Image

തിരക്കൊഴിയുമ്പോൾ... ( കവിത : ജി.രമണി അമ്മാൾ )

Published on 24 November, 2023
തിരക്കൊഴിയുമ്പോൾ... ( കവിത : ജി.രമണി അമ്മാൾ )

തിരക്കിലാണു ഞാൻ 
കൊഴിഞ്ഞുവീണതാം 
നിമിഷശതങ്ങളെ
പെറുക്കിയെടുക്കും 
തിരക്കിലാണു ഞാൻ..!

തിരയൊടുങ്ങാത്ത
മനസ്സിനുളളിലെ
വ്യഥിതമോഹങ്ങൾ
കടഞ്ഞെടുക്കുന്നു..

മറവി മാറാല വകഞ്ഞുമാറ്റിയാ
കദനഭാരങ്ങൾ 
ചികഞ്ഞെടുക്കുന്നു..
കറുത്ത താലിച്ചരട-
റുത്തു മാറ്റിയ 
പെരുങ്കാലനീതിയെ ശപിച്ചിരുത്തുന്നു..

കടലുപ്പുവെളളം
ഞരമ്പിനുളളിലെ
മുറിവു നീറ്റുന്ന
കെടാത്തീയണയ്
ക്കുന്നു...

കഴുക്കോലിൽ നിന്നാ കയർക്കുടുക്കിനെ
അരിഞ്ഞുമാറ്റി
പിടയുമോർമ്മയെ 
പിടിച്ചിരുത്തുന്നു...

കാലം ചാട്ടവാറടി
ഭയക്കുന്നു
കുതിച്ചു പായുമ്പോൾ 
രഥം മണ്ണിലാഴുന്നു..
തിരക്കൊഴിയുന്നു..

Join WhatsApp News
Alice Jomy 2023-11-29 08:06:54
so touching
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക