ഇന്ത്യയിലെ യുഎസ് എംബസിയും കോൺസലേറ്റുകളും കൂടി 2022 ഒക്ടോബർ മുതൽ 2023 സെപ്റ്റംബർ വരെയുള്ള കാലയളവിൽ 140,000 സ്റ്റുഡന്റ് വിസകൾ നൽകി റെക്കോർഡ് സൃഷ്ടിച്ചെന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റ്.
പ്രധാന സ്റ്റുഡന്റ് വിസ സീസണായ 2023 ജൂൺ-ഓഗസ്റ്റിൽ കോൺസുലർ ഓഫീസുകൾ എഫ്, എം, ജെ കാറ്റഗറികളിലായി 95,269 വിസകൾ നൽകി. 2022ൽ അതേ കാലയളവിൽ നൽകിയതിനേക്കാൾ 18% കൂടുതൽ.
ഓപ്പൺ ഡോർസ് റിപ്പോർട്ട് നൽകുന്ന ഡാറ്റ അനുസരിച്ചു 2009-2010നു ശേഷം ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിദ്യാർഥികൾ യുഎസിൽ എത്തുന്ന രാജ്യമായി ഇന്ത്യ, ചൈനയെ പിന്നിലാക്കി. കഴിഞ്ഞ വർഷത്തേക്കാൾ ഇന്ത്യൻ ഗ്രാജുവേറ്റ് വിദ്യാർഥികൾ 63% വർധിച്ചു -- 165,936ൽ എത്തി. അതായത് ഏതാണ്ട് 64,000 വിദ്യാർഥികളുടെ വർധന. അണ്ടർ ഗ്രാജുവേറ്റ് വിദ്യാർഥികൾ 16% കൂടി.
ഇന്ത്യയിൽ കൂടുതൽ വിസകൾ നൽകാൻ കോൺസലേറ്റുകളിൽ സ്റ്റാഫിനെ കൂട്ടുകയും പുതിയ രണ്ടു കോൺസലേറ്റുകൾ തുറക്കുകയും ചെയ്യുമെന്നു അംബാസഡർ എറിക് ഗാർസെറ്റി കഴിഞ്ഞ ആഴ്ച്ച പറഞ്ഞിരുന്നു. ഡൽഹിയിലെ എംബസി ഈ വർഷം 10--15% കൂടുതൽ വിസകൾ നൽകും.
2023 സാമ്പത്തിക വർഷത്തിൽ യുഎസ് 10 മില്യൺ കുടിയേറ്റ ഇതര വിസകൾ നൽകിയെന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പറയുന്നു.
Over 140k visas issued to Indian students in FY 2023