Image

കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന് ഹൂസ്റ്റണില്‍ സ്വീകരണം - നവംബര്‍ 26 ന്-

പി.പി.ചെറിയാന്‍ -  ഒഐസിസി യൂഎസ്എ  മീഡിയ ചെയര്‍ Published on 20 November, 2023
 കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന് ഹൂസ്റ്റണില്‍ സ്വീകരണം - നവംബര്‍ 26 ന്-

ഹൂസ്റ്റണ്‍ : അമേരിക്കയില്‍ ഹൃസ്വസന്ദര്‍ശനാര്‍ത്ഥം എത്തിയ കെപിസിസി സെക്രട്ടറി റിങ്കൂ ചെറിയാന് ഹൂസ്റ്റണില്‍ ഊഷ്മള സ്വീകരണം നല്‍കും.ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യൂഎസ്എ (ഒഐസിസി യുഎസ്എ ) യുടെയും ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെയും (HRA) ആഭിമുഖ്യത്തിലാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. നവംബര് 26  നു ഞായറാഴ്ച വൈകുന്നേരം 6 ന് സ്റ്റാഫോര്‍ഡിലെ അപ്നാ ബസാര്‍ ഹാളിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. (2437 FM 1092 Rd, Stafford, TX 77459)

കെപിസിസി മുന്‍ വൈസ് പ്രസിഡണ്ട്, മുന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, പത്തനംത്തിട്ട ഡിസിസി മുന്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുള്ള റിങ്കു 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ റാന്നി നിയോജകമണ്ഡലത്തിലെ യുഎഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു.

പത്തനംതിട്ടയിലെ  ആദ്യ ഡിസിസി പ്രസിഡണ്ടും റാന്നി മുന്‍ എംഎല്‍എയുമായ അന്തരിച്ച എം.സി. ചെറിയാനും മുന്‍ ജില്ലാ പഞ്ചായത്ത് അംഗം മറിയാമ്മ ചെറിയാനാണു റിങ്കുവിന്റെ മാതാപിതാക്കള്‍.

ഫിലാഡല്‍ഫിയ, ഡിട്രോയിറ്റ്, ലോസ് ആഞ്ചലസ്, ഡാളസ്, ന്യൂയോര്‍ക്ക് നഗരങ്ങളും സന്ദര്‍ശിക്കുന്ന റിങ്കു  ചെറിയാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും, റാന്നി സ്വദേശികളെയും കാണുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു.

ഹൂസ്റ്റണിലെ സമ്മേളനത്തില്‍ ഒഐസിസിയൂഎസ്എ ദേശീയ ഭാരവാഹികളായ  ചെയര്‍മാന്‍ ജെയിംസ് കൂടല്‍, പ്രസിഡണ്ട് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറിയും 'HRA ഉപരക്ഷാധികാരിയുമായ ജീമോന്‍ റാന്നി, ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ (HRA) ഉപരക്ഷാധികാരികളായ റവ.ഫാ. ജെക്കു സഖറിയാ, ജോയ് മണ്ണില്‍, പ്രസിഡണ്ട് ബാബു കൂടത്തിനാലില്‍, ഒഐസിസി യൂഎസ്എ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡണ്ട് വാവച്ചന്‍ മത്തായി, സതേണ്‍ റീജിയണല്‍ ജനറല്‍ സെക്രട്ടറി ജോമോന്‍ ഇടയാടി, റീജിയണല്‍, ചാപ്റ്റര്‍ നേതാക്കള്‍, സാമൂഹ്യ സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്ത് ആശംസകള്‍ അറിയിക്കും. സമ്മേളനത്തിലേക്ക് എല്ലാവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നെവെന്ന്  സംഘാടകര്‍ അറിയിച്ചു.

 കൂടുതല്‍ വിവരങ്ങള്‍ക്ക്,വാവച്ചന്‍ മത്തായി (ചാപ്റ്റര്‍ പ്രസിഡണ്ട്)- 832 468 3322,ജോജി ജോസഫ് - (ചാപ്റ്റര്‍ ജന. സെക്രട്ടറി) - 713 515 8432,മൈസൂര്‍ തമ്പി' - ചാപ്റ്റര്‍ ട്രഷറര്‍ ) - 281 701 3220,ബാബു കൂടത്തിനാലില്‍ - HRA പ്രസിഡണ്ട് - 713 291 9895
ബിനു സഖറിയാ - HRA ജനറല്‍ സെക്രട്ടറി - 865 951 9481,ജിന്‍സ് മാത്യു കിഴക്കേതില്‍ ( HRA ട്രഷറര്‍) - 832 278 9858.

റിങ്കുവുമായി (91 94465 52028)  വാട്‌സ്ആപ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

Join WhatsApp News
Sunil 2023-11-20 20:45:51
Please ask this Rinkoo Cherian if he support Hamas, the terrorist group or he will support Israel which stands for freedom and Democracy.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക