Image

കോച്ച് സഹോദരന്മാർ നിക്കി ഹേലിക്കു പിന്തുണ  പ്രഖ്യാപിച്ചു,  പ്രബല ഗ്രൂപ്പ് ട്രംപിനെതിരെ (പിപിഎം)

Published on 29 November, 2023
കോച്ച് സഹോദരന്മാർ നിക്കി ഹേലിക്കു പിന്തുണ  പ്രഖ്യാപിച്ചു,  പ്രബല ഗ്രൂപ്പ് ട്രംപിനെതിരെ (പിപിഎം)

ശതകോടീശ്വരന്മാരായ കോച്ച് സഹോദരന്മാർ സ്ഥാപിച്ച അമേരിക്കൻസ് ഫോർ പ്രോസ്പെരിറ്റി ആക്ഷൻ എന്ന കൂറ്റൻ രാഷ്ട്രീയ ശ്രുംഖല റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ നിക്കി ഹേലിയെ പിന്തുണച്ചു. ഡൊണാൾഡ് ട്രംപ് റിപ്പബ്ലിക്കൻ നിരയിൽ മുന്നിട്ടു നിൽക്കേ അദ്ദേഹത്തെ ഒഴിവാക്കാനുള്ള നീക്കങ്ങളിൽ ശക്തമായൊരു പിന്തുണയാണ് ഇപ്പോൾ സൗത്ത് കരളിനയുടെ മുൻ ഇന്ത്യൻ അമേരിക്കൻ ഗവർണർക്കു ലഭിച്ചത്. 

ട്രംപ് കഴിഞ്ഞാൽ രണ്ടാമനായി നിന്നിരുന്ന ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസിനെ പിന്തള്ളി ഹേലി മുന്നോട്ടു കയറിക്കൊണ്ടിരിക്കെയാണ് ഈ പിന്തുണ. 

അയോവ-ന്യൂ ഹാംപ്‌ഷെയർ നിർണായക പ്രൈമറികൾ അടുത്തിരിക്കെ ഈ സംഘടനയുടെ പിൻതുണ ഹേലിക്കു കരുത്താവും. യുഎസിലെ സ്വകാര്യ മേഖലയിൽ രണ്ടാമത്തെ ഏറ്റവും വലിയ വ്യവസായ ശൃംഖലയുടെ ഉടമകളായ ചാൾസ്-ഡേവിഡ് കോച്ച് സഹോദരന്മാർ ട്രംപിനെ പ്രൈമറികളിൽ തകർക്കാൻ മില്യൺ കണക്കിനു ഡോളറുകൾ വാരിയെറിഞ്ഞിട്ടുണ്ട്. 

ഇപ്പോൾ അവർ പറയുന്നത് യുഎന്നിൽ അംബാസഡർ ആയിരുന്ന ഹേലിയാണ് ട്രംപിനു പകരമാവാൻ മികച്ച സ്ഥാനാർഥി എന്നാണ്. അമേരിക്കൻസ് ഫോർ പ്രോസ്പെരിറ്റി ആക്ഷൻ പറയുന്നു: "രാജ്യത്തിനു ഏറ്റവും നല്ല ഭാവി ഉറപ്പാക്കാൻ കഴിയുന്ന നിങ്ങൾ രൂപീകരിച്ചു വെല്ലുവിളികളെ നേരിടാൻ വേണ്ടതെല്ലാം ഹേലിയുടെ കൈയിലുണ്ട്." 

പിന്തുണയ്ക്കു ഹേലി നന്ദി പറഞ്ഞു. "ഞാൻ ആദരിക്കപ്പെട്ടു," അവർ പറഞ്ഞു. "നമുക്ക് രാജ്യത്തെ രക്ഷിക്കേണ്ടതുണ്ട്. അതിനു അവരുടെ പിന്തുണ ഏറെ പ്രധാനമാണ്." 

ഈ പിന്തുണ യഥാർഥത്തിൽ ട്രംപിനുള്ളതാണെന്നു ഡിസാന്റിസ് പരിഹസിച്ചു. 

Koch brothers support Nikki Haley 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക