Image

മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കമായി

Published on 01 December, 2023
മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കമായി
 
 
കോഴിക്കോട്: നാല് ദിവസം നീണ്ട് നിൽക്കുന്ന എം എൽ എഫ് പ്രഥമ പതിപ്പ് കോഴിക്കോട് കടപ്പുറത്ത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. 
യുനെസ്കൊ സാഹിത്യ നഗരം പദവി കോഴിക്കോടിന് ലഭിച്ച അംഗീകാരമാണ്. മലബാറിന്റെയും കോഴിക്കോടിന്റെയും സംസ്കാരം സാമൂഹികമായ ഒത്തൊരുമയുടേതാണെന്നും അദ്ദേഹം പറഞ്ഞു. 
എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ എം എൽ എഫ് പ്രഭാഷണം നടത്തി. അദൃശ്യമായ കാന്തിക  ശക്തി മലബാറിലുണ്ടെന്നും അതാണ് പലരെയും മലബാറിലെത്തിച്ചത്. കടൽ അവഗണിക്കപ്പെട്ട സാഹിത്യമാണ്. കടൽ കേന്ദ്രമാക്കിയിട്ടുള്ള സാഹിത്യങ്ങൾ  മലബാറിൽ പിറക്കട്ടെയെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.
 
 
എം എൽ എഫ് ചെയർമാൻ പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ചടങ്ങിന് അധ്യക്ഷം വഹിച്ചു. സാഹിത്യം മനുഷ്യ സംസ്കാരത്തെ രൂപപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 
കോഴിക്കോട് കോർപറേഷൻ മേയർ ബീന ഫിലിപ്പ്,
എം എൽ എഫ് ഡയറക്ടർ ഡോക്ടർ എം ബി മനോജ്, ക്യൂറേറ്റർ മുഹമ്മദ് ശരീഫ് പി കെ, അൻവർ നഹ പങ്കെടുത്തു.
 
 
കടലാണ് എം എൽ എഫ് പ്രഥമ എഡിഷന്റെ തീം. തുറ, തീരം, തിര എന്നീ മൂന്ന് വേദികളിലായി എൺപതോളം സെഷനുകളിൽ മുന്നൂറോളം അക്കാദമിക്കുകളും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രവർത്തകരും കലാകാരന്മാരും പങ്കെടുക്കുന്നുണ്ട്. കടൽ തീം ആയി കലാ സംവിധായകൻ മുരളി ബേപ്പൂരിന്റെ കലാവിരുതിൽ സജ്ജമായ എം എൽ എഫ് നഗരി വരും ദിവസങ്ങളിൽ സാഹിത്യ-കലാ-പുസ്തക പ്രേമികളെ സ്വീകരിക്കും. 
 
 
ഇന്ന് വേദി തുറയിൽ ' നാലു മലബാർ ദലിതാഖ്യാനങ്ങൾ' ആണ് ആദ്യത്തെ സെഷൻ.
രതീഷ് ശങ്കരൻ, ഡോ. എം.ബി മനോജ്, ബിന്ദു നരവത്ത്, ഡോ. കെ.പി രവിചന്ദ്രൻ പങ്കെടുക്കും. മോഡറേറ്റർ ഡോ. പ്രസീത കൃഷ്ണൻ.
'ആതുരകേരളം ചില ആരോഗ്യ ചിന്തകള്‍' സെഷനിൽ കെ എ സൈഫുദ്ദീന്‍ മോഡറേറ്ററാകും . ഡോ. സുരേഷ് കുമാര്‍, ഡോ. ഔസാഫ് അഹ്സന്‍, ഡോ. പ്രവീണ്‍ കളത്തിങ്ങല്‍ പങ്കെടുക്കും.
അഭിലാഷ് മോഹനന്‍, ടി.എം ഹര്‍ഷന്‍, സി. ദാവൂദ് എന്നിവർ പങ്കെടുക്കുന്ന 'മാധ്യമങ്ങള്‍ക്കും വേണ്ടേ സോഷ്യല്‍ ഓഡിറ്റിങ്?' സെഷനിൽ ഡോ. അഷ്റഫ് വാളൂര് മോഡറേഷൻ നിർവ്വഹിക്കും.
ബിപിന്‍ ആന്‍റണി മോഡറേറ്റ് ചെയ്യുന്ന 'പല മൊഴികള്‍ പുതുമലയാളം' നാലാം സെഷനിൽ  ആദില്‍ മഠത്തില്‍, രാഹുല്‍ മണപ്പാട്ട്, ജസ്റ്റിന്‍ പി ജെയിംസ്, ശ്രീജയ സി.എം, ഹസ്ന ജഹാന്‍,
കാര്‍ത്തിക് കെ, കെ.ടി അനസ് മൊയ്തീന്‍,
അഭിരാം എസ് , മിദ്‍ലാജ് തച്ചംപൊയില്‍ എന്നിവർ പുതിയ എഴുത്ത് വർത്തമാനങ്ങളെ കുറിച്ച് ചർച്ച ചെയ്യും.
"കാറ്റോശ " ദ്വീപനുഭവങ്ങളും ആവിഷ്കാരങ്ങളും ചർച്ചാ വേദിയിൽ തഖിയുദ്ദീന്‍ അലി കില്‍ത്താന്‍,
ഇസ്മത്ത് ഹുസൈന്‍, സ്വലാഹുദ്ദീന്‍ പീച്ചിയത്ത്,
എഫ്.ജി മുഹമ്മദ് തുടങ്ങിയവർ സംവദിക്കും.
കെ.എം ഷെറീഫ് മോഡറേറ്റ് ചെയ്യുന്ന ' എത്ര വിവര്‍ത്തനക്ഷമം?' ചർച്ചയിൽ എ.പി കുഞ്ഞാമു,
ഡോ. ഷൈമ പി, സുജീഷ് ഐറിസ് ഇവാഞ്ചലിന് തുടങ്ങിയവർ പങ്കെടുക്കും.
' മതവും മനുഷ്യനും ' സെഷനിൽ റശീദ് ഹുദവി ഏലംകുളത്തിനോടൊപ്പം ഫാ. ബോബി ജോസ് കട്ടികാട് ചേരും.
വൈകീട്ട് "മെഹ്ഫില്‍ മേ ബാര്‍ ബാര് " ഗസൽ വിരുന്നിൽ കുമാർ സത്യം, ജിത്തു ഉമ്മൻ, സമീർ ഉമ്പായി എന്നിവർ സംഗീത വിരുന്നൊരുക്കും.
 
തീരം വേദിയിൽ ആദ്യ സെഷൻ
"മാപ്പിളസാഹിത്യത്തിന് ഒരാമുഖം " വേദിയിൽ ഡോ. പി സകീര്‍ ഹുസൈൻ,
ഡോ. ഹസീന കെ.പി.എ സംസാരിക്കും.
" കഥകൊണ്ടു മാത്രം " സെഷൻ മുനീര്‍ അഗ്രഗാമി ലീഡ് ചെയ്യും. ചർച്ചയിൽ ഉണ്ണി ആര്‍, ഫ്രാന്‍സിസ് നൊറോണ , പ്രമോദ് രാമന്‍, പി.കെ പാറക്കടവ്,
ഷാഹിന കെ റഫീഖ് സംസാരിക്കും.
"ഗുരുവിന്‍റെ ചിന്താലോകം"  സെഷനിൽ ഡോ. അരുണ്‍ അശോകൻ പ്രഭാഷണം നടത്തും.
ഉച്ചയ്ക്ക് ശേഷമുള്ള ആദ്യ സെഷനിൽ ആസമീസ് കവി Dr. Hafiz Ahmad സംസാരിക്കും.K Abdul Samad സെഷൻ ലീഡ് ചെയ്യും. "ക്ലാസുമുറിക്ക് പുറത്തുനില്‍ക്കുന്ന മലബാർ " സെഷനിൽ അഡ്വ. ഷിബു മീരാന്‍, അഫ്സല്‍ ഇ, മുഹമ്മദ് അലി കിനാലൂര്‍, ഡോ. ബഷീര്‍ പനങ്ങാങ്ങര, ഒ.പി രവീന്ദ്രന് എന്നിവർ സംവദിക്കും മുഹമ്മദ് അസ്‍ലം മോഡറേറ്ററാകും.
"ഒരു റെയില്‍വേക്കാരന്‍റെ എഴുത്തുജീവിതം " സെഷനിൽ ടി.ഡി രാമകൃഷ്ണനുമായുള്ള സംഭാഷണം സവാദ് റഹ്‍മാന് നേതൃത്വം നൽകും.
"2024: സ്നേഹത്തിന്‍ കട തുറക്കുമോ?"  രാഷ്ട്രീയ ചർച്ചയിൽ ഷമ മുഹമ്മദ്,
കെ. എം ഷാജി ,
കെ.ടി കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുക്കും.കെ.എ സൈഫുദ്ദീന് ചർച്ച ലീഡ് ചെയ്യും. "പുറപ്പെട്ടു പോകുന്നവരുടെ വാക്ക് " സെഷനിൽ വി. മുസഫര്‍ അഹമ്മദ്മായുള്ള അഭിമുഖ സംഭാഷണം വി.അബ്ദുള്‍ ലത്തീഫ്
നിർവ്വഹിക്കും.
വേദി തിര യിൽ ആദ്യ സെഷൻ "മുസ്‌ലിം സുഹൃത്തിന്, മുസ്‍ലിം സുഹൃത്തില്‍ താത്പര്യമുള്ളവര്‍ക്കും "  ബുക്ക് ടോക്കിൽ ടോമി മാത്യു സംവദിക്കും.
ഇസ്മത്ത് ഹുസൈന്‍, ടി.ഡി രാമകൃഷ്ണന്‍
സത്യന്‍ മാടാക്കര,  സലാഹുദ്ദീന്‍ അയ്യൂബി പങ്കെടുക്കുന്ന ‘ചായല്‍ ഒരു കപ്പല്‍ ഉണ്ട് നമുക്ക്’ സെഷൻ ലുഖ്മാന്‍ എം മോഡറേറ്റ് ചെയ്യും.
ഉച്ചയ്ക്ക് ശേഷം കവിയരങ്ങിൽ സോമൻ കടലൂർ
കുഴൂർ വിത്സൺ ചേരും, ഡോ. എൽ തോമസ്കുട്ടി സെഷൻ നയിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക