പതിനെട്ടുവയസു മാത്രമാണ് പ്രജോപിന്റെ പ്രായം. കുവൈറ്റ് പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഐ.ടിയിൽ 100 മാർക്കാണ് അവൻ നേടിയത്. ബഹിരാകാശം സ്വപ്‌നം കാണുന്ന സ്‌കൂളിലെ മിടുമിടുക്കനായ വിദ്യാർത്ഥി. പക്ഷേ, ഓർക്കാപ്പുറത്ത് വീണുപോയി അവൻ.
ഇപ്പോൾ ജീവനുമായുള്ള യുദ്ധത്തിൽ
വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. നാസ കെന്നഡി സെന്റർ സന്ദർശിച്ച് സ്വപ്‌നങ്ങൾക്ക് പിന്നാലെയുള്ള യാത്രയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് അവനെ തേടി അപകടമെത്തിയത്.
ഫ്‌ളോറിഡയിലെ കിസ്സിമ്മീയിലുള്ള ഹോട്ടലിലെ കുളത്തിൽ മുങ്ങിപ്പോവുകയായിരുന്നു പ്രജോപ്. സുഖം പ്രാപിക്കുമെന്ന് ഡോക്ടർമാർ പ്രതീക്ഷ നൽകുന്നില്ല. പക്ഷേ, അവനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന അന്വേഷണത്തിലാണ് പ്രജോപിനെ അറിയുന്നവരും അല്ലാത്തവരുമായവർ.
പ്രജോപിന്റെ മാതാപിതാക്കളും സഹോദരനും കുവൈറ്റിൽ നിന്ന് ഫ്‌ലോറിഡയിലെ ഒർലാൻഡോയിലേക്കുള്ള യാത്രയിലാണ്. നവംബർ 29 ന് അവരെത്തും. വെന്റിലേറ്റർ പിന്തുണയോടെ കാത്തിരിക്കണോ എന്നതൊക്കെ കുടുംബം എത്തിയശേഷമാണ് തീരുമാനമെടുക്കുക.
എന്തെങ്കിലും അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷൽ തന്നെയാണ് അവനെ സ്‌നേഹിക്കുന്ന എല്ലാവരും. പ്രജോപിന്റെ കുടുംബത്തിന് ആവശ്യമായ പിന്തുണയും സഹായവും നൽകുന്നതിനായി ഇന്ത്യൻ കമ്മ്യൂണിറ്റി ഒരു ധനസമാഹരണ കാമ്പയിൻ നടത്തുകയാണ്. ഒരു പരിചയവുമില്ലാത്ത വിദേശശാജ്യത്ത് വെന്റിലേറ്ററിൽ കഴിയുന്ന 18 വയസ്സുള്ള ഒരു യുവാവിനെ കാണാൻ എത്തുന്ന കുടുംബത്തിന്റെ വേദനയും പരിഭ്രമവും ഇത് വായിക്കുന്ന ഓരോരുത്തരും മനസിലാക്കുക.
നിങ്ങളുടെ സ്‌നേഹത്തോടെയും സഹാനുഭൂതിയോടുമുള്ള ഏതൊരു ഇടപെടലും ആ കുടുംബത്തിന് വലിയ പിന്തുണയും ധൈര്യവും നൽകും. പ്രതിസന്ധി നേരിടുന്ന ഒരു കുടുംബത്തിന് കൈത്താങ്ങ് നൽകാൻ നിരുപാധികമായി സഹായം ആവശ്യമാണ്. ഇങ്ങനെയുള്ള മറ്റെല്ലാ സന്ദർഭങ്ങളിലും ഒരേ മനസോടെ പ്രവർത്തിച്ചവർ വീണ്ടും ഒത്തുചേരുമെന്നു തന്നെയാണ് പ്രതീക്ഷ.
ഫ്‌ളോറിഡയിലെ സെലിബ്രേഷനിലുള്ള അഡ്വെൻറ് ഹെൽത്ത് സെലിബ്രേഷൻ ഹോസ്പിറ്റലിലെ മികച്ച ഡോക്ടർമാരാണ് പ്രജോപിനെ പരിചരിക്കുന്നത്. പ്രജോപിന്റെ നിലവിലെ അവസ്ഥയിലൂടെയും സാധ്യമായ അടുത്ത ഘട്ടങ്ങളിലൂടെയുമുളള യാത്ര അവന്റെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ചെലവേറിയതും അസാധാരണമായ പ്രയാസം നിറഞ്ഞതായിരിക്കുമെന്നും ഓർക്കുമല്ലോ.
നിങ്ങളുടെ സംഭാവനകൾ പ്രജോപിനും അദ്ദേഹത്തിന്റെ കുടുംബത്തിനും മുന്നോട്ടുള്ള വഴികൾ കാണിച്ചു കൊടുക്കും. DONATE ബാറിൽ അമർത്തി നിങ്ങൾക്ക് സംഭാവന നൽകി നിസ്സഹായരായ ആ കുടുംബത്തിന് പിന്തുണ നൽകാം.
'Have a Heart for Prajop' എന്ന ധനസമാഹരണ കാമ്പെയ്നൊപ്പം സാദ്ധ്യമായ രീതിയിൽ കൂടെ നിൽക്കുക. ഏതൊരു തുകയും ആത്മാർത്ഥമായി വിലമതിക്കുകയുംഅനുഗ്രഹമായി കണക്കാക്കുകയും ചെയ്യുമെന്നും അമേരിക്കയിലുള്ള പ്രജോപിന്റെ സുഹൃത്തുക്കൾ അറിയിച്ചു.
വരൂ പ്രജോപിനുവേണ്ടി നമുക്കെല്ലാവർക്കും കൈകോർക്കാം.
Click to support: