ഒഹായോവിൽ 52 വയസുള്ള ഇന്ത്യക്കാരൻ കാറിടിച്ചു മരിച്ചതായി പോലീസ് അറിയിച്ചു. പിയുഷ് പട്ടേൽ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഫോക്സ്‌വാഗൺ ഗോൾഫ് ജിടിഐ കാർ ഓടിച്ചിരുന്നതു 25 വയസുള്ള കാമറോൺ ലൂയിസ ആണെന്നു പോലീസ് പറഞ്ഞു. പക്ഷെ അയാളെ അറസ്റ്റ് ചെയ്തിട്ടില്ല.
ബ്രൂൺസ്‌വിക്ക് ഹിൽസിൽ ഓട്ടംവൂഡ് ലെയ്‌നിൽ നടന്നു പോകുമ്പോഴാണ് നവംബർ 18നു പട്ടേലിനെ കാറിടിച്ചത്. ഹൈവെ പട്രോൾ എത്തിയപ്പോഴേക്കു അദ്ദേഹം മരിച്ചിരുന്നു.
നവംബർ 14 നു ഒഹായോവിൽ ഉണ്ടായ മറ്റൊരു അപകടത്തിൽ ആറു പേർ കൊല്ലപ്പെട്ടിരുന്നു.
Indian man dies in Ohio car crash