം ' പ്രകാശനം ചെയ്തു

Published on 20 November, 2023
രമണി അമ്മാളിന്റെ കവിതകൾ ' വാക്കുമരം ' പ്രകാശനം ചെയ്തു

മഴവില്ലിലൊരു ഊഞ്ഞാലു കെട്ടി ആടാനും നക്ഷത്രങ്ങളുടെ താരാട്ടു കേട്ട് മേഘങ്ങളിൽ കിടന്നുറങ്ങാനും ആൽപ്സ് പർവതം മനുഷ്യരുടെ മനസ്സിൽ പ്രതിഷ്ഠിക്കാനും കവിതകൾക്കേ കഴിയൂ..
വെയിൽ കൊയ്തെടുത്ത് മഴയിലുണക്കി മാനത്തു വിരിച്ച് സ്വപ്നത്തിലൂടെ സഞ്ചരിക്കാനും കവിതകൾക്കേ കഴിയൂ..

വാക്കുമരത്തിന്റെ അവതാരിക തുടങ്ങുന്നത് ഇങ്ങനെയാണ്.
കവിതയുടെ കൂട്ടുകാരിക്ക് സ്നേഹത്തോടെ എന്ന് പറഞ്ഞാണ്  പ്രൊഫ. പ്രസന്നകുമാരി അവതാരിക അവസാനിപ്പിക്കുന്നത്.

കവിതയ്ക്കും കവിതയ്ക്കും ഇടയിലൂടെയുള്ള സ്വപ്നസഞ്ചാരങ്ങളാണ് ജി. രമണി അമ്മാളിന്റെ പുതിയ സമാഹാരമായ വാക്കുമരത്തിൻ ചില്ലകൾ തോറും കയറി മറിയുന്നത്.
സന്തോഷ സന്താപ സമ്മിശ്രമായ  ജീവിതംപോലെ കോപതാപങ്ങൾ നിറഞ്ഞ 60 കവിതകളാണ് വാക്കുമരത്തിൽ ഉള്ളത്.

മിക്കവാറും കവിതകളൊക്കെയും ഇ മലയാളിയിലൂടെയാണ് ആദ്യം പ്രസിദ്ധീകരിച്ചത്. 

കോട്ടയം ഐ. എം. എ ഹാളിൽ വച്ച് ഇന്നലെ പുസ്തകം പ്രകാശിതമായി.

വനിതാ സാഹിതി കോട്ടയം ജില്ലാ സെക്രട്ടറി പി. കെ . ജലജാ മണി , അക്ഷരസ്ത്രീ ട്രഷറർ സാറാമ്മ മാത്യുവിന് ( റൂബി ) പുസ്തകം കൈമാറി പ്രകാശന കർമ്മം നിർവഹിച്ചു.

അക്ഷര സ്ത്രീ ദ ലിറ്റററി വുമൺ സാഹിത്യ സംഘടനാ പ്രസിഡന്റ് ഡോ. ആനിയമ്മ ജോസഫ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ഔസേപ്പ് ചിറ്റക്കാട് ( ചീഫ് എഡിറ്റർ , പരസ്പരം മാസിക ) , ആൻസി സാജൻ ( ഇ മലയാളി എഡിറ്റർ ) , ഡോ. കുഞ്ഞമ്മ ജോർജ്ജ് , രാരിമ ശങ്കരൻകുട്ടി , സെബാസ്റ്റ്യൻ ജോസഫ് ( ആർട് കാസിൽ ഗാലറി കോട്ടയം ) സുജാത  കെ പിള്ള ( എഴുത്തുകാരി ), ബാലകൃഷ്ണ മേനോൻ ( എഡിറ്റർ , ജയം മാസിക ) , ഏലിയാമ്മ കോര ( വനിതാ സാഹിതി ), ഡോ. രേഷ്മ ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.

ഗായകൻ ജോൺ തോമസ്, വാക്കുമരത്തിലെ കവിതകൾ ആലപിച്ചു.

ഗായകനും സാഹിത്യകാരനുമായ ബി. ശ്രീകുമാർ പുസ്തകം സദസ്സിന് പരിചയപ്പെടുത്തി.

കോട്ടയം കളത്തിപ്പടി മ്യൂസിക് വേയ്വ്സ് സി.ഇ. ഒ റാണി വിനോദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ആശാ കുരുവിള പ്രാർത്ഥനാ ഗാനം ആലപിച്ചു.

പുസ്തകം രചിച്ച രമണി അമ്മാൾ മറുപടി പ്രസംഗത്തിലൂടെ ഏവർക്കും നന്ദിയർപ്പിച്ചു.

രമണി അമ്മാളിന്റെ കവിതകൾ ' വാക്കുമരം ' പ്രകാശനം ചെയ്തു
രമണി അമ്മാളിന്റെ കവിതകൾ ' വാക്കുമരം ' പ്രകാശനം ചെയ്തു

രമണി അമ്മാളിന്റെ കവിതകൾ ' വാക്കുമരം ' പ്രകാശനം ചെയ്തു

രമണി അമ്മാളിന്റെ കവിതകൾ ' വാക്കുമരം ' പ്രകാശനം ചെയ്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക