ലണ്ടന്‍ സേക്രഡ് ഹാര്‍ട്ട് ഇടവകാംഗമായ ശ്രീ ജോജി തോമസ് വണ്ടമ്മാക്കില്‍ ദി ഡയറക്ടറേറ്റ് ഓഫ് ക്‌നാനായ കാത്തലിക്‌സ് ഇന്‍ കാനഡയുടെ പുതിയ ചെയര്‍മാനായി ചാപ്ലയിന്‍ ഫാദര്‍ പത്രോസ് ചമ്പക്കരയാല്‍ നിയമിതനായി. ഇരുപത്തിയേഴു വര്‍ഷത്തോളമായി കാനഡയില്‍ താമസമാക്കിയിരിക്കുന്ന ശ്രീ ജോജി ലണ്ടന്‍ സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്റെ തുടക്കക്കാരിലൊരാളായിരുന്നുകൊണ്ടു പള്ളി വാങ്ങുന്നതില്‍ മുന്‍കൈയെടുക്കുകയും മൂന്നുതവണ കൈക്കാരനായിരിക്കുകയും ചെയ്തിട്ടുണ്ട്.
കാനഡയിലെ പ്രഥമ ക്‌നാനായ കത്തോലിക്കാ ദേവാലയമായ സേക്രഡ് ഹാര്‍ട്ട് പള്ളിയുടെ ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു ശ്രീ ജോജി. അതോടൊപ്പം KCAC ലോമ തുടങ്ങിയ സംഘടനകളുടെയെല്ലാം എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമായിരുന്നുകൊണ്ടു നേതൃത്വപാടവം തെളിയിച്ചിട്ടുള്ള ശ്രീ ജോജി ഫൊക്കാനയുടെ ട്രസ്റ്റീ ബോര്‍ഡ് അംഗമാണ്.
കാനഡയിലെ പ്രഥമ ക്‌നാനായ സംഗമത്തിന്റെ ചെയര്‍മാനായിരുന്നുകൊണ്ടു മൂന്നുദിവസം നീണ്ടുനിന്ന പ്രോഗ്രാം വിജയകരമായി തീര്‍ക്കുവാന്‍ അദ്ദേഹം മുന്‍കൈയെടുത്തു. രണ്ടുവര്‍ഷമായി ഡയറക്ടറേറ്റ് ഓഫ് ക്‌നാനായ കത്തോലിക്‌സ് ഇന്‍ കാനഡയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു ശ്രീ ജോജി തോമസ് . സാമൂഹ്യപ്രവര്‍ത്തകനും അതോടൊപ്പം തന്നെ അറിയപ്പെടുന്ന ഒരു ബിസിനസ്സുകാരനുമാണ്.
പാലാ സ്വദേശിയായ ഇദ്ദേഹം ചെറുകര പള്ളി ഇടവക വണ്ടമ്മാക്കില്‍ വി.യു.തോമസിന്റെയും, മേരി തോമസിന്റെയും പുത്രനാണ്. ഭാര്യ രേഖ. മക്കള്‍: ജെര്‍മി, ജോനഥന്‍, ജേഡന്‍.