Image

ഷിക്കാഗോയിൽ മേയറും ഐ എ ബി സിയും ചേർന്നു  ദീപാവലി ആഘോഷം സംഘടിപ്പിച്ചു (പിപിഎം) 

Published on 21 November, 2023
ഷിക്കാഗോയിൽ മേയറും ഐ എ ബി സിയും ചേർന്നു   ദീപാവലി ആഘോഷം സംഘടിപ്പിച്ചു (പിപിഎം) 

ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ നഗരത്തിൽ ഇന്ത്യൻ അമേരിക്കൻ ബിസിനസ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ കോൺസൽ ജനറൽ സോംനാഥ് ഘോഷും ജനപ്രതിനിധികളും പങ്കെടുത്ത വർണാഭമായ ആഘോഷത്തിൽ പ്രമുഖ സമൂഹ നേതാക്കളും സന്നിഹിതരായിരുന്നു. 

ദേശീയ ഗാനങ്ങളും ഭക്തി ഗാനങ്ങളും ആലപിച്ചു തുടങ്ങിയ ചടങ്ങിൽ വിളക്കു തെളിയിക്കലും ഉണ്ടായിരുന്നു. 

ഇന്ത്യൻ അമേരിക്കൻ സമൂഹത്തോടൊപ്പം ദീപാവലി ആഘോഷിക്കാൻ എത്തിയതിനു മേയറോട് ഐ എ ബി സി പ്രസിഡന്റ് അജിത് സിംഗ് നന്ദി പറഞ്ഞു. അതിഥികളെ അദ്ദേഹം സ്വാഗതം ചെയ്തു. ഇന്ത്യൻ അമേരിക്കൻ സമൂഹം ഷിക്കാഗോയ്ക്കു നൽകിയിട്ടുള്ള സംഭാവനകൾ അനുസ്മരിച്ച മേയർ ജോൺസൺ ദീപാവലി മധുരം വിതരണം ചെയ്യാനും മറന്നില്ല. 

ഷിക്കാഗോ സിറ്റി ട്രഷറർ മെലീസ ഇർവിൻ, ആൽഡർ വുമൺ ശ്വേതാ ബൈഡ്‌, ആൽഡർ മെൻ ഡെബോറ സിൽവെർസ്റ്റീൻ, വാൾട്ടർ ബർനേറ്റ്, ഡേവിഡ് മൂർ, ലെമണ്ട് റോബിൻസൺ, ജഡ്‌ജ്‌ സഞ്ജയ് ടെയ്‌ലർ, ജഡ്‌ജ്‌ റെനാ വന്റിൻ, ഡോക്ടർ ഭരത് ബാറായ്, ഡോക്ടർ ശ്രീനിവാസ റെഡ്‌ഡി എന്നിവരും പങ്കെടുത്തു. 

ദീപാവലി ആഗോള ആഘോഷമായി മാറിയെന്നു സോംനാഥ് ഘോഷ് പറഞ്ഞു. 

ഐ എ ബി സി നേതാവ് കീർത്തി കുമാർ റവൂരി നന്ദി പറഞ്ഞു. 

Chicago mayor hosts Diwali celebration with IABC 

 

ഷിക്കാഗോയിൽ മേയറും ഐ എ ബി സിയും ചേർന്നു   ദീപാവലി ആഘോഷം സംഘടിപ്പിച്ചു (പിപിഎം) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക