Image

ചിക്കാഗോ മലയാളി അസോസിയേഷന്റെ 2023-2025 വര്‍ഷത്തെ പ്രവര്‍ത്തനോത് ഘാടനവും കേരളപ്പിറവി ദിനാഘോഷവും ഋഷിരാജ് സിംഗ് ഉത്ഘാടനം ചെയ്തു

സെക്രെട്ടറി ആല്‍വിന്‍ ഷിക്കോര്‍ Published on 29 November, 2023
ചിക്കാഗോ മലയാളി അസോസിയേഷന്റെ 2023-2025 വര്‍ഷത്തെ പ്രവര്‍ത്തനോത് ഘാടനവും കേരളപ്പിറവി ദിനാഘോഷവും ഋഷിരാജ് സിംഗ് ഉത്ഘാടനം ചെയ്തു

ചിക്കാഗോ മലയാളി അസോസിയേഷന്റെ   പ്രവർത്തനോദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു

 ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ 2023-2025 വർഷത്തെ പ്രവർത്തനോദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും  ഡെസ്‌പ്ലെയിൻസിലുള്ള കെ.സി.എസ് കമ്മ്യൂണിറ്റി ഹാളിൽ  മലയാളികളുടെ പ്രിയങ്കരനായ മുൻ ഡിജിപി ഋഷിരാജ് സിംഗ് ഉത്‌ഘാടനം ചെയ്തു. 

സി.എം.എ പ്രസിഡന്റ്   ജെസ്സി റിൻസി അധ്യക്ഷത വഹിച്ച ചടങ്ങിൽ അലോണ ജോർജ് പ്രാർത്ഥനാഗാനമാലപിച്ചു.   സണ്ണി വള്ളിക്കളം, ബ്രിജിത് ജോർജ് ,സുനൈന, ബെഞ്ചമിൻ എന്നിവർ ആശംസ അർപ്പിച്ചു  സംസാരിച്ചു. വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തൻപുരയിൽ സ്വാഗതവും ജോയിന്റ് ട്രെഷറർ ഡോ. സിബിൽ ഫിലിപ്പ് നന്ദിയും  പറഞ്ഞു  

 

കേരളത്തിൽ ലഹരിവിമുക്ത വിദ്യാഭാസ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളെക്കുറിച്ചു 
ഋഷിരാജ് സിങ്  ദീർഘമായി സംസാരിക്കുകയും  ഇതിനുവേണ്ടിയുള്ള ശ്രമങ്ങളിൽ   പ്രവാ സിലോകത്തിനറെ പങ്ക് വളരെ വലുതാണെന്ന് ഓര്മപ്പെടുത്തുകയും ചെയ്തു. 

ജെസ്സി റിൻസി താൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യങ്ങളെക്കുറിച്ചും   ഋഷിരാജ് സിംഗിനെ  ഉദ്ഘാടകനായി കിട്ടിയ യാദൃശ്ചികതയെകുറിച്ചും സരസമായി തൻ്റെ അധ്യക്ഷ പ്രിസംഗത്തിൽ സംസാരിച്ചു. സി. എം. എ സെക്രട്ടറി ആൽവിൻ ഷിക്കോർ,   ഋഷി രാജ് സിംഗ് തൻ്റെ ദീർഘകാല പോലീസ് സർവിസിൽ കേരളത്തിനു  ചെയ്‌തിട്ടുള്ള സഹായേങ്ങളെയും സാധാരണക്കാരനു  നീതി ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളെയും നന്ദിയോടെ സ്മരിച്ചു. 

ട്രെഷറർ മനോജ് അച്ചേട്ടും ജോയിന്റ് സെക്രെട്ടറി വിവിഷ് ജേക്കബും ചേർന്ന് മൊമെന്റോ നൽകി   ഋഷി രാജ് സിംഗിനെ ആദരിച്ചു. 

 

ചിക്കാഗോ മലയാളി അസോസിയേഷന്റെ 2023-2025 വര്‍ഷത്തെ പ്രവര്‍ത്തനോത് ഘാടനവും കേരളപ്പിറവി ദിനാഘോഷവും ഋഷിരാജ് സിംഗ് ഉത്ഘാടനം ചെയ്തുചിക്കാഗോ മലയാളി അസോസിയേഷന്റെ 2023-2025 വര്‍ഷത്തെ പ്രവര്‍ത്തനോത് ഘാടനവും കേരളപ്പിറവി ദിനാഘോഷവും ഋഷിരാജ് സിംഗ് ഉത്ഘാടനം ചെയ്തുചിക്കാഗോ മലയാളി അസോസിയേഷന്റെ 2023-2025 വര്‍ഷത്തെ പ്രവര്‍ത്തനോത് ഘാടനവും കേരളപ്പിറവി ദിനാഘോഷവും ഋഷിരാജ് സിംഗ് ഉത്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക