Image

കേരള ഹിന്ദു കൺവൻഷനിൽ വിവേക് രാമസ്വാമി; അമേരിക്കയുടെയും നമ്മുടെയും മൂല്യങ്ങൾ  ഒന്ന്  

Published on 29 November, 2023
കേരള ഹിന്ദു കൺവൻഷനിൽ വിവേക് രാമസ്വാമി; അമേരിക്കയുടെയും നമ്മുടെയും മൂല്യങ്ങൾ  ഒന്ന്  

ഹൂസ്റ്റണ്‍: അമേരിക്കയുടെ സ്ഥാപിത മൂല്യങ്ങള്‍  മാതാപിതാക്കള്‍ പഠിപ്പിച്ച ഹൈന്ദവ മൂല്യങ്ങളോട് സാദൃശ്യമുള്ളവയാണെന്ന്  അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവക് രാമസ്വാമി.  ഭഗവാന്‍ നമ്മുടെ ജീവിതത്തിന് ഒരു ലക്ഷ്യം തരികയും നമ്മിലൂടെ തന്റെ നിശ്ചയത്തെ സാക്ഷാത്കരിക്കുയും ചെയ്യുന്നു. നാം നമ്മുടെ കര്‍ത്തവ്യം ചെയ്യുന്നു; ഭഗവാന്‍ തന്റെ ഭൂമികയും നിറവേറ്റുന്നു. കുടുംബം ജീവിതത്തിന്റെ അടിത്തറയാണ്. മാതാപിതാക്കള്‍ വന്ദ്യരാണ്. വൈവാവിക ബന്ധം പവിത്രമാണ്. എന്നതൊക്കെയാണ് വീട്ടില്‍നിന്ന് പഠിച്ചു വളര്‍ന്ന മൂല്യങ്ങള്‍. അതു തന്നെയാണ് അമേരിക്കയുടെ പരമ്പരാഗതമായ സ്ഥാപിത മൂല്യങ്ങള്‍. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരൊറ്റ തലമുറയില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുവാനും കയറ്റങ്ങള്‍  കയറുവാനും അമേരിക്കയില്‍ ഇന്ത്യന്‍ സമൂഹത്തിന് സാധിച്ചിരിക്കുന്നു. അമേരിക്കയുടെ രണ്ടാം  പ്രസിഡന്റ്
 ജോണ്‍ ആഡംസ് പിന്നീട്  സംസ്‌കൃതത്തിന്റെയും ഹൈന്ദവ സംസ്‌കാരത്തിന്റെയും പണ്ഡിതനായി എന്ന വസ്തുത ഇന്ന് പല അമേരിക്കക്കാരെയും അതിശയിപ്പിക്കുന്നെങ്കിലും അതില്‍ അതിശക്കാന്‍ ഒന്നുമില്ല. കാരണം ഈ രാജ്യത്തിന്റെ സ്ഥാപിത പാമ്പര്യം ആ ഭാരതീയ സംസ്‌കാരത്തിന്റേതുതന്നെയാണ്. നമ്മുടെ നഷ്ടപ്പെട്ട ആത്മീയതയെ വീണ്ടെടുക്കാനുള്ള കാലഘട്ടിത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആ സാമാന്യമൂല്യങ്ങള്‍ വീണ്ടെടുത്ത് വരുന്ന തലമുറയ്ക്ക് പങ്കുവയ്ക്കുക എന്നത് നമ്മുടെ കടമയും കൂടിയാണ്. വിവേക് രാമസ്വാമി പറഞ്ഞു.

ഭഗവാന്റെ പണിയായുധമായി നാം പലപ്പോഴും പാത്രീഭവിക്കുമ്പോള്‍ നവീനമായ ചിന്താഗതികള്‍ സ്വീകരിച്ചു പ്രവര്‍ത്തിക്കേണ്ടി വരും. ഇതാണ് ഭഗവദ്ഗീതയുടെയും സന്ദേശം:  ആ പാഠങ്ങളാണ് ഇന്നെന്നെ വ്യവസായ ജീവിതത്തിനുമപ്പുറം ഈ രാജ്യത്തെ നയിക്കുവാനും പുനഃസംയോജിപ്പിക്കുകുവാനുള്ള അവസരം തേടാന്‍ പ്രേരിപ്പിക്കുന്നത്. അമ്മയും അച്ഛനും  പഠിച്ച മൂല്യങ്ങളുടെ വിജയത്തിനുവേണ്ടി എന്റെ കര്‍ത്തവ്യം ഞാന്‍ നിറവേറ്റും, ശേഷം ഭഗവദ് കരങ്ങളിലാണ്. അച്ഛനെന്നെ പഠിപ്പിച്ചത് 'സത്യം വദ, ധര്‍മ്മം ചര' എന്നാണ്. ഞാന്‍ അതില്‍ ഉറച്ചുനില്ക്കുകയും ഊ രാജ്യത്തിന്റെ മൂല്യങ്ങളും അതുതന്നെയാണെന്നും കരുതുകയും ചെയ്യുന്നു രാമസ്വാമി പറഞ്ഞു.

രാമസ്വാമിയുടെ മാതാപിതാക്കളായ രാമസ്വാമി, ഡോ ഗീത എന്നിവരെ ചടങ്ങില്‍ ഋഗ്വേദം നല്‍കി ആദരിച്ചു.  മൂന്നു തലമുറകളെ പ്രതിനിധീകരിച്ച് ദേവനന്ദന, ദിവ്യാഉണ്ണി, പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി എന്നിവരാണ് വേദം കൈമാറിയത്. കെഎച്ച്എന്‍എ പ്രസിഡന്റ് ജി കെ പിള്ള പൊന്നാട അണിയിച്ചു. കുമ്മനം രാജശേഖരന് കര്‍മ്മയോഗി പുരസ്‌ക്കാരം  ഗൗരി പാര്‍വതി ബായി സമ്മാനിച്ചു.  പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ ആര്‍ മാധവന്‍ സന്നിഹിതനായിരുന്നു

Join WhatsApp News
News Alert 2023-11-29 17:41:25
മോദി ഗവൺമെന്റ് കാനഡയിലേക്കും കൊലയാളികളെ അയക്കുന്നു. ഹിന്ദുക്കൾ അല്ലാത്തവർ സൂക്ഷിക്കുക. വിവേകം നഷടപ്പെട്ടവൻ ട്രംപിന്റെ ആളാണ്. ഏകാധിപത്യമാണ് ഇവരുടെ ലക്‌ഷ്യം Federal prosecutors announced charges against a man related to an alleged plot by an Indian government official to assassinate a U.S. citizen in New York City. Nikhil Gupta, a 52-year-old Indian national, is charged in federal court in Manhattan with two criminal counts related to the ultimately foiled murder plot, a newly unsealed court filing shows. Gupta was arrested in the Czech Republic on June 30 at the request of the U.S. government.
Narayanan Nair 2023-11-30 00:37:41
ഹൂസ്റ്റണിലെ ഹിന്ദുക്കൾക്ക് എന്ത് പറ്റി? ഒരു കൗണ്ടിയുടെ ജഡ്ജ്, രണ്ടു ജഡ്ജുമാർ, രണ്ടു മേയർമാർ ഇവരെയെല്ലാം അവഗണിച്ചത് സനാതന ധർമ്മം നിലനിറുത്താൻ വേണ്ടിയാണോ? വിവേക് രാമസ്വാമിക്ക് ഹിന്ദുക്കളുടെ വോട്ടു മാത്രം മതിയോ? ഇങ്ങനെയുള്ള മീറ്റിങ്ങുകൾ നടത്തുമ്പോൾ ദീര്ഘവീക്ഷണത്തോടെ ചെയ്യണ്ടേ ? പണം ഉണ്ടായാൽ പോരാ ബുദ്ധിവേണം. ഇത് തെറ്റാണെന്ന് അറിഞ്ഞിട്ടും അത് ചൂണ്ടി കാണിക്കാതെ നേതാക്കളായി ചമഞ്ഞു നടക്കുന്നവരും ഇതിന് ഉത്തരവാദികൾ അല്ലെ? ഒരു ഹിന്ദുവായ എന്നോട് ഒരാൾ ചോദിച്ച ചോദ്യം നിങ്ങളോട് ചോദിക്കുന്നു എന്നേയുള്ളു. ഇതിന് ഒരു വിശദീകരണം കിട്ടിയാൽ കൊള്ളാമായിരുന്നു.
തത്വമസി 2023-11-30 02:27:24
അതൊരു ഹിന്ദു കൂട്ടായ്മയാണ് , അങ്ങനെ വിചാരിക്കാൻ ശ്രമിക്കുക. വിളിച്ചാൽ നല്ലതു അല്ലെങ്കിലും നല്ലതു. എല്ലാ കൂട്ടായ്മകളും എല്ലാവരെയും സ്വീകരിക്കുന്ന ഈ രാജ്യത്തിൻറെ നല്ല നാളേക്കു വേണ്ടിയാകട്ടെ.
Raju Mylapra 2023-11-30 13:52:42
Agreeing with the observation of Mr. Pankghajaction. I am not saying to avoid the elected officials from our functions, but they are being ‘overexposed’. With all due respect, let me say that in most cases it is irrelevant, annoying and repetitive.
Narayanan Nair 2023-11-30 04:30:01
'തത്ത്വമസി' എന്ന വാക്കിന്റെ അർഥം അറിയാതെയാണ് 'അത് ഹിന്ദുകൂട്ടായ്‌മയാണ്' എന്ന് പറഞ്ഞത് . നിങ്ങളും അതിന്റ ഭാഗമായിരുന്നു എന്ന് പറഞ്ഞിരുന്നെകിൽ എത്ര നന്നായിരുന്നേനെ. എന്തായാലും ഇതിൽ കൂടുതലൊന്നും നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല.
Pankghajaction 2023-11-30 08:22:19
ഇവിടെ മുകളിൽ ശ്രീമാൻ നാരായണൻ നായർ എഴുതിയ അഭിപ്രായത്തോട് ഞാൻ വിയോജിക്കുന്നു. ഇതൊരു ഹിന്ദു കൺവെൻഷൻ ആണ്. രാഷ്ട്രീയ ഭരണാധികാരികളെ അത് ഹ്യൂസ്റ്റൺ പരിസരത്തെ മേയറന്മാരായാലും, ജഡ്ജിമാരായാലും കൗൺസിലർമാരായാലും ക്ഷണിക്കാതിരുന്നതും അവിടെ കൊണ്ടുവരാതിരുന്നതും നന്നായി. അവിടെ രാഷ്ട്രീയക്കാരെ ഒരിക്കലും കൊണ്ടുവരരുത്. എന്നാൽ വേണമെങ്കിൽ എഴുത്തുകാരേയും സാംസ്കാരിക നായകന്മാരെയും ജാതിമത വർഗ്ഗ ഭേദമന്യേ കൊണ്ടുവരാമായിരുന്നു അതിൽ തെറ്റില്ല. ഒരു മലയാളി മേയർ, കൗണ്ടി കൗൺസിലർ, ജഡ്‌ജി ഒക്കെ ആയി തെരഞ്ഞെടുക്കപ്പെട്ടാൽ അവരെ മലയാളികൾ എടുത്ത് തോളയിൽ വച്ചുകൊണ്ട് പള്ളികളിലും, അമ്പലങ്ങളിലും, സമാജങ്ങളിലും പ്രഭാഷകരും, മുഖ്യാതിഥികളും ആയി പൊക്കിക്കൊണ്ട് നടക്കുന്നത്, അവർക്ക് ഒത്തിരി നേരം വേദികൾ കൊടുക്കുന്നത് ഒട്ടുംതന്നെ ഉചിതമല്ല. അത് അവർക്കും ശല്യമാണ്. ഇതെല്ലാം കാണുന്ന അവരെ കേൾക്കുന്ന മറ്റു പങ്കെടുക്കുന്ന സദസ്സിനും, മലയാളികൾക്കും അരോചകവും, ബോറിങ്ങും, സമയ നഷ്ടവും ആണ്. അതിനാൽ ജികെ പിള്ളയും ഹിന്ദു കൺവെൻഷനും അവരെ പൊക്കിയെടുത്ത് കൊണ്ടുവരാത്തതിൽ വളരെ സന്തോഷം നിങ്ങൾക്ക് കൈയ്യടി. ഈ രാഷ്ട്രീയക്കാർ ഇവിടുത്തെ മലയാളികളുടെ മാത്രം തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാക്കൾ അല്ല. അവർ ഇവിടത്തെ മുഴുവൻ അമേരിക്കയിലെ പൗരന്മാരുടെ തെരഞ്ഞെടുക്കപ്പെട്ട നേതാക്കളാണ്. . പിന്നെ മലയാളികൾ മാത്രം നാട്ടിലെ മാതിരി ഇവരെ പൊക്കിക്കൊണ്ടുവ നടക്കുന്നതും, ഉദ്ഘാടനം നടത്താൻ ക്ഷണിക്കുന്നതും നിർത്തണം. അവരൊക്കെ വന്നാലും എന്താ പറയാൻ പോകുന്നത് ? ഒരു പുതുമയില്ലാത്ത ആവർത്തനവിരസമായ കാര്യങ്ങൾ. നിങ്ങൾ വോട്ട് ചെയ്യണം രാഷ്ട്രീയത്തിൽ ഗെറ്റ് ഇൻവോൾവ് ചെയ്യണം എന്ന് തുടങ്ങുന്ന പഴകിയ വാക്കുകൾ മാത്രം. ചില തെരഞ്ഞെടുക്കപ്പെട്ട ഈ രാഷ്ട്രീയ അധികാരികൾ സ്ഥിരമായി ചിലരെയൊക്കെ പിടിച്ച് കുറച്ച് അവാർഡുകളും, പ്രക്ലമേഷനുകളും ഒക്കെ തരുന്നത് കൊണ്ട് അതിനെന്താണ് ഒരു വില. ഇനി ഇത്തരം രാഷ്ട്രീയക്കാരെ പൊക്കിക്കൊണ്ട് വരുന്ന സകലമാന മീറ്റിങ്ങുകളും നമ്മൾ ബോയ്‌ക്കോട്ട് ചെയ്യണം. നാട്ടിലെ രാഷ്ട്രീയക്കാരെ അമേരിക്കയിൽ പൊക്കിക്കൊണ്ട് നടക്കുന്നതും നിർത്തണം. അവരു വരുമ്പോൾ കൂട്ടത്തിൽ ഇവിടത്തെ മലയാളി രാഷ്ട്രീയക്കാരെയും പൊക്കി വേദിയിൽ ഇരുത്തം പൊന്നാട അണിയിക്കുന്നതും എല്ലാം തികച്ചും അരോചകം. ഇനി കെഎച്ച്എന്നോട് വേറൊരു കാര്യവും പറയാം നാട്ടിലെ ആ ഹിന്ദുമത വർഗീയത ഇവിടെയും കൊണ്ട് വിളംപരുത്. അമേരിക്ക ഒരു സ്വതന്ത്ര സെക്യുലർ രാജ്യമാണ്. സെക്കുലർ ആണെന്നും പറയുന്ന സംഘടനയിൽ പ്രവർത്തിച്ച നിങ്ങളൊക്കെ പെട്ടെന്ന് എങ്ങനെയാണ്, ഈ രാജ്യത്ത് വന്ന കുറച്ചു പണം ഒക്കെ നേടിയപ്പോൾ പെട്ടെന്ന് വർഗീയതയിലേക്ക് ചാടിയത്. ഇന്ത്യയിലെ ദുഷിച്ച അനാചാരങ്ങളും ദുരാചാരങ്ങളും എല്ലാം ഒരു നല്ല ജീവിതത്തിനു വേണ്ടിയാണ് നമ്മളെല്ലാം ഈ രാജ്യത്തേക്ക് യുഎസിലേക്ക് കുടിയേറിയത് മറക്കരുത്. യുഎസ് പ്രസിഡൻറ് സ്ഥാനാർത്ഥി രാമസ്വാമിയെയും അവിടെ കൊണ്ടുവന്നത് ശരിയായില്ല. അയാൾക്കൊക്കെ പഠിച്ചു കുറച്ചുകൂടെ പക്വത വന്നിട്ട് പ്രസിഡൻറ് ആകാൻ ശ്രമിച്ചാൽ മതി. അയാളെ ഒക്കെ പിടിച്ച് അമേരിക്കൻ പ്രസിഡണ്ട് ആക്കേണ്ട ഒരു ഗതികേടും ഇവിടത്തെ ജനങ്ങൾക്ക് ഇല്ല എന്നാണ് മനസ്സിലാക്കുന്നത്. പിന്നെ അമേരിക്ക ഈ രാജ്യം, നിങ്ങൾക്കൊക്കെ നമ്മൾക്കൊക്കെ തന്ന് സ്വാതന്ത്ര്യവും മറ്റും നമ്മൾ ദുരുപയോഗം ചെയ്യരുത്. സനാതനമാ, തത്വമസിയ, മാടയ, കോടയ, ആർഷഭാരതമ എന്നെല്ലാം പറഞ്ഞു അനാചാരങ്ങളും ദുരാചാരങ്ങളും ഇങ്ങോട്ട് കെട്ടി എഴുന്നള്ളിക്കരുത്. ഇന്ത്യയിലെ മോഡി തരാത്ത, പത്ര സ്വാതന്ത്ര്യം ഇവിടെയുണ്ട്. അതിൻറെ ഉത്തമ ഉദാഹരണമാണ് നിർബാധമായി KHNA - Manthra കിട്ടുന്ന അവസരം.
പരമേശ്വരൻ 2023-11-30 14:05:53
പങ്കജാക്ഷൻ പറയുന്നതുപോലെ രാഷ്ട്രീയക്കാരില്ലാതെ മതത്തിനോ മതം ഇല്ലാതെ രാഷ്ട്രീയത്തിനോ ഒറ്റ കാലിൽ നിൽക്കാനാവില്ല. ചർച്ചും. മതവും രാഷ്ട്രീയവും പരസ്പര ബന്ധമില്ലാതെ സ്വതന്ത്രമായി നില്ക്കണം എന്ന് പറയുമ്പോഴും നമ്മൾക്കറിയാം രാത്രിയിൽ അവർ കെട്ടിപിടിച്ചു കിടന്നാണ് ഉറങ്ങുന്നതെന്ന് . സ്ത്രീകൾ ഗർഭം ധരിക്കണോ വേണ്ടായോ എന്ന് തീരുമാനിക്കുന്നത് മതവും രാഷ്ട്രീയക്കാരുമാണ്. ഇവരുടെ യുദ്ധത്തിന് ഒരു തീരുമാനം ഉണ്ടേകേണ്ടത് കോർട്ടിലാണ് . ഇന്ന് മതഭ്രാന്തന്മാർക്ക് പള്ളി അമ്പലം മോസ്ക് എന്നിവ ഉണ്ടാക്കണമെങ്കിൽ രാഷ്ട്രീയക്കാരുമായി ബന്ധം പുലർത്തേണ്ടതാണ്. പങ്കജാക്ഷൻ പറയുന്നതുപോലെ എഴുത്തുകാർക്ക് പൊന്നാടയും ഫലകവും ഒക്കെ കൊടുക്കാമെങ്കിൽ ഇവരെല്ലാവരും വേണം. അങ്ങനെ എല്ലാകൂടി കൂടികുഴഞ്ഞിരിക്കുന്ന അവസ്ഥയിൽ, നാരായണൻ നായർ ഉയർത്തിയ ചോദ്യം ഉചിതമായ ഒന്നല്ലേ? എവിടെ വച്ചാണോ ഇത്തരം മീറ്റിംഗുകൾ നടത്തുന്നത് അവിടുത്തെ രാഷ്ട്രീയക്കാരെ ജാതിമത വ്യത്യാസം ഇല്ലാതെ പങ്കെടുപ്പിച്ചാൽ അവർക്കു നല്ലത്. പിന്നെ ഇതിന്റെ ഇടയ്ക്കു വിവേകം നഷ്ടപ്പെട്ടവരും പൊട്ടന്മാരും വിഡ്ഢികളും ഒക്കെ ഊത്ത കേറുന്നതുപോലെ കേറിവരും. ആവശ്യമുള്ളത് എടുത്തിട്ട് ബാക്കിയുള്ളതിനെ ഒരു ഞെക്കുകൊടുത്തിട്ട് വിട്ടേക്കുക.
Malayalee 2023-11-30 16:21:10
എല്ലാവരേയും ഉൾകൊള്ളുന്ന ഒരു മതമായിട്ടാണ് ഹിന്ദുമതത്തെ അതിന്റെ ആചാര്യന്മാർ അവതരിപ്പിച്ചിട്ടുള്ളത്. ഇത് എല്ലാ മതത്തിന്റെ കാര്യത്തിലും ശരിയാണ്. എന്നാൽ ഇന്ന് കാണുന്നത് നേരെ മറിച്ചാണ്. 'ഞാൻ ഞാൻ എനിക്ക് മാത്രം എനിക്ക് എന്തു കിട്ടും, എന്റെ സ്ഥാനം എങ്ങനെ നിലനിറുത്താം " എല്ലാ മത നേതാക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും ചിന്ത. അതിന്റെ പരിണതഫലമാണ് ഈ മീറ്റിങ്ങിൽ ചിലരെ ഒക്കെ ഒഴിവാക്കി 'ഹിന്ദു കൂട്ടായ്മയായി' മാറിയത്. ഇവരുടെ മനോഭാവം കണ്ടാൽ ഹിന്ദുക്കളെക്കൊണ്ടു മാത്രം ഈ രാജ്യത്ത് അവർക്ക് കഴിയുമെന്നാണ്. എന്തായാലും ഇതിന് നേതൃത്വം വഹിച്ചവർക്ക് യാതൊരു ദീർഘവീക്ഷണവും ഇല്ലന്നുള്ളത് വളരെ വ്യക്തമാണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക