Image

ഇസ്കോൺ ഷിക്കാഗോയിൽ ഗോവർധന  പൂജയും ദീപാവലിയും ആഘോഷിച്ചു (പിപിഎം) 

Published on 21 November, 2023
ഇസ്കോൺ ഷിക്കാഗോയിൽ ഗോവർധന   പൂജയും ദീപാവലിയും ആഘോഷിച്ചു (പിപിഎം) 

ഷിക്കാഗോയിൽ ഇസ്കോൺ ഗോവർധന പൂജയും ദീപാവലിയും ആഘോഷിച്ചു. 

ശ്രീ രാമൻ വനവാസം അവസാനിപ്പിച്ച് രാവണനെ നിഗ്രഹിച്ചു മടങ്ങി വരുന്ന ആഘോഷത്തോടൊപ്പം ശ്രീകൃഷ്ണൻ ഗോവര്ധന ഗിരി ഇടതു കൈയിലെ ചെറു വിരലിൽ ഉയർത്തിപ്പിടിച്ചു ഇന്ദ്ര കോപത്താലുണ്ടായ പെരുമഴയിൽ നിന്നു വൃന്ദാവന നിവാസികളെ സംരക്ഷിക്കുന്നതിന്റെ ആഘോഷമാണ് ഗോവർധന പൂജ. 

കൃഷ്ണൻ ചെറുവിരലിൽ പർവതം ഉയർത്തിപ്പിടിക്കുന്ന മനോഹരമായ ശിൽപം പൂജയിൽ അവതരിപ്പിച്ചു. ക്ഷേത്രത്തിലെ പ്രതിഷ്‌ഠകൾ മഞ്ഞ വസ്ത്രമണിഞ്ഞു മനോഹരമായി. 

വീടുകളിൽ തയാറാക്കിയ ഭക്ഷണം ഭക്തജനങ്ങൾ കൊണ്ടുവന്നു. ഉണ്ണിക്കണ്ണനായ കൃഷ്ണനും യശോദയ്ക്കും ഭക്തർ വിളക്കുകൾ തെളിച്ചു. 

ISKCON Chicago Celebrates Govardhana puja and Diwali

 

ഇസ്കോൺ ഷിക്കാഗോയിൽ ഗോവർധന   പൂജയും ദീപാവലിയും ആഘോഷിച്ചു (പിപിഎം) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക