" മരം ഒരു വരം " എന്ന് പറയാൻ നിരവധി കാരണങ്ങൾ ഉണ്ട് . അത് അത്ഭുത ഫലങ്ങൾ തരുന്ന ചെടികളാണെങ്കിൽ പറയുകയും വേണ്ട . .
ചെടികളും അവയിലുണ്ടാകുന്ന പഴങ്ങളും ആരോഗ്യവും , സൗന്ദര്യവും നിലനിർത്തുന്നു എന്ന സത്യസന്ധവും ശാസ്ത്രീയവുമായ നേരറിവാണ്, ഫിലഡല്ഫിയയിൽ വര്ഷങ്ങളായി താമസിച്ചുവരുന്ന വ്യവസായി ശ്രീ വിൻസന്റ് ഇമ്മാനുവലിനേയും അദ്ദേഹത്തിന്റെ പത്നി ശ്രീമതി ബ്രിജിത് വിന്സന്റിനെയും തിരക്കിനിടയിലും ജുജുബി (ചൈനീസ് ഡേറ്റ്‌സ് ), പെഴ്സിമോൻ മുതലായ ഫലവൃക്ഷത്തൈകൾ ഉൽപ്പാദനം ചെയ്യാനും അത് വിപണനം ചെയ്യുന്നതിനുമുള്ള സമയം കണ്ടെത്താൻ പ്രേരിപ്പിക്കുന്നത് .
വര്ഷം തോറും ആവശ്യക്കാർ കൂടിവരുന്നതിനാൽ വേണ്ടത്ര ചെടികൾ എത്തിച്ചു കൊടുക്കാൻ സാധിക്കുന്നില്ല എന്നാണ് ശ്രീമതി ബ്രിജിത് വിൻസന്റ് പറയുന്നത് . ഉയർന്ന ഫൈബറിന്റെ അളവും കുറഞ്ഞ കലോറിയും വൈറ്റമിൻ സിയുടെ നിറസ്രോതസ്സും ജുജുബി പഴത്തെ മറ്റെല്ലാ പഴങ്ങളിൽ നിന്ന് വേറിട്ട് നിർത്തുമ്പോൾ ,ഫൈബർ, ഫോസ്ഫറസ് , കാൽസ്യം , വൈറ്റമിൻ സി , വൈറ്റമിൻ എ മുതലായവയാണ് ആരോഗ്യപരമായി പെഴ്സിമോൻ പഴത്തിന്റെ പ്രത്യേകത .
ഈ രണ്ടു പഴങ്ങളൂം വളരെ സ്വാദൂറുന്നവയും ആണ് . ഇക്കൊല്ലം ട്രൈസ്റ്റേറ്റിൽ ഈ രണ്ടു പഴങ്ങളുടെയും ചെടികൾ വേണ്ടപ്പെട്ടവർക്ക് സമയത്തുതന്നെ എത്തിക്കാൻ കഴിയും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇവർ . അതിനാൽ തന്നെ 2024 ലേക്കുള്ള ചെടികളുടെ ബുക്കിങ്ങ് ആരംഭിച്ചുകഴിഞ്ഞു .
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പർ , ശ്രീ വിനസന്റ് ഇമ്മാനുവൽ 215 880 3341