Image

കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന് ഹൂസ്റ്റണില്‍ ഉജ്ജ്വല സ്വീകരണം

ജീമോന്‍ റാന്നി Published on 29 November, 2023
 കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന് ഹൂസ്റ്റണില്‍ ഉജ്ജ്വല സ്വീകരണം

ഹൂസ്റ്റണ്‍: ഹൃസ്വസന്ദര്‍ശനത്തിനായി നോര്‍ത്ത് അമേരിക്കയില്‍ എത്തിയ കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ (കെപിസിസി) സെക്രട്ടറി റിങ്കു ചെറിയാന് ഒഐസിസി യൂഎസ്എ യുടെയും ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷാന്റെയും (HRA)  സംയുക്താഭിമുഖ്യത്തില്‍ ആവേശോജ്വലമായ സ്വീകരണം നല്‍കി.  നവംബര് 26 നു ഞായറാഴ്ച  വൈകുന്നേരം 6 മണിക്ക്   മിസ്സോറി സിറ്റി അപ്നാ ബസാര്‍ ഹാളിലായിരുന്നു സ്വീകരണ സമ്മേളനം.

കോണ്‍ഗ്രസ്സ് നേതാവും റാന്നിയുടെ മുന്‍ എംഎല്‍ യുമായിരുന്ന എം സി ചെറിയാന്റെ മകനായ റിങ്കു ചെറിയാന്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്സ് പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നു വന്ന് കെപിസിസി-യുടെ നേതൃ സ്ഥാനത്തെത്തിയ യുവനേതാവാണ്.

ഒഐസിസി യുഎസ്എ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡണ്ട് വാവച്ചന്‍ മത്തായി അദ്ധ്യക്ഷത വഹിച്ച സ്വീകരണ സമ്മേളനത്തില്‍ ഒഐസിസി നാഷണല്‍ ജനറല്‍ സെക്രട്ടറിയും ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്‍ ഉപരക്ഷാധികാരിയുമായ ജീമോന്‍ റാന്നി സ്വാഗതമാശംസിച്ചു.

സ്റ്റാഫ്ഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, ജുഡീഷ്യല്‍ ഡിസ്ട്രിക്‌ററ് ജഡ്ജ്  സുരേന്ദ്രന്‍ കെ പട്ടേല്‍, ഒഐസിസി യൂഎസ്എ ചെയര്‍മാന്‍ ജെയിംസ് കൂടല്‍, പ്രസിഡണ്ട് ബേബി മണക്കുന്നേല്‍, HRA പ്രസിഡണ്ട് ബാബു കൂടത്തിനാലില്‍, ഉപരക്ഷാധികാരി ജോയ് മണ്ണില്‍,  ഒഐസിസി സതേണ്‍ റീജിയണല്‍ ജനറല്‍; സെക്രട്ടറി ജോമോന്‍ ഇടയാടി, റീജിയണല്‍ വൈസ് പ്രസിഡണ്ട് പൊന്നു പിള്ള, HRA ട്രഷറര്‍ ജിന്‍സ് മാത്യു കിഴക്കേതില്‍ തുടങ്ങിയവര്‍ ആശംസകളറിയിച്ചു സംസാരിച്ചു.

ഒഐസിസി ഭാരവാഹികളും, ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്‍ ഭാരവാഹികളും റിങ്കു ചെറിയാനെ പൊന്നാടയും ത്രിവര്‍ണ ഷാളുകളും അണിയിച്ചു. റിങ്കു ചെറിയാന്‍ സ്റ്റാഫ്ഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യുവിനെ ത്രിവര്‍ണ ഷാള്‍ അണിയിച്ചു ആദരിച്ചു.

തുടര്‍ന്ന് ഹൂസ്റ്റണില്‍ തനിക്കു നല്‍കിയ പ്രൗഢ ഗംഭീര സ്വീകരണത്തിന് റിങ്കു നന്ദി അറിയിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക്  പ്രവാസികള്‍ നല്‍കുന്ന സംഭാവന വിലമതിക്കത്തക്കതും അഭിമാനകാരവുമാണ്. കെപിസിസിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒഐസിസി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പടര്‍ന്നു പന്തലിച്ചതോടൊപ്പം വളരെ ചുരുങ്ങിയ നാളുകള്‍കൊണ്ട് നോര്‍ത്ത് അമേരിക്കയിലും വളര്ച്ചയുടെ പടവുകള്‍ താണ്ടുന്നത് കെപിസിസി അഭിമാനത്തോടെ കാണുന്നുവെന്നും നേതൃത്വം കൊടുക്കുന്ന ഭാരവാഹികള്‍  അഭിനന്ദനമര്‍ഹിക്കുന്നുവെന്നും റിങ്കു പറഞ്ഞു.    

   
2021 നിയമസഭാതിരഞ്ഞെടുപ്പില്‍ വളരെ ചുരുക്കം വോട്ടുകള്‍ക്കാണ് റിങ്കു പരാജയപ്പെട്ടത്. 1080 വോട്ടുകള്‍ക്ക് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടുവെങ്കിലും ഏതു സമയത്തും റാന്നിക്കാരുടെ ഏതാവശ്യത്തിനും തന്നെ സമീപിയ്ക്കാമെന്നും ജനനായകനായിരുന്ന പിതാവിന്റെ മാതൃക എന്നും പിന്തുടരുമെന്നും റിങ്കു പറഞ്ഞു. 2018  ല്‍ റാന്നിയിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കോവിഡ് കാലത്തും  റാന്നിക്കാര്‍ക്ക് വലിയ സഹായഹസ്തം നല്‍കിയ  ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുവാന്‍ തനിക്കും കഴിഞ്ഞുവെന്ന് റിങ്കു പറഞ്ഞു.

അതിനെ തുടര്‍ന്ന് കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെയും റാന്നിയുടെ വികസനത്തെയും  വിലയിരുത്തികൊണ്ട് വിശദമായ ചര്‍ച്ച നടന്നു. മാത്യൂസ് ചാണ്ടപ്പിള്ള, ബിജു സഖറിയാ കളരിക്ക മുറിയില്‍, എബ്രഹാം ജോസഫ് (ജോസ്), അനിയന്‍ പനവേലില്‍, അലക്‌സ് ളാഹയില്‍, സ്റ്റീഫന്‍ എബ്രഹാം, നവീന്‍ കല്ലംപറമ്പില്‍, സജി ഇലഞ്ഞിക്കല്‍, സണ്ണി തേവര്‍വെലില്‍, മെവിന്‍ ജോണ്‍ പാണ്ടിയത്ത്,  ടോം വിരിപ്പന്‍, മൈസൂര്‍ തമ്പി, ബിജു ചാലക്കല്‍, തോമസ് സ്റ്റീഫന്‍, എബ്രഹാം തോമസ് (അച്ചന്‍കുഞ്ഞു), സജി ഇലഞ്ഞിക്കല്‍, സന്ദീപ് തേവര്‍വേലില്‍, അശോക് പനവേലില്‍, അശ്വിന്‍ താഴോംപടിക്കല്‍ , സ്റ്റാന്‍ലി ഇലഞാന്ത്രമണ്ണില്‍, രാജീവ് റോള്‍ഡന്‍, അനില്‍ വര്‍ഗീസ്, ബിനു. പി.സാം,  തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്‍ (HRA) ജനറല്‍ സെക്രട്ടറി ബിനു സഖറിയാ കളരിക്കമുറിയില്‍ നന്ദി പ്രകാശിപ്പിച്ചു.

KPCC Secretary Rinku Cherian received a warm welcome in Houston.
 കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന് ഹൂസ്റ്റണില്‍ ഉജ്ജ്വല സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക