Image

ഫോമ സതേൺ റീജിയൺ പ്രവർത്തന ഉദ്ഘാടനവും ഫാമിലി നൈറ്റും വർണ്ണാഭമായി

അജു വാരിക്കാട് Published on 22 November, 2023
ഫോമ സതേൺ റീജിയൺ പ്രവർത്തന ഉദ്ഘാടനവും ഫാമിലി നൈറ്റും വർണ്ണാഭമായി

ഹൂസ്റ്റൺ : ഫോമ സതേൺ റീജിയൺ പ്രവർത്തനോദ്ഘാടനവും ഫാമിലി നൈറ്റും നവംബർ 18 ശനിയാഴ്ച വൈകുന്നേരം വിജയകരമായി നടക്കുകയുണ്ടായി. ഫോമ നാഷണൽ പ്രസിഡൻറ് ജേക്കബ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. സതേൺ റീജിയൻ ആർ വി പി മാത്യൂസ് മുണ്ടക്കൽ അധ്യക്ഷത വഹിച്ചു. ഫോമ നാഷണൽ ട്രഷറർ ബിജു തോണിക്കടവിൽ, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ജഡ്ജ് ജൂലി മാത്യു മറ്റ് നിരവധി സംഘടനാ നേതാക്കൾ ആശംസകൾ അറിയിച്ചു.

അന്നേദിവസം രാവിലെ സെൻറ് തോമസ് സിഎസ്ഐ ചർച്ചിൽ ഹൂസ്റ്റൺ ഫുഡ് ബാങ്കും ഫോമയും അറ്റാക്ക് പോവേർട്ടിഎന്ന സംഘടനയും നേതൃത്വം വഹിച്ച ഫുഡ് ഡ്രൈവ് നടത്തുകയും ചെയ്തു. അമേരിക്കയിൽ താങ്ക്സ് ഗിവിങ്ങ് ആഘോഷങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി ടർക്കി ഗ്രോസറി സാധനങ്ങൾ പച്ചക്കറികൾ എന്നിവ സമൂഹത്തിലെ ദാരിദ്ര്യം അനുഭവിക്കുന്ന സാധാരണക്കാർക്ക് നൽകുന്നത് വഴി ഫോമ നടത്തിയ മാനവ സേവ അതിരുകളില്ലാത്ത പ്രശംസയ്ക്ക് പാത്രമായി. ഈ രാജ്യം നമുക്ക് നൽകിയ നന്മകളിലെ ഒരു ചെറിയ ഓഹരി നാം ഇവിടെയുള്ള നിർധനരായ സാധാരണക്കാർക്ക് നൽകുന്നതു വഴി ഈ വർഷത്തെ താങ്ക്സ് ഗിവിങ് അർത്ഥവത്തായി തീർന്നു എന്ന് ആശംസ അറിയിച്ച മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് സൂചിപ്പിച്ചു. 


ഫോമയുടെ മറ്റോരു പൊൻതൂവൽ ആയി മാറിയ പ്രധാന കാൽവെപ്പും ഈ അവസരം ഫോമ സതേൺ റീജിയൺ നേതൃത്വം നൽകി. ഹൈസ്കൂളിൽ ഉന്നത ജിപിഎ കരസ്ഥമാക്കിയ ഒരു അമേരിക്കൻ വിദ്യാർത്ഥിക്ക് വിദ്യാഭ്യാസ സഹായമായി സ്കോളർഷിപ്പ് നൽകി ഫോമ മറ്റ് ഇതര സംഘടനകൾക്ക് മാതൃകയായി . 


ഫോമാ നാഷണൽ കമ്മിറ്റി
 മാത്യൂസ് മുണ്ടയ്ക്കൽ- റീജണൽ വൈസ് പ്രസിഡന്റ്. രാജൻ യോഹന്നാൻ- ദേശീയ സമിതി അംഗം
 ജിജു കുളങ്ങര - ദേശീയ സമിതി അംഗം
 മേഴ്‌സി സാമുവൽ - ദേശീയ വനിതാ ഫോറം

 മുൻ നേതാക്കൾ
 ശശിധരൻ നായർ- സ്ഥാപക പ്രസിഡന്റ്
 എം ജി മാത്യു - പ്രഥമ ട്രഷറർ
 ഫിലിപ്പ് ചാമത്തിൽ - മുൻ പ്രസിഡന്റ്
 തോമസ് ഒലിയത്തുണ്ണിക്കുന്നേൽ - കേരള കൺവൻഷൻ ചെയർ
 തോമസ് മാത്യു- മുൻ ജുഡീഷ്യൽ കൗൺസിൽ അംഗം

 ദക്ഷിണ മേഖല കമ്മിറ്റി
 ബേബി മണക്കുന്നേൽ - ചെയർപേഴ്‌സൺ
 രാജേഷ് മാത്യു- സെക്രട്ടറി
 ജോയ് എൻ. സാമുവൽ - ട്രഷറർ
 തോമസ് വർക്കി (മൈസൂർ തമ്പി)- വൈസ് ചെയർപേഴ്‌സൺ

കമ്മിറ്റി അംഗങ്ങൾ
 - രാജേഷ് വർഗീസ് - ബിസിനസ് ഫോറം
 - എസ് കെ ചെറിയാൻ- കോൺസുലേറ്റ് കാര്യങ്ങൾ
 - സുബിൻ കുമാരൻ- യൂത്ത് & സ്റ്റുഡന്റ്സ് ഫോറം
 - അജു വാരിക്കാട് - ചാരിറ്റി & സോഷ്യൽ സർവീസസ്
 - സണ്ണി വാലിക്കളം - വൈസ് പ്രസിഡന്റ്
 - ജോസ് കെ ജോൺ - സ്റ്റുഡന്റ്സ് സ്കോളർഷിപ്പ് കമ്മിറ്റി
 - ഡെന്നിസ് മാത്യു - സ്പോർട്സ് കോർഡിനേറ്റർ
 - മെർലിൻ സാജൻ - കൾച്ചറൽ പ്രോഗ്രാം
 - സൈമൺ വളച്ചേരിൽ- PRO / മീഡിയ
 - ഡോ. ജെയ്‌മോൾ ശ്രീധർ - ജോയിന്റ് സെക്രട്ടറി

  വനിതാ ഫോറം
 - ഹിമി ഹരിദാസ് - ചെയർപേഴ്‌സൺ
 - ഷിംന നവീൻ - സെക്രട്ടറി
 - ശ്രീകു നായർ - ട്രഷറർ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക