Image

സീമയുടെ ജീവിതയാത്ര (കഥാമത്സരം-23 - ഷുഹാന നിസാം)

Published on 21 November, 2023
സീമയുടെ ജീവിതയാത്ര (കഥാമത്സരം-23 - ഷുഹാന നിസാം)

നീ ഇങ്ങനെ ഇരുന്നോ കുറേ പഠിച്ച് പൈസ പോയത് മിച്ചം. ഇതു കേട്ട് ആണ് രാവിലെ സീമ ഉണരുന്നത്.

ഞാൻ എന്ത് ചെയ്യാൻ ഒരു ജോലി കിട്ടണ്ടേ , ഇവർക്ക് ഒക്കെ ബഹളം വെയ്ക്കാം .ഞാൻ ശ്രമിക്കാത്തത് കൊണ്ടാണോ വായിൽ വരുന്നത് ഒക്കെ വിളിച്ചു പറയുകയ എന്ന് പറഞ്ഞ് അവൾ എഴുന്നേറ്റ് അടു ക്കളയിലേക്ക് പോയി..

അമ്മേ , ഈ അമ്മ എവിടെ പോയി സീമ രാവിലെ അമ്മേ കാണാത്തത് കൊണ്ട് തിരക്കി അടുക്കള യുടെ അടുത്തുള്ള മുറിയിൽ പോയി നോക്കി.

അവിടെ അമ്മ കിടക്കുന്നു .

എന്താ അമ്മേ വയ്യേ...

മോളെ നല്ല ക്ഷീണം ദേഹം തളരുന്ന പോലെ .

എന്തെങ്കിലും ഉണ്ടാക്കി കഴിക്ക്..

എല്ലാവർക്കും ആക്കി കൊടുക്ക്..

ശരിയമ്മെ ചെയ്യാം ,എന്ന് പറഞ്ഞ് അവൾ അടുക്കളയിൽ കയറി പാത്രത്തിൽ ഇരുന്ന മാവ് എടുത്ത് ദോശ ചുടാൻ എടുത്തു .

ആ സമയം അവളുടെ അച്ഛൻ അടുക്കളയിൽ ഓടി വന്നു .

എനിക്ക് ഇഷ്ടം ഉള്ളത് ഉണ്ടാക്കി കഴിക്കാൻ എനിക്കറിയാം .

നിനക്ക് വേണ മെങ്കിൽ നീ സ്വന്തമായി പൈസ ഉണ്ടാക്കി വാങ്ങി ചെയ്യ് . ഇതും പറഞ് അച്ഛൻ അടുക്കളയിൽ കയറി ഇഷ്ടമുള്ള കറിയും ദോശയും ഉണ്ടാക്കി എടുത്തു കൊണ്ട് പോയി..

മുറിയിൽ മാറ്റി വെച്ച കുറച്ച് അണ്ടിപ്പരിപ്പും ബദാമും കൂടി പാത്രത്തിന് സൈഡിൽ വെച്ച് കഴിക്കാൻ തുടങ്ങി.

ഇതു കണ്ട സീമയ്ക്ക് ദേഷ്യമാണ് വന്നത്.

ഇതിപ്പോ എന്നോട് ഇങ്ങനെ കാണിക്കേണ്ട ആവശ്യം എന്താണ്..

ഞാൻ എവിടെ നിന്നോ വലിഞ് കേറി വന്നപ്പോലാ ഈ കാണിക്കുന്നത്.

ആ എന്തെങ്കിലും കാണിച്ച് പോകട്ട് 

വല്ലതും പറഞ്ഞാൽ ഉടൻ പ്രാകാൻ  തുടങ്ങും.

നീ നശിച്ചു പോകും , ഒരു കാലത്തും ഗതി പിടിക്കില്ല സ്വന്തം അച്ഛൻ തന്നെ ഇങ്ങനെ ഒക്കെ പറയാൻ തുടങ്ങിയാൽ എന്താ ചെയ്ക എന്ന് മനസിൽ പറഞ് കൊണ്ട് 

ബാക്കി മാവിൽ ദോശ ചുട്ട് കറി മൊത്തം അച്ഛൻ എടുത്തത് കാരണം വീണ്ടും ഒരു കറിക്കുള്ള ഒന്നും തന്നെ ഇല്ലായിരുന്നു.

പഞ്ചസാര കൂട്ടി ദോശ കഴിച്ചു .

മുറിയിലേക്ക് പോയി .

അങ്ങനെ

ഓരോ  ദിവസം കഴിയുന്തോറും ആ വീട്ടിൽ പ്രശ്നങ്ങൾ കൂടി കൊണ്ടെയിരുന്നു. കഴിക്കാൻ നല്ല ആഹാരം കിട്ടാതെ വിഷമിച്ചു .

മീൻ വാങ്ങാൻ പറഞ്ഞാൽ ബഹളം വാങ്ങുന് എങ്കിൽ ഫ്രീ ആയി കിട്ടുന്ന മീൻ വാങ്ങി ഉണക്കി എടുത്ത് ഉപയോഗിക്കും..

ഇത്ര പൈസ ഉള്ളവർ ഇങ്ങനെ ദാരിദ്ര വാസം ചെയ്യുന്നത് എന്തിനാണ് ദൈവമെ . ഇവിടെ നിന്ന് മാറിയാലെ സമാധാനം കിട്ടു എന്നാ തോന്നുന്നത് ,

എങ്ങനെ രക്ഷപ്പെടാൻ ജോലിക്ക് എത്ര ശ്രമിച്ചാലും കിട്ടുന്നില്ല 

ഒരു ഗവൺമെൻ സ്ഥാപനത്തിൽ എഞ്ചിനിയറായി കേറിയില്ലാ എങ്കിലും ഏതെങ്കിലും ഒരു ജോലി ഞാൻ സ്വപ്നം കണ്ടത്

പാതി വഴിയിൽ എനിക്ക് ഉപേക്ഷിക്കാനെ താല്പര്യം ഇല്ല. 

നല്ല ആഹാരം കഴിക്കാൻ പറ്റിയിട്ടില്ല , സമാധാനത്തോടെ വീട്ടിൽ ഇരുത്താൻ സമ്മതിച്ചിട്ടില്ല .എന്നിട്ടും ഞാൻ കഷ്ടപ്പെട്ട് പഠിക്കുന്നത് ഇവർക്ക് കണ്ടുടേ 

അവൾ സ്വയം പറഞ്ഞ്..

അങ്ങനെ കുറേ നാൾക്ക് ശേഷം സീമയ്ക്ക് കല്യാണ ലോചന വന്നു..

അതും പണ്ട് എഞ്ചിനിയറിങ്ങിന് പഠിക്കുമ്പോൾ പരിചയമുള്ള സീനിയർ .

പേര് "വിനീത് " .ആദ്യ മൊന്നും സമ്മതം മൂളിയില്ല പിന്നിട് കൂട്ടുകാരുടെ നിർബന്ധത്തിൽ അവൾ സമ്മതിച്ചു.

എല്ലാവർക്കും അറിയുന്ന ആളാണ് അപ്പോൾ കുഴപ്പം വരില്ല.

വീട്ടിലെ കുറ്റപ്പെടുത്തലിൽ നിന്നും ഒരാശ്വാസം കിട്ടും . ഏറ്റവും സമാധാനം കുറച്ച് നല്ല ആഹാരം കഴിക്കാമല്ലോ എന്നതാണ് . അങ്ങനെ അവൾ ഓരോന്നും ചിന്തിച്ചു കൂട്ടി.

പെണ്ണുകാണൽ ചടങ്ങും ഉറപ്പിരും എല്ലാം തകൃതിയായി കഴിഞ്ഞു.

സീമയും വിനീതുമായി ഫോണിലൂടെ സംസാരിക്കാൻ തുടങ്ങി .

അവൾക്ക് ജോലിക്കു വേണ്ടി പഠിക്കാൻ ഉള്ള എല്ലാ സഹായവും ചെയ്തു തരും. ഒന്ന് കൊണ്ടും വിഷമിക്കണ്ട എന്ന് കേട്ടപ്പോൾ അവൾക്ക് ഭയങ്കര സന്തോഷമായി .പതിയെ അവളുടെ സങ്കടങ്ങൾ അവനോട് പറയാൻ തുടങ്ങി. നീ വിഷമിക്കാതെ നിന്നെ ഞാൻ ഇവിടുന്ന് രക്ഷിച്ചു കൊണ്ട് പോകുവല്ലെ . കുറച്ച് ദിവസം കൂടി കഴിഞ്ഞാൽ കല്യാണമാണ്. ഇനി ഉള്ള ദിവസങ്ങൾ മറക്കാൻ പറ്റാത്ത ദിനങ്ങൾ ആണ് എന്ന് വിനീത് പറയുമ്പോൾ , അവളുടെ കണ്ണ് സന്തോഷത്താൽ ഈറനണിഞ് .

അങ്ങനെ ആഘോഷപൂർവ്വം കല്യാണം കഴിഞ്ഞു . അവൾ വിനീതിന്റെ വീട്ടിലെ സന്തോഷകരമായ ദിനങ്ങളിൽ മുങ്ങി താണു. വീനിതിന്റെ അച്ഛനും അമ്മയും മാത്രം ആയിരുന്ന് വീട്ടിൽ ഉണ്ടായിരുന്നത് .

കല്യണം കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞ് വിനീത് ജോലി സ്ഥലത്തേക്ക് പോയി .

അവൾ തനിച്ചായത് പോലെ തോന്നി . ദിവസങ്ങൾ കഴിയും തോറും അവൾക്ക് ഒരു കാര്യം മനസിലായി . ഇവർ എല്ലാം പച്ചക്കറികൾ മാത്രം കഴിക്കു എന്ന്. അതും സാമ്പാറും പപ്പടവും ഒരു തോരൻ ഉണ്ടെങ്കിൽ ഉണ്ട് . ആദ്യ മൊന്നും അവൾ വലിയ കാര്യമായി എടുത്തില്ല  .പക്ഷേ പതിയെ പതിയെ ആഹാരം ശരിയാകാതെ വന്നു  . അവൾക്ക് മീൻ കഴിക്കാൻ കൊതിയായി , എല്ലാവരും കൂടി ഇരുന് കഴിച്ചപ്പോൾ കുറച്ച് മീൻ വാങ്ങിച്ചിരുന്ന് എങ്കിൽ നന്നായിരുന്ന് എന്ന് പറഞ്ഞിട്ട് പോലും ആരും കേൾക്കാത്ത രീതിയിൽ ഇരുന്നു.

ഇതൊക്കെ ചിന്തിച്ചപ്പോൾ അവൾക്ക് പഴയ കാലം ഓർമ്മ വന്നു.

കല്യാണം കഴിഞ്ഞു എന്നത് മാത്രം ഉള്ളു മാറ്റം .

അവിടെയും ഒരു മുറിയിൽ 

ഇവിടെയും ഒരു മുറിയിൽ

പുറത്തോട്ട് ഒന്ന് ഇറങ്ങി നടക്കാൻ പോലും ഒക്കാത്ത അവസ്ഥ .

ഇടയ്ക്ക് ഓരോ കുത്തു വാക്കുകളും .

ഇത്ര പഠിച്ചിട്ട് ജോലി എന്താ കിട്ടാഞ്ഞത് .

അവളുടെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി.

സീമ അപ്പോൾ വിനീതിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു.

അതൊക്കെ കേട്ടപ്പോൾ അവനത് തമാശയായി എടുത്ത്

നിനക്കവിടെ എന്തിന്റെ കുറവ ?

കഴിക്കാൻ കിട്ടുന്നില്ലേ?

അച്ഛനും അമ്മയും നിന്നോട് സ്നേഹം കൊണ്ടാ പറയുന്നത്.

അതാ രീതിയിൽ എടുത്താൽ മതി.

അവൾ ഏതോ കാരഗൃഹത്തിൽ കിടക്കുന്നത് പോലെ തോനി...

ആഹാരം പോലും നല്ലത് കഴിക്കാൻ പറ്റുന്നില്ല

എരിയും പുളിയും അറിഞ്ഞ കാലം മറന്നു.

അതിനിടയിൽ വിനീതിന്റെ അമ്മ ആഹാരം പലതും മാറ്റിവെച്ച് കഴിക്കുന്നതായി അവളുടെ ശ്രദ്ധയിൽ പെട്ടു.

അതവൾക്ക് വല്ലാത്ത വിഷമം ആയി.

ആരോട് എങ്കിലും പറയാൻ പറ്റുമോ?

ഇവർ എന്താ ഇങ്ങനെ ചെയ്യുന്നത് .

അല്ലെങ്കിൽ തന്നെ മധുര പലഹാരം വാങ്ങിയാൽ അമ്മയാണ് പകുതിയും കഴിക്കുന്നത് . ഒന്ന് കൂടുതൽ എടുക്കാൻ പോലും ഒക്കില്ല.

വിനീതിനോട് ഇതൊക്കെ പറഞ്ഞാൽ , ഒരിക്കലും സമ്മതിച്ച് തരില്ല.

സീമയ്ക്ക് വീണ്ടും സങ്കടമായി .

എന്തെങ്കിലും ഒരു പരിഹാരം കാണുമോ എന്ന് ചിന്തിച്ച് നടക്കുന്ന സമയമാണ് അവൾക്ക് വിനീതിന്റെ കോൾ വരുന്നത് . എനിക്ക് കാനഡയിലേക്ക് പോകാൻ ഉള്ള പേപ്പേഴ്സ് എല്ലാം റെഡിയായി അടുത്ത മാസം പോകേണ്ടി വരും എന്ന്.

ഇതിപ്പോൾ സന്തോഷിക്കണോ സങ്കടപെടണോ എന്ന് പോലും അവൾക്ക് മനസിലാകുന്നില്ല .

ജീവിച്ച് തുടങ്ങിയിട്ടില്ല , വീനിത് വർക്ക് ചെയ്തിരുന്ന ഇടത്ത് ജോലി നോക്കി അങ്ങോട്ടേക്ക് മാറാം എന്ന ചിന്തയിലായിരുന്നു .

ഇതിപ്പോ ഒന്നും പറ്റാത്ത അവസ്ഥ ആയല്ലോ. എന്റെ വീട്ടിൽ പോയി നിൽക്കാം എന്ന് വെച്ചാൽ തിന്നാനും കുടിക്കാനും ഒന്നും കിട്ടുന്നില്ല എന്ന് മാത്രമല്ല കുത്ത് വാക്കുകൾ മുഖത്ത് നോക്കി പറയുകയും ചെയ്യും. പലതും കേട്ടു കൊണ്ടെ ഇരിക്കണം.

എന്ത് ചെയ്യണം എന്ന് അറിയാതെ അവൾ കട്ടിലിൽ മുഖം അമർത്തി കരഞ്ഞു.

എന്റെ വിഷമങ്ങൾ ഭർത്താവ് എങ്കിലും ഒന്ന് മനസിലക്കിയിരുന്ന് എങ്കിൽ , ഒരിടത്ത് പോലും പോകാൻ കഴിയാതെ ,ഇഷ്ട്ടമുള്ള ആഹാരം കഴിക്കാൻ സാധിക്കാതെ , നോവുന്ന  വാക്കുകൾ പല രീതിയിലായി കേട്ട് ഒരു ജയിലിൽ കിടക്കുന്ന കണക്കെ ആണെന്ന് പറയാൻ മാത്രേ പറ്റു. 

അത് മനസിലാക്കി പ്രവൃത്തിക്കണ്ടെ ....

അവൾ സങ്കടം സഹിക്ക വയ്യാതെ വിങ്ങി പൊട്ടി.

എങ്ങനെ എങ്കിലും ഒരു ജോലി ആകുമായിരുന്ന് എങ്കിൽ

അതെങ്കിലും പറയാം ആയിരുന്നു .

അങ്ങനെ വിഷമിച്ച് ഇരിക്കുമ്പോഴാണ് വീനിതിന്റെ ബന്ധു ശാലിനിയും വീട്ടുകാരും കയറി വരുന്നത്.

പുതിയ പെണ്ണ് എന്തെ ? കാണാനില്ലല്ലോ ?

പുറത്ത് ആരോ തിരിക്കുന്നതായി അവൾ കേട്ടു.

ഉടൻ സീമ , അതു കേട്ടതും മുഖം തുടച്ചു , അവരുടെ അടുത്തേക്ക് പോയി.

ചിരി മുഖത്ത് വരുത്തിച്ച്  എല്ലാവരോടും സംസാരിച്ചു .

സീമ ചേച്ചി , എന്റെ കല്യാണം ഉറപ്പിച്ചു. ഈ വരുന്ന മാസമാണ്. ഞാൻ കല്യാണം വിളിക്കാൻ വന്നതാ .

ആണോ ? എന്ന് ചോദിച്ച് സീമ ശാലിനിയോട് കല്യാണ വിശേഷങ്ങൾ തിരക്കി. അപ്പോഴും സീമയുടെ മനസ്സ് വേദനയിൽ പിടയുകയാണ് .

സംസാരിച്ച് ഇരിക്കുന്നതിനിടയിൽ ശാലിനി ചോദിച്ചു , സീമ ചേച്ചി അന്ന് കല്യാണ ത്തിന് ഡ്രസുകൾ ഒക്കെ എവിടെ ചെയ്യിപ്പിച്ചത്? അതിലെ ഡിസൈനിംഗ് ഒക്കെ നല്ല രസമുണ്ട് .

അതോ ? അത് ഞാൻ തന്നെ ചെയ്തതാ , സീമ പറഞ്ഞത് കേട്ട്  ശാലിനി അദ്ഭുതപ്പെട്ടു .

എന്ത്  ഭംഗിയിലാ ! ചേച്ചി ചെയ്തത് .  കല്യാണത്തിന് വന്നവർ ഒക്കെ പറഞ്ഞത് കേട്ടിരുന്നു നല്ല ഡിസൈനിംഗ് എന്ന്.

സീമയ്ക്ക് അത് കേട്ടപ്പോൾ സന്തോഷമായി . 

ചേച്ചി , എങ്കിൽ പിന്നെ എന്റെ കല്യാണ സാരിയും ബ്ലൗസും ഒക്കെ ചേച്ചി ഒന്ന് ഡിസൈൻ ചെയ്ത് തരുമോ ?

നല്ല ഡിസൈനർ കുടുംബത്തിൽ ഉണ്ടെങ്കിൽ പിന്നെ എന്തിനാ വേറെ ഇടത്ത് പോകേണ്ടത്. 

ഇതൊരു തുടക്കം ആകട്ട് . നല്ല ഒരു ഡിസൈനർ ഈ നാട്ടിലും ഉണ്ടെന്ന് നാലാള് അറിയട്ട്.

ഇതു കേട്ടതും സീമയ്ക്ക് എന്ത് പറയണം എന്ന് പോലും അറിയില്ലായിരുന്നു.

പല പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാൻ കിട്ടുന്ന അവസരമാണ്.

അത് കാണാതെ പോകുന്നത് മണ്ടത്തരമാ എന്ന് അവൾ സ്വയം പറഞ്ഞു.

സീമേച്ചി എന്താ ഒന്നും മിണ്ടാതെ , ശാലിനി , സീമയുടെ അടുത്തേക്ക് വന്നു ചോദിച്ചു.ചേച്ചി ,  ബന്ധം ഒന്നും നോക്കണ്ട  അതിനുള്ള ചിലവ് പറഞ്ഞാൽ മതി . ആദ്യ കൈ നീട്ടം എന്റെ വക .  എന്തേ ? ചേച്ചി പറ്റില്ലേ?

പറ്റും ശാലിനി   ,ഞാൻ ചെയ്യാം . നീ തുണി ഒക്കെ കൊടുത്ത് വിട് ഞാൻ ചെയ്തോളാം. 

 ശാലിനിക്ക് അത് കേട്ട് സന്തോഷമായി . അവൾ യാത്ര പറഞ്ഞ് പോയപ്പോൾ.എന്തോ മനസ്സിൽ നല്ല കുളിർ മഴ പെയ്ത പോലെ സീമയ്ക്ക് തോന്നി .

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക