Image

വാടക കൊലയാളിയെക്കൊണ്ട്  ഖാലിസ്ഥാൻ നേതാവിനെ വധിക്കാനുള്ള ശ്രമം; ഇന്ത്യാക്കാരനെതിരെ കേസ് എടുത്തു

Published on 29 November, 2023
വാടക കൊലയാളിയെക്കൊണ്ട്  ഖാലിസ്ഥാൻ നേതാവിനെ വധിക്കാനുള്ള ശ്രമം; ഇന്ത്യാക്കാരനെതിരെ കേസ് എടുത്തു

photo: ഗുർപത്വന്ത് സിംഗ് പന്നൂൻ

ന്യു യോർക്ക്: ഖാലിസ്ഥാൻ വിഘടനവാദി നേതാവ്  ഗുർപത്വന്ത് സിംഗ് പന്നൂവിനെ കൊല്ലാൻ ശ്രമിച്ചതിന് ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്ത (52) ക്ക് എതിരെ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് കേസ് ഫയൽ ചെയ്തതായി ന്യു യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്‌തു. 

ജൂണിൽ മറ്റൊരു സിഖ് വിഘടനവാദിയായ ഹർദീപ് സിംഗ് നിജ്ജാറിനെ കാനഡയിൽ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് കാനഡ  പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ച് മാസങ്ങൾക്ക് ശേഷമാണ് പുതിയ ആരോപണം. ഇത് ഇന്ത്യ-അമേരിക്ക ബന്ധത്തിൽ വിള്ളൽ വീഴ്ത്തുമോ എന്നാണ് ആശങ്ക. അമേരിക്കൻ ഉദ്യോഗസ്ഥർ ഇതേപ്പറ്റി  ഇന്ത്യൻ സർക്കാരിനോട് ആശങ്ക പ്രകടിപ്പിച്ച്  ദിവസങ്ങൾക്ക് ശേഷമാണ്  ഗുപ്തക്കെതിരായ  കുറ്റങ്ങൾ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പ്രഖ്യാപിച്ചത്.

ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിന്റെ യുണൈറ്റഡ് സ്റ്റേറ്റ്സ് അറ്റോർണിയാണ്   ഗുപ്തക്കെതിരെ കേസ് ചാർജ് ചെയ്തത്.  

ഖാലിസ്ഥാന് വേണ്ടി വാദിക്കുന്ന ന്യൂയോർക്ക് ആസ്ഥാനമായുള്ള അഭിഭാഷക ഗ്രൂപ്പായ സിഖ്സ്  ഫോർ ജസ്റ്റിസിന്റെ ജനറൽ കൗൺസൽ  ആണ്  അറ്റോർണിയായ ഗുർപത്വന്ത് സിംഗ് പന്നൂൻ. അയാൾ യു.എസ്. പൗരനാണ്. 

ജൂൺ അവസാനത്തോടെ  ഗുപ്തയെ ചെക്ക് റിപ്പബ്ലിക്കിലെ അധികാരികൾ തടഞ്ഞു വച്ചതായി  യു.എസ്.  അറ്റോർണി അറിയിച്ചു. 

ഈ ഗൂഢാലോചനയിൽ പോലീസ് പശ്ചാത്തലമുള്ള ഒരു ഇന്ത്യൻ ഉദ്യോഗസ്ഥൻ   ഉൾപ്പെടെ ഏതാനും കൂട്ടാളികൾ ഉൾപ്പെടുന്നുവെന്ന്  പ്രോസിക്യൂട്ടർമാർ പറഞ്ഞു.

പേര് വെളിപ്പെടുത്താത്ത ഈ ഉദ്യോഗസ്ഥനാണ്  ഗുപ്തയെ റിക്രൂട്ട് ചെയ്‌തതത്രെ. തുടർന്ന്   പന്നൂവിനെ കൊല്ലാൻ ഒരു  വാടക കൊലയാളിയെ അയാൾ  കണ്ടെത്തി.  ന്യൂയോർക്ക് നഗരത്തിലെ പന്നുവിന്റെ  വിലാസവും ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും ഉൾപ്പെടെ  വ്യക്തിഗത വിവരങ്ങൾ വാടക കൊലയാളിക്ക് നൽകിയെന്നും  പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു. 

പക്ഷെ  ആ വാടക കൊലയാളി   ഒരു അമേരിക്കൻ പോലീസ് ഉദ്യോഗസ്ഥനായിരുന്നു.

ഗുപ്തയ്‌ക്കെതിരെ    കൊലപാതക ശ്രമം,  ഗൂഢാലോചന  തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. ഓരോ വകുപ്പിനും  10 വർഷം  വീതം  തടവ് ശിക്ഷ ലഭിക്കാം.

"എന്റെ ഓഫീസും നിയമപാലകരും ചേർന്ന്  ഈ മാരകവും അതിരുകടന്നതുമായ ഭീഷണി  നിർവീര്യമാക്കിയതിൽ ഞാൻ നന്ദിയുള്ളവനാണ്. യുഎസ് മണ്ണിൽ യുഎസ് പൗരന്മാരെ വധിക്കാനുള്ള ശ്രമങ്ങൾ ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ല. അമേരിക്കക്കാരെ ഉപദ്രവിക്കാനും നിശബ്ദരാക്കാനും ശ്രമിക്കുന്ന ആരെയും അന്വേഷിക്കാനും തടയാനും പ്രോസിക്യൂട്ട് ചെയ്യാനും തയ്യാറാണ്. ഇവിടെ അല്ലെങ്കിൽ വിദേശത്ത്," യു.എസ് അറ്റോർണി ഡാമിയൻ വില്യംസ് പറഞ്ഞു. 

ഇന്ത്യൻ സർക്കാർ ജീവനക്കാരനായ CC-1 2023 മെയ് മാസത്തിലോ അതിനടുത്തോ പന്നൂനെ കൊലപ്പെടുത്താൻ ഗുപ്തയെ റിക്രൂട്ട് ചെയ്തതായി കുറ്റപത്രം ആരോപിക്കുന്നു. ഗുപ്ത ഒരു ക്രിമിനൽ  എന്ന് വിശ്വസിച്ചിരുന്ന ഒരു വ്യക്തിയുമായി ബന്ധപ്പെട്ടു. എന്നാൽ യഥാർത്ഥത്തിൽ അയാൾ  യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ഏജൻസിയുടെ ചാരനായിരുന്നു .

ഒരു കൊലയാളിയെ കണ്ടെത്താൻ ഗുപ്ത അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അയാൾ ഗുപ്തയെ  മറ്റൊരാളുമായി  ബന്ധപ്പെടുത്തി. അയാൾ ഹിറ്റ്മാൻ ആയിരിക്കുമെന്ന്   പറഞ്ഞു. എന്നാൽ ആയാലും  DEA യുടെ ഒരു രഹസ്യ ഏജന്റായിരുന്നു.

കൊലപാതകത്തിന് 100,000 ഡോളർ നൽകുമെന്ന് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥൻ ഗുപ്തയെ അറിയിച്ചു. ജൂൺ 9-ന്, ഈ ഉദ്യോഗസ്ഥനും ഗുപ്തയും കൊലപാതകത്തിന് മുൻകൂറായി $15,000 നൽകാൻ  സമ്മതിച്ചു. പണം മൻഹാട്ടനിൽ എത്തിച്ചു.

ജൂണിൽ, സർക്കാർ ജീവനക്കാരൻ ഇരയെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ ഗുപ്തയ്ക്ക് നൽകുകയും അയാളുടെ  നിരീക്ഷണത്തിൽ നിന്ന് പതിവായി അപ്‌ഡേറ്റുകൾ ആവശ്യപ്പെടുകയും ചെയ്തു. കൊലപാതകം എത്രയും വേഗം നടത്താൻ ഗുപ്ത രഹസ്യ ഏജന്റിനോട് നിർദ്ദേശിച്ചതായും എന്നാൽ ആ മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാനിരിക്കുന്ന   സന്ദർശനത്തിൽ ഇത് ചെയ്യരുതെന്ന് പറഞ്ഞതായും കുറ്റപത്രത്തിൽ പറയുന്നു.

ജൂൺ 18 ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഖാലിസ്ഥാൻ വിഘടനവാദി  ഹർദീപ് സിംഗ് നിജ്ജാറിനെ മുഖംമൂടി ധരിച്ച ആളുകൾ കൊലപ്പെടുത്തി. അടുത്ത ദിവസം, നിജ്ജാറും "ലക്ഷ്യമായിരുന്നു" എന്നും "ഞങ്ങൾക്ക് നിരവധി ലക്ഷ്യങ്ങളുണ്ട്" എന്നും ഗുപ്ത രഹസ്യ ഏജന്റിനോട് പറഞ്ഞു. പക്ഷേ, നിജ്ജാറിന്റെ കൊലപാതകത്തിന്റെ വെളിച്ചത്തിൽ, ഇരയെ  കൊല്ലാൻ "ഇനി  വൈകിക്കേണ്ടതില്ല " എന്ന് ഗുപ്ത രഹസ്യ ഏജന്റിനോട് പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു 

US says Indian official directed assassination plot, charges Indian man

Washington, Nov 29 (IANS) US prosecutors on Wednesday announced murder-for-hire charges against Indian national Nikhil Gupta for involvement in a foiled plot to assassinate a US citizen allegedly on behalf of an Indian government employee.

Gupta was arrested by Czech authorities on June 30 in response to a request by the US under an extradition treaty, according to a statement issued by the office of the US Attorney for the Southern District of New York Damian Williams.

The charges were announced in a superseding indictment unsealed on Wednesday.

Gupta, who is a resident of India, is alleged to be involved in international narcotics and weapons trafficking. The indictment describes him as an associate of an Indian government employee who has not been identified by name, but is allegedly an Indian government agency employee who, the US Attorney’s office has said, has variously described himself as a "Senior Field Officer" with responsibilities in "Security Management" and "Intelligence", and who also has referenced previously serving in India’s Central Reserve Police Force and receiving "officer training" in "battle craft" and "weapons".

This employee has been called "CC-1" in the indictment, which alleged he "was employed at all times relevant to the indictment by the Indian government, resides in India, and directed the assassination plot from India".

The target of the assassination plot has also not been identified in the indictment. But he has been described as a lawyer who has been advocating secession of Punjab and that he has been a strident critic of the Indian government.

The man is Gurpatwant Singh Pannun, a New York who heads an organisation called Sikhs for Justice. "As alleged, the defendant conspired from India to assassinate, right here in New York City, a US citizen of Indian origin who has publicly advocated for the establishment of a sovereign state for Sikhs, an ethnoreligious minority group in India," said US Attorney Williams.

"I am grateful that my Office and our law enforcement partners neutralized this deadly and outrageous threat. We will not tolerate efforts to assassinate US citizens on U.S. soil, and stand ready to investigate, thwart, and prosecute anyone who seeks to harm and silence Americans here or abroad."

The indictment alleges that the Indian government employee CC-1 recruited Gupta in or around May 2023 to assassinate Pannun. Gupta, in turn, got in touch with a man he believed to be a "criminal associate" but was actually a confidential source of the US Drug Enforcement Agency.

Gupta asked him to find him a hitman for the assassination. The DEA informant put Gupta in touch with a man, who he said, would be the hitman. But this man was an undercover agent of the DEA.

The Indian government employee conveyed to Gupta that he will pay $100,000 for the assassination. On June 9, the indictment alleged, this official and Gupta agreed to pay the undercover DEA agent $15,000 as advance for the murder, and the money was delivered in Manhattan.

In June, the government employee provided some personal information about the target to Gupta and also asked for regular updates from his surveillance. The indictment alleged that Gupta directed the undercover agent to carry out the assassination as soon as possible but told him not to do it around an upcoming state visit of Prime Minister Narendra Modi in that month.

The indictment describes the visit "between high-level US and Indian government officials".

On June 18, masked men killed Hardeep Singh Nijjar, a Khalistani separatist, in British Columbia, Canada. The next day, the indictment said, Gupta told the undercover agent that Nijjar "was also the target" and "we have so many targets". But, in light of Nijjar’s murder, Gupta is then alleged to have told the undercover agent there was "now no need to wait" on killing the target.

On or about June 20, 2023, the Indian government employee sent Gupta a news article about Pannun with a message that it’s a "priority now".

Join WhatsApp News
CID Moosa 2023-11-30 00:27:23
മോദിക്കും പിണറായിക്കും നേരെ ശബ്ദം ഉയർത്തുന്നവർ സൂക്ഷിക്കുക . നേരത്തെ ജാമ്യം എടുത്താൽ നല്ലത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക