Image

ഹേലിയുടെ മുന്നേറ്റം താല്‍ക്കാലികമോ? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 30 November, 2023
ഹേലിയുടെ മുന്നേറ്റം താല്‍ക്കാലികമോ? (ഏബ്രഹാം തോമസ്)

ഡിമോയിന്‍, അയോവ: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ടിക്കറ്റ് പ്രത്യാശികള്‍ തങ്ങളുടെ പ്രചരണം തീവ്രമാക്കി മുന്നോട്ടു കൊണ്ടു പോകുന്നു. ആദ്യ കോക്കസ് അയോവയില്‍ ജനുവരി 15ന് നടക്കുന്നു. അതിന് മുമ്പ് ഡിസംബര്‍ 6ന് ഒരു ഡിബേറ്റ് കൂടി നടക്കും. ഇതില്‍ നിന്ന് പതിവുപോലെ മുന്‍ പ്രസിഡന്റ് ട്രമ്പ് വിട്ടുനില്‍ക്കാനാണ്
 സാധ്യത.

ഇന്‍ഡ്യന്‍ വംശജയും മുന്‍ യു.എന്‍ അംബാസിഡറുമായ നിക്കി ഹേലിയുടെ സ്ഥാനാര്‍്തഥിത്വത്തിന് വലിയ പിന്തുണയാണ് പുതിയതായി പുറത്തു വരുന്ന വാര്‍ത്തകളില്‍ കാണുന്നത്. ന്യൂഹാംഷെയറിലെയും സ്വന്തം സംസ്ഥാനമായ സൗത്ത് കാരലിനയിലെയും അഭിപ്രായ സര്‍വേകളില്‍ ഇതുവരെ ട്രമ്പിന് പിന്നില്‍ നിന്നിരുന്ന ഫ്‌ളോറിഡ ഗവര്‍ണ്ണര്‍ റോണ്‍ ഡിസാന്റിസിനെ ഹേലി പിന്നിലാക്കിയിരിക്കുകയാണ്. അയോവയില്‍ ഡിസാന്റിസിന് ഒപ്പം നില്‍ക്കുന്നു.

പ്രചരണ ധനസമാഹരണത്തിലും ഹേലിക്ക് വലിയ പിന്തുണ ലഭിച്ചു കൊണ്ടിരിക്കുകയാണ്. ധനാഢ്യരായ കോഷ് ബ്രദേഴ്‌സിനൈാപ്പം സ്ഥാനാര്‍്തഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങിയ സെനറ്റര്‍ ടിം സ്‌കോട്ടിന്റെ പല വലിയ ദാതാക്കളും, ഹേലിയ്ക്ക് സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. അമേരിക്കന്‍സ് ഫോര്‍ ഫ്രോസ് പെരിറ്റി(എഎഫ് പി എന്നാണ് കോഷുകളുടെ രാഷ്ട്രീയ കരത്തിന്റെ പേര്. അമേരിക്കന്‍ സൈനിക സംഘടനയുടെ പിന്തുണയും ഹേലിക്ക് ലഭിച്ചു. വിദേശനയത്തിലെ ഹേലിയുടെ കാഴ്ചപ്പാടിനെ ധാരാളം പേര്‍ അനുകൂലിക്കുന്നുണ്ട്.

തിങ്ങി നിറഞ്ഞ ഒരു ടൗണ്‍ഹാള്‍ മീറ്റിംഗില്‍, ന്യൂഹാംഷെയറിലെ ഡെറിയില്‍ തന്റെ കേള്‍വിക്കാരോട് ചോദിച്ചു: ആരാണ് ഇതിന് മുമ്പ് എന്റെ മീറ്റിംഗുകളില്‍ വന്നിട്ടില്ലാത്തവര്‍? കൈ ഉയര്‍ത്തുക.? ധാരാളം പേര്‍ തങ്ങളുടെ കൈ ഉയര്‍ത്തി. തന്റെ യോഗങ്ങളില്‍ പുതിയതായി അനവധി പേര്‍ എത്തുന്നുണ്ട് എന്ന് തെളിയിക്കുകയായിരുന്നു ഹേലിയുടെ ഉദ്ദേശം.

സാമ്പത്തികപ്രശ്‌നങ്ങളും താഴ്ന്നു കൊണ്ടിരിക്കുന്ന അഭിപ്രായ സര്‍വേ ഫലങ്ങളും ഡിസാന്റിന്റെ പ്രചരണത്തെ ബാധിക്കുന്നു. എങ്കിലും ചില മുന്നേറ്റങ്ങള്‍ പ്രചരണം നേടിയിട്ടുണ്ട്. സ്‌കോട്ടിന്റെ ഒരു സൂപ്പര്‍ പിഎസി, ഫ്‌ളൈറ്റ് റൈറ്റ് 9,80,000 ഡോളറിന്റെ ടെലിവിഷന്‍ സമയം വാങ്ങിയത് ഹേലിക്കെതിരെയും ഡിസാന്റിസിന് അനുകൂലമായും പ്രചരണം നടത്താനാണെന്ന് ഫ്‌ളൈറ്റ് റൈറ്റിന്റെ ബ്ലേക്ക് ഹാരിസ് പറഞ്ഞു.
ഇലക്ടബിലിറ്റി ആണ് പിന്തുണ നല്‍കുന്നതിനും ധനസഹായം ചെയ്യുന്നതിനുമുള്ള മാനദണ്ഡമെന്ന് എഫ്പി വക്താക്കള്‍ പറയുന്നു. ഇപ്പോള്‍ എഎഫ്്പി ഹേലിയെ പിന്തുണയ്ക്കുന്നത് ഈ അടിസ്ഥാനത്തിലാണ്. എഎഫ്പിയുടെ പിന്തുണ പ്രചരണത്തില്‍ കാര്യമായി സഹായിക്കും. ഡയറക്ട് മെയിലിംഗും ഫീല്‍ഡ് ഓപ്പറേഷന്‍സും സംഘടനയുടെ കരുത്താണ്.

ഇപ്പോള്‍ ജനപിന്തുണയില്‍ ഹേലി മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. ട്രമ്പുമായി ബഹുദൂരം പിന്നിലാണെങ്കിലും. എന്നാല്‍ ഈ മുന്നേറ്റം താല്‍ക്കാലികമായി മാറാം. ഹേലി മുന്നേറുന്നു എന്ന ചിന്തയില്‍ തുഴച്ചില്‍ മതിയാക്കി തുഴകള്‍  ഓരത്ത് വച്ചാല്‍  അപ്രതീക്ഷിതമായി എതിരാളികള്‍ മുന്നേറും. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നോമിനേഷന്‍ ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കുമ്പോള്‍ ഏതെങ്കിലും കാരണവശാല്‍ ട്രമ്പിനെ ഒഴിവാക്കി ഹേലിക്ക് ടിക്കറ്റ് നല്‍കിയാല്‍ ഭൂരിപക്ഷം വോട്ടര്‍മാരും പരിഗണിക്കുക എതിര്‍ സ്ഥാനാര്‍്തഥി പ്രസിഡന്റ് ബൈഡനെ ആയിരിക്കും. കാരണം അവര്‍ക്ക് ഇന്ത്യന്‍ വംശജയായ ഒരു സ്ഥാനാര്‍്തഥിയെ പ്രഥമപൗരനായി അംഗീകരിക്കുക പ്രയാസകരമായിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക