ചിക്കാഗോ തിരുഹൃദയ ഫൊറോന ക്നാനായ കത്തോലിക്ക ഇടവകയിൽ റ്റായിങ്ങ്സ് ഗിവിങ്ങ് ഡേയോട് അനുബന്ധിച്ച് സീനിയർ സിറ്റിസൺ ഗ്രൂപ്പ് "ഓർമ്മകൾ" സംഗമം ഒരുക്കി.പുതുമനിറഞ്ഞതും വ്യത്യസ്ഥവുമായ ഒത്തുചേരൽ ഏവരിലും നവ്യാനുഭവമായി മാറി.സംഗമം വികാരി ഫാ:തോമസ്സ് മുളവനാൽ ഉദ്ഘാടനം ചെയ്തു.
അസി.വികാരി ഫാ.ബിൻസ് ചേത്തലിൽ മുതിർന്നവർക്കായി പ്രത്യേകം ക്ലാസ്സും വിവിത മത്സരങ്ങളും നടത്തി. പ്രസിഡന്റ് കുര്യാച്ചൻ നെല്ലാമറ്റത്തിൽ സംഗമത്തിന് നേതൃത്വം നൽകി. സീനിയർ സിറ്റിസൺ ഗ്രൂപ്പ് അംഗങ്ങൾ ഭവനങ്ങളിൽ നിന്ന് പാകപ്പെടുത്തി കൊണ്ടുവന്ന രുചിപ്രദമായ ഭക്ഷണം എല്ലാവർക്കും നൽകി. ഏവരിലും നവ്യാനുഭവം പകർന്ന ഒത്തുചേരലിൽ മുന്നോട്ടുഉള കർമ്മപരുപാടികൾ പ്രത്യേകം ആവിഷ്കരിച്ചു.