Image

സുവര്‍ണ്ണ സംസ്ഥാനത്ത് നിന്ന് ബിഗ് ടെക്‌സിലേയ്ക്ക് കൂട്ടപലായനം (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 22 November, 2023
സുവര്‍ണ്ണ സംസ്ഥാനത്ത് നിന്ന് ബിഗ് ടെക്‌സിലേയ്ക്ക് കൂട്ടപലായനം (ഏബ്രഹാം തോമസ്)

ഓസ്റ്റിന്‍: ഗോള്‍ഡന്‍(സുവര്‍ണ) പാലം കടന്ന് കാലിഫോര്‍ണിയയില്‍ എത്തുക ഒരു കാലത്ത് പലരുടെയും സ്വപ്‌നമായിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തിരികെയുള്ള ഒഴുക്കാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തേയ്ക്ക് താമസത്തിനായി എത്തിയ ജനങ്ങള്‍ 4,76,000 ആയിരുന്നു എന്ന് കഴിഞ്ഞ വര്‍ഷത്തെ കണക്ക് പറയുന്നു. എന്നാല്‍ 2022 ല്‍ സംസ്ഥാനം വിട്ടുപോയവര്‍ 8,818,000 ആയിരുന്നു. സുവര്‍ണ സംസ്ഥാനത്തിന് നഷ്ടമായത് 3,42,000 പേരെ ആയിരുന്നു എന്ന് സെന്‍സസ് ഡേറ്റ വിവരിക്കുന്നു.

കാലിഫോര്‍ണിയയിലെ ജീവിതചെലവ്, കാലാവസ്ഥ വ്യതിയാനം, വര്‍ഷം തോറും പടര്‍ന്നു പിടിക്കുന്ന കാട്ടുതീകള്‍ എന്നിവയാണ് പലായനത്തിന്റെ പ്രധാനകാരണമായി നിരീക്ഷകര്‍ പറയുന്നത്. യു.എസിലെ വിവിധ സംസ്ഥാനങ്ങളിലേയ്ക്കാണ് പൊതുവെ കാലിഫോര്‍ണിയ നിവാസികള്‍ പലായനം നടത്തുന്നത്. എന്നാല്‍ ഇവരില്‍ ഒരു വലിയ ശതമാനം ജനങ്ങള്‍ താമസം മാറ്റുന്നത് ബിഗ് ടെക്‌സി(ടെക്‌സസ് സംസ്ഥാനം)ലേയ്ക്കാണ്.

കഴിഞ്ഞ വര്‍ഷം ടെക്‌സസിലേയ്ക്ക് മാറിയ കാലിഫോര്‍ണിയക്കാര്‍ ഒരു ലക്ഷമാണ്.  ടെക്‌സസില്‍ നിന്ന് കാലിഫോര്‍ണിയയ്ക്ക് പോയവര്‍ ഇതിന്റെ 40%-40,000 മാത്രമാണ്. തൊട്ടടുത്ത് പലായനം ചെയ്യുന്നവരുടെ സംസ്ഥാനമായി ഫ്‌ളോറിഡയുണ്ട്. കാലിഫോര്‍ണിയയെ തള്ളി ഫ്‌ളോറിഡയെ സ്വീകരിച്ചവര്‍ 75,000. ഫ്‌ളോറിഡയില്‍ നിന്നെത്തി കാലിഫോര്‍ണിയ സ്വീകരിച്ചവര്‍ 30,000. ഇതേ അനുപാതത്തിലാണ് വാഷിംഗ്ടണ്‍, നെവാഡ സംസ്ഥാനങ്ങളില്‍ എത്തിയവരും കാലിഫോര്‍ണിയയിലേയ്ക്ക് പുറപ്പെട്ടുപോയവരും ഉള്ളവത്. ഏറ്റവും കുറവ് (42 പേര്‍) പലായനം കാലിഫോര്‍ണിയയിലേയ്ക്ക് ഉണ്ടായത് വെസ്റ്റ് വെര്‍ജീനിയയില്‍ നിന്നാണ്. എതിര്‍ദിശയിലുള്ള ഒഴുക്കില്‍ ഒന്നാം സ്ഥാനത്ത് ന്യൂജേഴ്‌സിയാണ്. 2022 ല്‍ സംസ്ഥാനത്തേയ്ക്ക് കാലിഫോര്‍ണിയക്കാരില്‍ 6,600 ല്‍ കൂടുതല്‍ പേര്‍ ന്യൂജേഴ്‌സിയില്‍ നിന്ന് അങ്ങോട്ടേയ്ക്ക് പോയി. പലായന കാരണങ്ങള്‍ വിശകലനം ചെയ്യുന്നവര്‍ ഈ ഒഴുക്കിന്റെ പ്രധാനകാരണങ്ങള്‍ ഭവന വിലകള്‍, കുറ്റകൃത്യങ്ങള്‍, രാഷ്ട്രീയം, ഗതാഗതകുരുക്ക്, പ്രകൃതി ദുരന്തം(കാട്ടു തീ) എന്നിവയാണെന്ന് പറയുന്നു. ഭവനവിലയാണ് ടെക്‌സസ് ഒരു പ്രധാന ആകര്‍ഷണമായി മാറുന്നത്. കാലിഫോര്‍ണിയ ഭവനത്തിന്റെ വില്പനത്തുകയുടെ ഒരു ഭാഗം നല്‍കിയാല്‍ ടെക്‌സസില്‍ വളര്‍ന്നു വരുന്ന ഒരു നഗരത്തില്‍ ഒരു ശരാശരി വീട് വാങ്ങാന്‍ കഴിഞ്ഞേക്കും. ടെക്‌സസില്‍ ജൂലൈ 2022നും ഇടയില്‍ ഹൗസിംഗ് സ്റ്റോക്ക് 5% ഉയര്‍ന്നു. ഇത് യു.എസിലെ സംസ്ഥാനങ്ങളിലെ മൂന്നാമത്തെ ഉയര്‍ന്ന നിരക്കാണ്. കാലിഫോര്‍ണിയയുടെ ഹൗസിംഗ് സ്‌റ്റോക്ക് ഉയര്‍ന്നത് 1.6% മാത്രമാണ്. കാലിഫോര്‍ണിയയില്‍ ഈ കാലഘട്ടത്തില്‍ പണിതുയര്‍ത്തിയതിന്റെ ടെക്‌സസില്‍ പണിതുയര്‍ത്തി. ടെക്‌സസില്‍ ഭവന വില കുതിച്ചുയരാന്‍ ഒരു കാരണം കാലിഫോര്‍ണിയന്‍ പലായനക്കാരാണ്(മറ്റ് സംസ്ഥാനക്കാര്‍ ഉള്‍പ്പടെ) എന്നൊരു ആരോപണമുണ്ട്.

രാഷ്ട്രീയ കാരണങ്ങള്‍ മൂലം സംസ്ഥാന മാറ്റം നടത്തുന്നവരുമുണ്ട്. കാലിഫോര്‍ണിയ ഡെമോക്രാറ്റിക് നീലയും ടെക്‌സസ് റിപ്പബ്ലിക്കന്‍ ചുവപ്പുമാണ്. ഗര്‍ഭഛിദ്രം, തോക്ക് നിയന്ത്രണം, കുടിയേറ്റം, എല്‍ജി ബിടിക്യൂ അവകാശങ്ങള്‍ എന്നിവയില്‍ പ്രത്യക്ഷത്തില്‍ രണ്ട് വ്യത്യസ്ത നിലപാടുകള്‍ ഉള്ള സംസ്ഥാനങ്ങള്‍. രാഷ്ട്രീയത്തിലെ ഭിന്നത ചിലരെ സംസ്ഥാന മാറ്റത്തില്‍ നിന്ന് പിന്തിരിപ്പിച്ചേക്കാം. ഇതേ കാരണം മറ്റു ചിലര്‍ക്ക് പ്രേരകമായി മാറാം.

കാലിഫോര്‍ണിയപോലെ ബീച്ചുകള്‍, ടെക്‌സസില്‍ പ്രത്യേകിച്ച് നോര്‍ത്ത് ടെക്‌സസില്‍ ഇല്ല. കാലാവസ്ഥയും അത്രയും ആകര്‍ഷണീയമല്ല. എന്നാല്‍ ഒരു ഗ്യാലന്‍ ഗ്യാസ്(പെട്രോള്‍) മൂന്ന് ഡോളറിന് ലഭിക്കുന്നു എന്നത് ആകര്‍ഷണീയമായ ഒരു ഘടകം ആണ്. കാലിഫോര്‍ണിയയില്‍ ഒരു ഗ്യാലന്‍ ഗ്യാസിന് 5,6 ഡോളര്‍ നല്‍കണം.

The exodus from the Golden State to Big Texas
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക