Image

ടെന്നസ്സി വെടിവയ്പ്പില്‍ 4 സ്ത്രീകള്‍ മരിച്ചു,ഒരാളുടെ നില ഗുരുതരം:മെംഫിസ് പോലീസ്

പി പി ചെറിയാന്‍ Published on 20 November, 2023
ടെന്നസ്സി വെടിവയ്പ്പില്‍ 4 സ്ത്രീകള്‍ മരിച്ചു,ഒരാളുടെ നില ഗുരുതരം:മെംഫിസ് പോലീസ്

മെംഫിസ്(ടെന്നീസ്) : ടെന്നസിയിലെ മെംഫിസില്‍ ശനിയാഴ്ച വൈകുന്നേരം നടന്ന വെടിവയ്പ്പില്‍ നാല് സ്ത്രീകള്‍ മരിക്കുകയും ഒരാള്‍ക്ക്  ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.

വെടിവെച്ചുവെന്നു കരുതുന്നയാള്‍ക്കുവേണ്ടി മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍  മരിച്ച നിലയില്‍ കണ്ടെത്തിയതായി  പോലീസ് അറിയിച്ചു.  

ഏകദേശം 9:22 ന് ഹോവാര്‍ഡ് ഡ്രൈവില്‍ വെടിവയ്പ്പുണ്ടായതായും  ഉദ്യോഗസ്ഥര്‍ ഉടനെ സംഭവസ്ഥലത്തു  എത്തിച്ചേര്‍ന്നതായും  മെംഫിസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഹോവാര്‍ഡ് ഡ്രൈവില്‍ ഒരു സ്ത്രീ വെടിയേറ്റ് മരിച്ചു, വാറിംഗ്ടണ്‍ റോഡില്‍ മറ്റൊരു സ്ത്രീ കൊല്ലപ്പെട്ടതായി അധികൃതര്‍ പറഞ്ഞു.

മറ്റൊരു ഷൂട്ടിംഗ് ലൊക്കേഷന്‍ ഫീല്‍ഡ് ലാര്‍ക്ക് റോഡിലായിരുന്നു, അവിടെ രണ്ട് സ്ത്രീകള്‍ മാരകമായി വെടിയേറ്റു മരിച്ചു, പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്നാമത്തെ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍  വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.വെടിവയ്പ്പ് ഗാര്‍ഹിക പീഡന സംഭവമായി പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.

മാവിസ് ക്രിസ്റ്റ്യന്‍ ജൂനിയര്‍ (52) എന്ന് സംശയിക്കുന്നയാളാണ്  ഞായറാഴ്ച പുലര്‍ച്ചെ 3:30 ന് ഒരു മനുഷ്യവേട്ടയെ തുടര്‍ന്ന് മാരകമായ വെടിയേറ്റ മുറിവുമായി  കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുറിവ് സ്വയം ഉണ്ടാക്കിയതാണെന്ന് പോലീസ് പറഞ്ഞു.
2017ലെ വെള്ള നിറത്തിലുള്ള ഷെവര്‍ലെ മാലിബു കാറാണ് ഇയാള്‍ ഓടിച്ചിരുന്നത്   ക്രിസ്റ്റ്യന്റെ ഫോട്ടോ പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക