Image

പ്രണയസാക്ഷാൽക്കാരം ( കവിത : മേരി അലക്സ് - മണിയ )

Published on 01 December, 2023
പ്രണയസാക്ഷാൽക്കാരം ( കവിത : മേരി അലക്സ് - മണിയ )

പാരിജാതം പോൽ പരിശുദ്ധ
പ്രണയമേ!
ദിവ്യാനുരാഗത്തിൻ
സാക്ഷാൽക്കാരമേ !
നീയെനിക്കേകിയ  
പിഞ്ചിളം പൈതലേ!
പിച്ചവച്ചു നടത്തിടാൻ
കുഞ്ഞിളം കുരുന്നെ!
നീ എവിടെ?
ഞാനറിയാതെ നഷ്ടമായെൻ 
ജീവന്റെ തുടിപ്പേ!
എന്നോമന പൈതലേ !
നിന്നെ ഞാനിന്ന് എവിടെ തിരയേണ്ടു?
ഭൂമിയിൽ, സ്വർഗത്തിൽ
അതോ പാതാളത്തിലോ?
പാതവക്കിൽ ഉപേക്ഷിച്ചുവോ ?
ഹതഭാഗ്യരാം ദമ്പതികൾക്ക് 
ദാനമായ് നൽകിയോ?
അവയവദാനത്തിനു വിറ്റു ലക്ഷങ്ങൾ വാങ്ങിയോ?
ആളെ ഏല്പിച്ച് കൊന്നു
കുഴിച്ചു മൂടിയോ?
ആരോട് തിരക്കേണ്ടു
ആരുണ്ട്
ചോദിച്ചറിയുവാൻ
ആരാണതിൻ സൂത്രധാരകർ
ഇടനിലക്കാരോ?
മാതാപിതാക്കളോ?
കുഞ്ഞിന്റച്ഛൻ തന്നെയോ ?
ആതുരാലയ ശുശ്രൂഷകരോ?
മയക്കത്തിൽ ആണ്ടു പോയ 
ഞാൻ എങ്ങനെ അറിവൂ?
എവിടെ ഞാൻ തിരവൂ?
അനാഥാലയങ്ങളെ !
നിങ്ങൾ ചൊല്ലൂ
നിങ്ങൾക്കു ലഭിച്ചുവോ
അവനെ, അവളെ !
ഒരമ്മതൻ വേപഥു മാറ്റിടൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക