Image

ആരാണ് അന്തിക്രിസ്തു ? അത് ശാസ്ത്രം തന്നെയല്ലേ ?? (നിരീക്ഷണം: ജയൻ വർഗീസ്)

Published on 21 November, 2023
ആരാണ് അന്തിക്രിസ്തു ? അത് ശാസ്ത്രം തന്നെയല്ലേ ?? (നിരീക്ഷണം: ജയൻ വർഗീസ്)

അന്തിക്രിസ്തു ഒരു കഥാപത്രമാണ്. ദാർശനികനായ ഏതോ ബൈബിൾ എഴുത്തുകാരൻ രൂപപ്പെടുത്തിയകഥാപാത്രം. മറ്റുള്ളവർക്ക് കാണാൻ കഴിയാത്ത പുത്തൻ ലോകത്തിന്റെ മായക്കാഴ്ചകൾ സ്വന്തം മനസ്സിന്റെദാർശനിക തലങ്ങളിൽ നിന്ന് പകർത്തി എഴുതുന്നവനാണ് യഥാർത്ഥ എഴുത്തുകാരൻ എന്നതിനാൽ അവന്റെവാക്കുകൾക്ക് സമൂഹം ചെവി കൊടുക്കേണ്ടതുണ്ട്. ഇങ്ങനെ ചിന്തിക്കുമ്പോൾ അന്തിക്രിസ്തുവും ഒരു സാമൂഹ്യയാഥാർഥ്യമായി നമുക്കിടയിൽ ഉണ്ടാവും, ഉണ്ടാവണം, ഉണ്ടായിരിക്കണം. 

മനുഷ്യവംശ ചരിത്രത്തെ ആഴത്തിൽ സ്വാധീനിച്ച തത്വ സംഹിതകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്ക്രിസ്തുവിന്റെ കാഴ്ചപ്പാടുകളാണ്. അതിന്റെ അസാധാരണമായ ആകർഷണീയതയിൽ ആകൃഷ്ടരായിട്ടാണ്ലോകജനതയിലെ മഹാഭൂരിപക്ഷവും ആ കാഴ്ചപ്പാടുകൾ ഇന്നും നെഞ്ചിലേറ്റുന്നത്. ക്രിസ്തു ജീവിച്ചിരുന്നതിന്ചരിത്ര രേഖകൾ കണ്ടെത്താൻ യുക്തിവാദികൾക്ക് സാധിക്കുന്നില്ല എന്ന് അവരുടെ  ഉസ്താദുമാർഅനുയായികളെ ബോധവൽക്കരിക്കുമ്പോളും പരസ്പ്പരം സ്നേഹിക്കുക എന്ന ക്രൈസ്തവ തത്വദർശനം സ്വന്തംമുദ്രാവാക്യമായി അവർക്കും അംഗീകരിക്കേണ്ടി വരുന്നു. അതിനേക്കാൾ ഭേദപ്പെട്ട ഒന്ന് കണ്ടെത്താൻ അവർക്കുംസാധിക്കുന്നില്ല എന്നത് കൊണ്ട് തന്നെ ആശയ പരമായി അവർക്കും ക്രിസ്തുവിനെ അംഗീകരിക്കേണ്ടിവരുന്നുണ്ട് എന്നതല്ലേ യാഥാർഥ്യം ? 

സ്നേഹത്തിന്റെ പ്രായോഗിക കർമ്മ സൂത്രം  എന്നത് ‘ കരുതൽ ‘ എന്ന ധർമ്മിക നല്ല നടപ്പ്  ആയിരുന്നു എന്ന്വ്യാഖ്യാനിച്ച് നടപ്പിലാക്കേണ്ടിയിരുന്ന ക്രിസ്തീയ സഭകൾ അത് നടപ്പാക്കുന്നതിൽ പരാജയപ്പെടുകയും,  യാതൊരു മഹത്വവും അവകാശപ്പെടാനില്ലാതെ കച്ചവട താല്പര്യങ്ങളുടെ കുതിരക്കുളമ്പടികളിൽ കുതിച്ചു പായുന്നലോകത്തോടൊപ്പം നായ്ക്കോലം കെട്ടി നാണം കെടുകയും ചെയ്യുന്നത് കൊണ്ടായിരിക്കണം സ്വാഭാവികമായുംയുക്തിവാദികൾക്ക്  അവരെ ടാർഗെറ്റ് ചെയ്യേണ്ടി വരുന്നത് എന്ന സത്യം അവർ പോലും മനസ്സിലാക്കുന്നുമില്ല.

എങ്കിലും ആശയപരമായ അഭിപ്രായ അന്തരങ്ങളെ ആധുനികമായ ഉൾക്കാഴ്ചയോടെ തിരുത്തിക്കുന്നതിനുപകരം കരയുന്ന കന്യാസ്ത്രീകളുടെയും പാല് കുടിക്കുന്ന ഗണപതിയുടെയും ഒക്കെ പിറകെ പോയിയുക്തിവാദികൾ എന്ന നിലയിൽ അവർക്കുണ്ടായിരുന്നു സാംസ്ക്കാരിക ഔന്നത്യം ചന്തപ്പട്ടിയുടെ കുര പോലെസ്വയം നാണം കെടുത്തിയിട്ടാണ് ഇവരുടെ പ്രകടനങ്ങൾ. 

കരുതലിന്റെയും പരിഗണനയുടെയും പ്രായോഗിക സദ്‌ഫലങ്ങൾ അനുഭവിക്കാനാകുന്ന മനുഷ്യന് അത് തന്റെമേലുള്ള സ്നേഹം എന്ന സംരക്ഷണമായാണ് അനുഭവേദ്യമാകുന്നത്. ഈ സംരക്ഷണത്തിന്റെ ഭൗതികമായസുരക്ഷിതത്വ ബോധമാണ് അവന്  അനുഭവിക്കാനാകുന്ന സ്വർഗ്ഗം. യുക്തി വാദീശ്വരന്മാരുടെ കാഴ്ചപ്പാടിൽക്രിസ്തു ഒരു കഥാ പാത്രമായിരുന്നുവെങ്കിൽക്കൂടി അതുവരെ കേൾക്കുകയോ കാണുകയോ ചെയ്യാത്ത ഒരുജീവിത ദർശനം ലോകത്തിനു സംഭാവന ചെയ്ത ഒരാശയം എന്ന നിലയിൽ ക്രിസ്തുവിനെ പരമമായ നന്മയുടെ  പ്രതീകമായി അംഗീകരിക്കേണ്ടി വരുന്നുവല്ലോ? അതല്ലെങ്കിൽ പരസ്പ്പരം സ്നേഹിക്കുക എന്ന ക്രൈസ്തവദർശനം നിഷ്ക്കരുണം തള്ളിക്കളഞ്ഞു കൊണ്ട്  പരസ്പ്പരം വെറുക്കുക എന്ന സ്വന്തം തത്വദർശനം ലോകത്തിനുനൽകിക്കൊണ്ടായിരിക്കണം   ഇക്കൂട്ടർ പ്രവർത്തിക്കേണ്ടത്.? 

ഇത് പറയുമ്പോൾ യാതൊരു മതത്തിന്റെയും വക്താവല്ലായിരുന്നിട്ട് കൂടി  ക്രിസ്തുവിന്റെ പേരിൽ ഭരണകൂടക്രസ്തവ സഭകൾ നടപ്പിലാക്കിയ കുരിശു യുദ്ധങ്ങളുടെയും അതിൽ ഒഴുക്കപ്പെട്ട ചോരപ്പുഴകളുടെയും പേരിലുള്ളആക്രോശങ്ങൾ സ്വാഭാവികമായും പ്രതീക്ഷിക്കുന്നുണ്ട്. ഏതൊരു സിദ്ധാന്തങ്ങളുടെയും പ്രാക്ടിക്കൽ റിയാലിറ്റിഅപൂർണ്ണനും അല്പജ്ഞനുമായ മനുഷ്യൻ എന്ന അനുയായികളിൽക്കൂടി നടപ്പിലാവുമ്പോൾ സംഭവിക്കാവുന്നപാകപ്പിഴകളായി ഇത്തരം സംഭവങ്ങളെ അവഗണിക്കാമെങ്കിലും പവിത്രമായ ഒരാശയത്തിന്മേൽ കരി പുരട്ടിയചരിത്ര സത്യങ്ങളായി എന്നുമെന്നും അത് അവശേഷിക്കുക തന്നെ ചെയ്യും. 

സർവ്വ നന്മകളുടെ പ്രതീകമായി നില നിൽക്കുന്ന ക്രിസ്തുവിന് തത്തുല്യനായ ഒരെതിരാളിയെസൃഷ്ടിച്ചെടുക്കുന്നതിൽ എഴുത്തുകാരുടെ ഭാവനാ വിലാസം രൂപപ്പെടുത്തിയ കഥാപാത്രമാണ് എതിർ ക്രിസ്തുഎന്ന അർത്ഥത്തിൽ ‘ ആന്റി ക്രൈസ്റ്റ് ‘ എന്ന് ഇംഗ്ലീഷ് പരാമർശങ്ങളിൽ രേഖപ്പെടുത്തപ്പെട്ടത്. യഥാർത്ഥത്തിൽക്രിസ്തു വിരോധികൾ എന്ന അർത്ഥത്തിൽ പ്രയോഗിക്കപ്പെട്ട ഈ പദങ്ങൾ ഭാഷകളുടെ പടിവാതിലുകൾ കടന്നുനമ്മുടെ മലയാളത്തിൽ എത്തിയപ്പോൾ അന്തിക്രിസ്തു എന്ന വ്യക്തിയായി പരിണമിക്കുകയായിരുന്നു.  

അതെന്തായാലും സ്നേഹം എന്ന കരുതൽ കൊണ്ട് ലോകത്തെ ഒന്നിപ്പിച്ചു നിർത്തുന്നതിനുള്ള കർമ്മ സൂത്രംചൂണ്ടിക്കാണിച്ച ക്രിസ്തുവിന് എതിരാളിയായി വരുമ്പോൾ സ്വാഭാവികമായും വെറുപ്പും വിദ്വഷവും വിതച്ചുകൊണ്ടായിരിക്കണമല്ലോ അന്തിക്രിസ്തു എന്ന വ്യകതിയായി മലയാളീകരിക്കപ്പെട്ട  ഈ വിദ്വാന്റെ വരവ്? സർവനന്മകളുടെയും പ്രതീകമായ ക്രിസ്തുവിനെ കൃത്രിമവൽക്കരിക്കുമ്പോൾ താനും ഒരു നന്മമരം തന്നെയാണെന്ന്അന്തിക്രിസ്തുവിനും സ്ഥാപിച്ചെടുക്കേണ്ടതുണ്ട്. അത്തരം ഒരു ആകർഷണ വലയത്തിന്റെ കാണാക്കെണിയിൽഅകപ്പെടുത്തിയിട്ട് വേണം മനുഷ്യനെ തന്റെ അടിമകളാക്കി തിന്മകളുടെ ഇരകളാക്കി, ജീവച്ഛവങ്ങളാക്കി രസിച്ച്ആനന്ദിക്കുവാൻ. 

എഴുത്തുകാരൻ ദാർശനികൻ ആയതിനാലും അയാളുടെ രചനകൾക്ക് പ്രവചന പരമായ ഒരു തലം ഉള്ളതിനാലുംകഥാപാത്രമായ അന്തിക്രിസ്തു നമ്മുടെ കാലഘട്ടത്തിലെ യാഥാർഥ്യമാവാനും ഇടയുള്ളതിനാൽ നമുക്ക് ആവഴിക്കും ചിന്തിക്കാവുന്നതാണ്. 

‘ പഞ്ചസാരയിൽ പൊതിഞ്ഞു വച്ച വിഷം ‘ എന്ന് വിളിക്കാവുന്ന ഇത്തരം കുൽസിത തന്ത്രങ്ങളിലൂടെ തങ്ങളുടെതാൽപ്പര്യങ്ങൾ നടപ്പിലാക്കിയവർ ചരിത്രത്തിൽ എത്ര വേണമെങ്കിലുമുണ്ട്. 

ആഫ്രിക്കൻ കാടുകളിലെ അതി ശക്തന്മാരായ ഗറില്ലകളെ ജീവനോടെ പിടി കൂടുവാൻ വെള്ളക്കാർ പ്രയോഗിച്ചതന്ത്രമാണ് അതിലൊന്ന്. അതി ശക്തന്മാരായ അവരെ നേരിട്ട് കീഴ്പ്പെടുത്താൻ ആവുകയില്ലെന്നുള്ളതിരിച്ചറിവായിരിക്കണം ബുദ്ധി ഉപയോഗിച്ചുള്ള ഈ തന്ത്രം പ്രയോഗിക്കുവ്വാൻ സായിപ്പിനെ പ്രേരിപ്പിച്ചത്. സംഗതിഇങ്ങനെയാണ് : ബലമേറിയ വലിയ കൽഭരണികൾ വന്മരങ്ങളിൽ ചേർത്ത് കെട്ടി വയ്ക്കുക. ഗൊറില്ലയുടെ കൈകടക്കാൻ മാത്രം വലിപ്പമുള്ള അതിന്റെ വാവട്ടത്തിലൂടെ കുറെ അണ്ടിപ്പരിപ്പ് ഭരണിയിൽ നിക്ഷേപിക്കുക. സിംപിൾ. 

തന്റെ സഞ്ചാരത്തിനിടയിൽ ഗൊറില്ല ഭരണിയും അതിലെ അണ്ടിപ്പരിപ്പും കാണുന്നു. ബലമായി കൈ അകത്ത്കടത്തി ഒരു പിടി അണ്ടിപ്പരിപ്പ് വാരുന്നു. കൈ തിരിച്ചെടുക്കുവാനുള്ള കക്ഷിയുടെ ശ്രമം പരാജയപ്പെടുന്നു. കാരണം അണ്ടിപ്പരിപ്പ് വാരിപ്പിടിച്ചപ്പോൾ കൈയുടെ ആ ഭാഗത്തെ വലിപ്പം കൂടി. അണ്ടിപ്പരിപ്പ് വിട്ടു കളഞ്ഞാൽകൈ വലിച്ചെടുക്കാമെങ്കിലും മർക്കട മുഷ്ടിക്കാരനായ ഗൊറില്ല പിടി വിടുവാൻ തയ്യാറല്ല. അങ്ങിനെ സ്വയംസൃഷ്ടിച്ച ബന്ധനത്തിൽ അകപ്പെട്ടു പോകുന്ന ഗൊറില്ലയെ കെണി വച്ചവർ അനായാസം കീഴ്പ്പെടുത്തുന്നു ! 

തമിഴ് ലോറികളിൽ അറവു മാടുകളെ കുത്തി നിറച്ച് കേരളത്തിൽ എത്തിക്കുന്നത് പലരും കണ്ടിരിക്കും. തമിഴ്‌നാട്ടിലെ ഓപ്പൺ ഫാമുകളിൽ സ്വതന്ത്രമായി വളരുന്ന ഈ കാളകളെ ലോറികളിൽ എത്തിക്കുന്നതിനുള്ളഒരു ചെറിയ ടെക്നിക്കുണ്ട്. അലഞ്ഞു നടക്കുന്ന കാളയെ ഒരു തുണ്ട് ചക്കമടൽ കാണിക്കുക. ആർത്തിയോടെആ ചക്കമടൽ തിന്നാൻ വരുന്ന കാള ലോറിയിലെ ഇരുമ്പ് കൂട്ടിൽ ബന്ധിക്കപ്പെട്ട് അറവു ശാലകളിൽഅകപ്പെടുന്നത്‌ വരെ അപകടം അറിയുന്നില്ല.

അണ്ടിപ്പരിപ്പിന്റെയും ചക്കമടലിന്റെയും രൂപത്തിൽ ഗറില്ലയുടെയും കാളയുടെയും മുന്നിൽ ഇവിടെ പ്രലോഭനങ്ങൾപ്രത്യക്ഷപ്പെടുന്നു. നല്ല വെളുത്ത തേങ്ങാപ്പൂളിന്റെ രൂപത്തിൽ എലികളുടെ മുന്നിലും ചൂണ്ടകളെ പൊതിഞ്ഞു വച്ചആകർഷകമായ ഇരകളുടെ രൂപത്തിൽ മീനുകളുടെ മുന്നിലും ഇതേ പ്രലോഭനം  പ്രത്യക്ഷപ്പെട്ടിരുന്നു. ഇവകളെ  പ്രാപിക്കാനായി ആവേശത്തോടെ ഓടിയടുത്ത കക്ഷികളിൽ പലരും തങ്ങളുടെ പിൽക്കാല അനുഭവങ്ങൾ പങ്കുവയ്ക്കാനായി ഇന്ന് നമ്മളോടൊപ്പം ഉണ്ടായിരിക്കാൻ തീരെ സാധ്യതയേയില്ല. 

മധുരപുളകിത പ്രലോഭനങ്ങൾ വാരിയെറിഞ്ഞ് മനുഷ്യനെ വീഴ്‌ത്തുന്ന പുത്തൻ കൽഭരണികൾ ശാസ്ത്രം ഇന്ന്മനുഷ്യന്റെ മുന്നിൽ തുറന്നു വയ്ക്കുന്നു. ഇതിൽ ടെക്‌നോളജിയുടെ ഒരു വശം മനുഷ്യ ജീവിതംഅനായാസമാക്കുന്നതിൽ സഹായകരമായി വർത്തിക്കുന്നു എന്ന് വിനയപൂർവം സമ്മതിക്കുന്നു. സിദ്ധാന്തങ്ങൾഎന്ന വലിയ മറു വശം അവനെ ആത്യന്തിക അടിമത്തത്തിലും അറവു ശാലകളുടെ അരികിലുമാണ്എത്തിക്കുന്നത് എന്ന് അൽപ്പം ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതാണ്. ആർത്തിയുടെ അണ്ടിപ്പരിപ്പുകളിൽഅമർത്തിപ്പിടിക്കുന്ന കൈത്തലങ്ങൾ വലിച്ചെടുക്കാനാവാതെ സായിപ്പിന്റെ മുന്നിൽ കുടുങ്ങിപ്പോയ ആഫ്രിക്കൻഗൊറില്ലായെപ്പോലെ ആധുനിക മനുഷ്യൻ ശാസ്ത്രത്തിനു മുന്നിൽ കുടുങ്ങിക്കിടക്കുകയാണ്. 

നൂറു കണക്കിനോ ആയിരക്കണക്കിനോ ഉദാഹരണങ്ങൾ ഇതിനായി കണ്ടെത്തി അണി നിരത്താമെങ്കിലുംവിസ്താര ഭയത്താൽ ഏറ്റവും ഇങ്ങേയറ്റത്തുള്ള ഏതാനും ഉദാഹരണങ്ങൾ മാത്രം ചൂണ്ടിക്കാണിച്ചു കൊണ്ട് ഇത്വിശദീകരിക്കാവുന്നതാണ്. 

മനുഷ്യ പുരോഗതിയെ വേഗതയിൽ ചലിപ്പിക്കുന്നതിനുള്ള ഉപാധി ആയിട്ടാണ് ഫോസിൽ ഇന്ധനങ്ങൾ ശാസ്ത്രംകണ്ടെത്തി ഉപയോഗപ്പെടുത്തിയത്. അതുപയോഗപ്പെടുത്തി അതിവേഗം കുതിച്ചു പാഞ്ഞു മുന്നേറിയ ജനംഅതുവരെ അറിയാത്ത കാൻസർ റിലേറ്റിഡ് മാരക  രോഗങ്ങൾ  തങ്ങളെ ബാധിക്കുന്നതായി അറിഞ്ഞുവെങ്കിലുംഅതിന്റെ കാരണമായി ശാസ്ത്രം അവർക്കു പറഞ്ഞു കൊടുത്ത പാക്കാൻ കഥകളിൽ മുഖംചേർത്തുറങ്ങിപ്പോവുകയാണ് ഉണ്ടായത്‌. യഥാർത്ഥത്തിൽ  കാൻസർ വ്യാപനത്തിന് കാരണമായിത്തീർന്നത്ഫോസിൽ  ഇന്ധനങ്ങൾ എരിയിച്ചപ്പോൾ പുറത്തു വന്ന കാർബൺ ഡയോക്‌സൈഡ് വിഷ വാതകങ്ങൾ ( ജീവസന്ധാരണത്തിനായി പ്രകൃതി തന്നെ ) ഭൂമിയെ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ഹരിത ഗ്രഹ വാതക പടലം എന്നഓസോൺ ലയറിനെ വലിച്ചുകീറി തുള വീഴ്ത്തി നശിപ്പിച്ചപ്പോൾ അതിലൂടെ കടന്നു വന്ന അപകടകാരിയായഅൾട്രാവയലറ്റ് സൂര്യ കിരണങ്ങളായിരുന്നു എന്ന സത്യം ഇന്നും തന്ത്രപരമായി ഒളിപ്പിച്ചു വച്ചിരിക്കുന്നു. 

ദ്രവ്യത്തെ ഊർജ്ജമാക്കാം എന്ന ഐൻസ്റ്റെയിൻ സിദ്ധാന്തത്തോടെ ആണവ റിയാക്ടറുകളുടെ ഒരു പരമ്പരതന്നെ ലോകത്ത് സൃഷ്ടിക്കപ്പെട്ടു. ‘ ഊർജ്ജം പുരോഗതിക്ക് ‘ എന്നതായിരുന്നു മുദ്രാവാക്യം. ഭസ്മാസുരന്കിട്ടിയ വരം പോലെ തൊട്ടാൽ ചാവുന്ന ഒരു പദാർത്ഥത്തിന്റെ വ്യാപക ഉൽപ്പാദനമായിരുന്നു അനന്തര ഫലം. റിയാക്ടർ വേസ്റ്റുകൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ മാരക വിഷം കട്ടിയേറിയ ഭിത്തികളുള്ളകോൺക്രീറ്റ് ബോക്സുകളിലാക്കി കടലിൽ വലിച്ചെറിഞ്ഞു കൊണ്ടിരിക്കുകയാണിപ്പോൾ. ഇത്പൊട്ടാതിരുന്നാൽക്കൂടിയും കടലിലെ നൈസർഗ്ഗിക പരിസ്ഥിതിയെയും ജീവ വ്യവസ്ഥയെയും വിനാശകരമായഅത് ബാധിക്കുന്നുണ്ട്. മനുഷ്യ ജീവിതത്തിന് അനിവാര്യമായ   അനേകം വസ്തുക്കൾ കടലിൽ നിന്ന് വരുന്നുഎന്നതിനാൽ ജീവന്റെ വേരറുക്കുന്നതിൽ ഈ പെട്ടികൾ വലിയ പങ്കു വഹിക്കുന്നു.  

അതൊക്കെ വലിയ കാര്യങ്ങൾ. നിത്യജീവിതത്തിൽ നാം ഏറ്റുവണ്ടേണ്ടി വരുന്ന ഒരു പ്രത്യാഘാതം കൂടിചൂണ്ടിക്കാണിച്ചു കൊണ്ട് ഇതവസാനിപ്പിക്കാം. സമ്പൂർണ്ണാഹാരം എന്ന് ശാസ്ത്രം സിദ്ധാന്തിക്കുന്നമൃഗപ്പാലുകളിൽപ്പോലും അപകടം പതിയിരിക്കുന്നു എന്നതാണത്. അത് വിശദീകരിക്കുവാൻ അൽപ്പംദീർഘമായി സംസാരിക്കേണ്ടി വരുന്നതാണ്. എങ്കിലും അത് കൂടി ചുരുക്കമായി പറയാതെഇതവസാനിപ്പിക്കാനാവില്ല എന്ന് കരുതുന്നു. 

നൈസർഗ്ഗികമായ സാഹചര്യങ്ങളിൽ വളരുന്ന ഏതൊരു സാധാരണ ജീവിയും അത് വളർച്ചയെത്തുന്നകാലത്തിന്റെ ശരാശരി ഏഴോ എട്ടോ ഇരട്ടിക്കാലം വരെ ജീവിച്ചിരിക്കാം എന്ന പ്രാഥമിക പ്രകൃതി നിയത്തിൽനിന്ന് തുടങ്ങാം. വളർച്ചയെത്തുക എന്നത് കൊണ്ട് അതിന് അടുത്ത തലമുറയെ ഉൽപ്പാദിപ്പിക്കാനുള്ള കഴിവ്നേടുന്ന കാലം എന്നാണ് ഉദ്ദേശിക്കുന്നത്. 

ഇപ്രകാരം ഒരു വർഷം കൊണ്ട് വളർച്ചയെത്തുന്ന കോഴിക്കുഞ്ഞ് ഏഴോ എട്ടോ വർഷം വരെയും,  മൂന്ന് വർഷംകൊണ്ട് വളർച്ചയെത്തുന്ന പശുക്കുട്ടി  ഇരുപത് - ഇരുപത്തി നാല്  വർഷം വരെയും  സാധാരണയായിജീവിച്ചിരിക്കും. കോഴിക്കുഞ്ഞ് ആയിരുന്ന മുട്ടയിലും പശുക്കുട്ടിക്ക് വേണ്ടി ചുരത്തപ്പെട്ട  പശുവിന്റെ പാലിലുംകാലത്തിന്റെ ഈ പാറ്റേൺ നില നിർത്തുന്നതിനുള്ള സംവിധാനങ്ങൾ പ്രകൃതി പ്രോഗ്രാം ചെയ്തു വച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഈ പ്രോഗ്രാം നടപ്പിലാവുന്നതിന് ആദ്യ കാരണങ്ങളായി ഭവിക്കുന്നത്  കോഴിക്കുഞ്ഞിന്ലഭ്യമാവുന്ന അമ്മച്ചൂടിലും പശുക്കുട്ടിക്ക് ലഭ്യമാവുന്ന അമ്മപ്പാലിലും നിന്നാകുന്നു. പശുവിന്റെ പാലിൽ അതിന്റെകുട്ടിയെ മൂന്ന് വർഷം കൊണ്ട് പ്രായപൂർത്തി എത്തിച്ച് ഇരുപതു വർഷത്തിന് മേൽ ജീവിച്ചിരിക്കുന്നതിനുള്ളപോഷകങ്ങൾ പ്രകൃതി സംവിധാനം ചെയ്തു വച്ചിരിക്കുന്നു. 

ഏറ്റവും കൂടുതൽ കാലമെടുത്തു പ്രായപൂർത്തി നേടുന്ന ജീവിയാണ് മനുഷ്യൻ. പതിനഞ്ച് - പതിനാറ് വർഷംകൊണ്ട്  പ്രായപൂർത്തി നേടുകയും നൂറ് - നൂറ്റി ഇരുപത് വര്ഷം കൊണ്ട് ജീവിത ചക്രം പൂർത്തിയാക്കുകയും  ചെയ്യുന്ന ജീവിയായ മനുഷ്യന് വേണ്ടി സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളതാണ് അവന്റെ അമ്മയുടെ പാൽഎന്നതിനാൽ അതാണ് അവൻ കുടിക്കേണ്ടത്. ഈ മനുഷ്യൻ ഇരുപത്തഞ്ച് വർഷത്തിനകം മരിച്ച് മണ്ണടിയേണ്ടമൃഗത്തിന്റെ പാൽ കുടിക്കുമ്പോൾ ഉണ്ടാവുന്ന സങ്കീർണ്ണമായ ശാരീരിക താളം തെറ്റലുകളുടെ അനന്തരഫലമായിട്ടാണ് അൻപതിലും അറുപത്തിലും ജീവിതം അവസാനിപ്പിച്ച് അവൻ യാത്രയാവുന്നത് എന്നത്ശാസ്ത്രത്തിന് അറിയാത്ത കാര്യമല്ല.  എന്നിട്ടും ആ സത്യം മറച്ചു വച്ച് കൊണ്ട് മൃഗപ്പാലുകൾ സംപൂർണ്ണആഹാരമാണെന്ന് അവർ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു ! 

ഇനിയും ഉദാഹരണങ്ങൾ എത്ര വേണമെങ്കിലുമുണ്ട്. മനുഷ്യനെ പരമാവധി സുഖിപ്പിക്കുക എന്നലക്ഷ്യത്തോടെയാണ് തങ്ങൾ  പ്രവർത്തിക്കുന്നത് എന്ന ഒരു പ്രതീതി വളർത്തിയടുക്കുവാൻ ശാസ്ത്രത്തിനുകഴിഞ്ഞിട്ടുണ്ട് എന്നതിനാൽ അടിപൊളിയൻ ജീവിത കാമനകളിൽ അകപ്പെട്ടു പോയ മനുഷ്യ മഹാഭൂരിപക്ഷത്തിനെയും ശീലങ്ങളുടെയും ലോഭങ്ങളുടെയും രോഗങ്ങളുടെയും  മരണങ്ങളുടെയും ചങ്ങലകളിൽ  കുടുക്കി മധുരം പുരട്ടിയ മഹാ വിഷങ്ങൾ വിറ്റഴിക്കുന്ന ശാസ്ത്രം തന്ത്ര പരമായി നമ്മെ അടിമകൽആക്കിക്കഴിഞ്ഞിരിക്കുന്നു. 

യഥാർത്ഥത്തിൽ ഇത് തന്നെ ആയിരുന്നില്ലേ മനുഷ്യ സ്നേഹികളായിരുന്ന ദാർശനിക പ്രതിഭകൾരൂപപ്പെടുത്തിയ അന്തിക്രിസ്തു എന്ന പാത്രത്തിന്റെ സവിശേഷതകൾ ? രക്ഷക വേഷത്തിൽ ഇളിച്ചെത്തിപ്രലോഭനങ്ങളുടെ ഉഴവ് നുകം കഴുത്തിലണിയിച്ചു കൊണ്ട് മനുഷ്യ വർഗ്ഗത്തെ  അടിമകളാക്കി പീഡിപ്പിക്കുന്നസാക്ഷാൽ ശിക്ഷകൻ !  അതെ ! അവർ ചൂണ്ടിക്കാട്ടിയ എല്ലാ ലക്ഷണങ്ങളോടെയും നമുക്കിടയിൽ പ്രവർത്തിച്ചുനമ്മെ കീഴടക്കുകയും ഏതൊരു നിമിഷവും എവിടെ നിന്നും ചീറിപ്പാഞ്ഞു വരാവുന്ന ഒരാണവമിസ്സൈലിന്നടിയിൽ മനുഷ്യ സ്വപ്നങ്ങളെ തളച്ചിടുകയും ചെയ്ത ശാസ്ത്രം എന്ന ഇവൻ തന്നെയല്ലേനമുക്കറിയുന്ന അന്തിക്രിസ്തു ? 

Join WhatsApp News
Sunil. 2023-11-21 21:24:33
Jayan Varghese, you are repeating some of the same arguments of your prior articles. Science is not our enemy. Today's man is enjoying a much better life than the men of 100 years ago. The best evidence is our life span. Life expectancy of 100 yrs ago was only less than 55 yrs. Children born today will live an average of better than 100 yrs. Better and healthier life. Science has a big role in it. CO2 is not poisonous. It is an inert gas. Our world will not exist without CO2. All plant life takes CO2 and supply Oxygen. Inexpensive energy contributed significantly to make the world a better place. Energy is the life blood of Industrial development. Solar produce only less than 2% of our needed energy. Fossil fuels is God's gift. Do not hate science. Tomorrow will be better than today. Science is God's best gift to us, His creations.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക