
കേരളത്തിലെ പ്രശസ്തയായ നങ്ങ്യാർകൂത്ത്-കൂടിയാട്ടം
കലാകാരിയായിരുന്നു മാർഗ്ഗി സതി
ഫ്രാൻസ്, ഇറ്റലി, അമേരിക്ക, ജർമനി, സ്വിറ്റ്സർലാൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും കൂടിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. .കൂടിയാട്ടത്തെ ലോക പൈതൃക കലയായി അംഗീകരിച്ചു
കൊണ്ടുള്ള യുനെസ്കോ പ്രഖ്യാപനത്തോടനുബന്ധിച്ച് 2001
ഒക്ടോബറിൽ പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് ഇവർ കൂടിയാട്ടം അവതരിപ്പിച്ചിരുന്നു...
അർബുദരോഗത്തെ തുടർന്ന് 2015 ഡിസംബർ ഒന്നാം തിയതി അന്തരിച്ചു.
സുബ്രഹ്മണ്യൻ എമ്പ്രാന്തിരിയുടെയും പാർവതി അന്തർജനത്തിന്റെയും മകളായി ചെറുതുരുത്തിയിൽ ജനിച്ചു.. 11ാം വയസ്സിൽ കലാമണ്ഡലത്തിൽ ചേർന്ന് ഗുരു പൈങ്കുളം രാമചാക്യാർ, മാണി മാധവ ചാക്യാർ, അമ്മന്നൂർ മാധവ ചാക്യാർ എന്നിവരുടെ ശിക്ഷണത്തിൽ എട്ടുവർഷം കൂടിയാട്ടം പഠിച്ചു..1988-ൽ തിരുവനന്തപുരത്ത് മാർഗ്ഗിയിൽ ചേർന്നു. ഗുരു പി.കെ.നമ്പ്യാരുടെ കീഴിൽ നങ്ങ്യാർകൂത്തിൽ വിദഗ്ദ്ധപഠനവും നടത്തി. 2006-ൽ പുറത്തിറങ്ങിയ നോട്ടം എന്ന ചലച്ചിത്രത്തിൽ ഒരു കൂടിയാട്ടം
കലാകാരിയുടെ വേഷം ചെയ്തു.
സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെല്ലോഷിപ്പ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, കലാദർപ്പണം അവാർഡ്, തുഞ്ചൻ സ്മാരക സമിതിയുടെ നാട്യരത്നപുരസ്കാരം എന്നീ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു...