ചിക്കാഗോ/ പിറവം : ഐപിസി ഷാലേം സഭാംഗമായ പാസ്റ്റർ സിസിൽ കോശിയുടെ ഭാര്യ മാതാവ് അന്നമ്മ കുര്യൻ (73) ഹൃദയസ്തംഭനം മൂലം ഇന്ത്യയിൽ വെച്ച് നിര്യാതയായി. സംസ്കാരം പിന്നീട് പിറവത്തു വെച്ച് നടക്കും.
പിറവം മാങ്ങാമറ്റതു എം ടി കുര്യനാണ് ഭർത്താവ്. സീന സിസിൽ (ചിക്കാഗോ ) സിന്ധു വർഗീസ് (ഹുസ്റ്റൻ) എന്നിവർ മക്കളും പാസ്റ്റർ സിസിൽ കോശി, വർഗീസ് പി തോമസ് എന്നിവർ മരുമക്കളുമാണ്.
സംസ്കാര ശുശ്രൂഷയിൽ സംബന്ധിക്കുവാൻ പാസ്റ്റർ സിസിൽ കോശിയും കുടുംബവും വ്യാഴാഴ്ച ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നു പ്രാർത്ഥന അപേക്ഷിച്ചിട്ടുണ്ട്.