ഒരു വർഷം മുമ്പ് വരെ തെലുങ്കാനയിൽ കൊണ്ഗ്രെസ്സ് ജയിക്കും എന്ന് കോൺഗ്രസുകാർ പോലും കരുതിയില്ല. അഞ്ചു സീറ്റുകൾ മാത്രം. ഉപ തെരെഞ്ഞെടുപ്പുകളിലും കൊണ്ഗ്രെസ്സ് പെർഫോമൻസ് ആശക്കു വകനൽകിയില്ല. പക്ഷെ പ്രതീക്ഷ ഇല്ലാത്തടിത്തു വമ്പിച്ച വിജയം
കാരണം. അവിടെ അധികാര അപ്രമാദിത്തമുള്ള ഒരു വൺമാൻഷോ ഇല്ലായിരുന്നു. അത് കൊണ്ടു തന്നെ അവിടെ ഒരു വലിയ ടീം ഒരു വർഷമായി നന്നായി പ്രവൃത്തിച്ചു. കർണാടകയിൽ നിന്നും കേരളത്തിൽ നിന്നും ഒരുഗ്രൻ ടീം ഒരുമിച്ചു പ്രവർത്തിച്ചു. സ്ഥാനാർഥികൾ എല്ലാം ഫ്രഷ്. ബാഗേജ് ഇല്ലാത്തവർ. കൊണ്ഗ്രെസ്സ് കർണാടക മോഡൽ പാക്കേജ് നേരത്തെ കൊടുത്തു. സീറ്റ് നിർണയം നിരവധി സർവേകൾ നടത്തി കളം അറിഞ്ഞു എല്ലാവരെയും ഉൾക്കൊണ്ടു നടത്തി. ഡി കെ പോലുള്ള നേതാക്കൾ പണവും മറ്റു സൗകര്യങ്ങളും നേതൃത്വവും നൽകി.
രാജസ്ഥാനിൽ പോയത് വെറും 2% ത്തിനാണ്. അതിനു അർഥം കൊണ്ഗ്രെസ്സിന്റെ ബേസ് ശക്തമാണ്. അവിടെ കൊണ്ഗ്രെസ്സിന്റെ ബാഗേജ് പ്രശ്നമായി. ഗ്രൂപ്പ് വീതം വച്ചപ്പോൾ കൂടെ നിന്ന ജന പിന്തുണ കുറഞ്ഞ എം ൽ എ മാർക്ക് അതെ സീറ്റ് കൊടുത്തു. ഒരു നേതാവിന്റെ അപ്രമാദിത്തം. ചെറിയ പാർട്ടികളെ കൂടെ കൂട്ടാഞ്ഞത്.
എം പി യിലും കൊണ്ഗ്രെസ്സ് വോട്ട് ബേസ് ഇപ്പോഴും ശക്ത്തം. കൊണ്ഗ്രെസ്സിനെ പിളർത്തി സിന്ധ്യയെ കൊണ്ടു പോയത് ബാധിച്ചു. ഒരു നേതാവിന്റെ അപ്രമാദിത്തം സീറ്റ് നിർണായത്തിൽ. പഴയ ബാഗേജ്. എല്ലാം ബാധിച്ചു. എം പി യിൽ ബി എസ് പി യെയും എസ് പി യേയും ചെറിയ പാർട്ടികളെയും ഉൾപ്പെടുത്തിയിരെന്നങ്കിൽ ഫലം മാറിയേനെ
ചതിസ്ഗഡിലും അതാണ് സംഭവിച്ചത്. വൺ മാൻ ഷോ. ബാഗേജ്.ഗ്രൂപ്പ് പ്രശനങ്ങൾ
അതായത് രാജസ്ഥാനിലും എം പി യിലും ചതിസ്ഗഡിലും കൊണ്ഗ്രെസ്സിന്റെ വോട്ടിംഗ് അടിത്തറ ഇപ്പോഴും ശക്തം. പലയിടത്തും പാളിയത് വൺ മാൻ ഷോ ലീഡർഷിപ്പിന്റെ ബാഗേജ് ഭാരവും പുതിയ സ്ഥാനാർഥികളെ നിർത്താതെ വൻ നേതാക്കളുടെ ആളുകൾക്ക് മാത്രം സീറ്റ് കൊടുത്തതുമൊക്കെയാണ്.
ബി ജെ പി വളരെ വർഷം ഭരിച്ചിരുന്ന എം പി യും ചതിസ്ഗഡ്, രാജസ്ഥാൻ, കർണാടക മഹാരാഷ്ട്രയൊക്കെ കൊണ്ഗ്രെസ്സ് പിടിച്ചെടുത്തിട്ടുണ്ട്. ബീഹാറിൽ മഹാഗണബന്ധൻ ബി ജെ പി യെ തോൽപ്പിച്ചു പക്ഷെ ബി ജെ പി കർണാടകയിലും എം പി യിലും കൊണ്ഗ്രെസ്സിനെ പല മുറകൾ ഉപയോഗിച്ച് പിളർത്തി. അല്ലാത്തിടത്തു മുന്നണി പിളർത്തി ( ബീഹാർ, മഹാരാഷ്ട്ര ). എന്ത് കൊണ്ട് പിളർത്തി എന്നത് ബി ജെ പി അധികാരവും പണവും ഒരുപോലെ ഇറക്കി ജനയാത്ത വിരുദ്ധ രാഷ്ട്രീയം എല്ലായിടത്തും പയറ്റി.
ആസ്സാമിൽ ഭരണം പോയതും അധികാര ബാഗേജും വൺ മാൻ ഷോയുമായിരുന്നു. കൊണ്ഗ്രെസ്സിൽ നിന്ന് ഒതുക്കപ്പെട്ടു വെളിയിൽ പോയയാൾ മുഖ്യമന്ത്രിയായി.
കോൺഗ്രെസ്സിൽ പലയിടത്തും പറ്റുന്ന പ്രശ്നം ഒരു നേതാവിന് ഭരണം കിട്ടി അധികാരത്തിൽ എത്തിയാൽ പിന്നെ അവർ സർവജ്ഞരാകും, എനിക്ക് എല്ലാം അറിയാമെന്ന ഭാവം ഒരൊറ്റ കൊല്ലം കൊണ്ടുണ്ടാകും. കൂടെ ലോയൽ ആയി നിൽക്കുന്നവർ ഒഴിച്ചുള്ളവരെ പതിയെ ഒതുക്കും. അവരിൽ ചിലർ മറു കണ്ടം ചാടും.ചിലർ സയലന്റ് ആകും. അത് പോലെ അപ്രമാദിത്തമുള്ള നേതാവിന്റെ ജാതി നെറ്റ്വർക്ക് അധികാരത്തിൽ സജീവമാകും. ബാക്കി ഉള്ളവർ പതിയെ ഡ്രിഫ്റ്റ് ചെയ്യും. അതോടു കൂടി പലയിടത്തും ഇൻക്ലൂസീവ് സ്വഭാവം മാറും. വൺ മാൻ ഷോ ആകുന്നതോട് കൂടി പലപ്പോഴും പാർട്ടി നേതാക്കൾക്ക് പോലും അക്സേസ്സെബിൽ ആയിരിക്കില്ല അവർ ഫണ്ട് റെയിസ് കൂടി ചെയ്താൽ പിന്നെ ആരും ചോദ്യം ചെയ്യില്ല.
ഈ അവസ്ഥയിൽ കൂടെ ഉണ്ടായിരുന്ന സമൂഹങ്ങളും നേതാക്കളും ഒന്നുകിൽ സയ്ലെന്റാകും അല്ലെങ്കിൽ പണി കൊടുക്കും. ഈ പാറ്റെൺ പലയിടത്തും കൊണ്ഗ്രെനു വിനയായി.
അത് മാത്രം അല്ല. വടക്കെ ഇന്ത്യയിൽ കോൺഗ്രെസ്സിന് ചെറുപ്പക്കാരായ ഇൻസ്പിറങ് നേതാക്കൾ അധികം ഇല്ല. വിദ്യാർത്ഥി സംഘടനയും യൂത്ത് കോൺഗ്രസ്സും ശോഷിച്ചു. മിക്കവാറും ടോപ് ലീഡേഴ്‌സ് സൗത്തിൽ നിന്ന്. പിന്നയുള്ളത് എഴുപതുക്കളുടെ മധ്യത്തിലുള്ള അമ്പത് വർഷവും അധികാരത്തിൽ അധികവും ഓടി തളർന്ന പഴയ കുതിരകൾ. അത് പോലെ ഒരാൾ ഒരിടത്തു ജയിച്ചാൽ വേറെ ആർക്കും അവസരമില്ല.അധികാര ഇൻസെന്റീവാണ് അധികാര രാഷ്ട്രീയത്തിന്റ പ്രധാന മോട്ടിവേഷൻ. അത് കുറയും തോറും ആളുകൾ വേറെ വഴി നോക്കും. സമൂഹത്തിൽ ക്രെഡിബിലിറ്റി ഉള്ളവർ വഴി മാറി നടക്കും.
കൊണ്ഗ്രെസ്സ് വരണമെന്ന് കരുതുന്ന വലിയ ഒരു വിഭാഗം ഇന്ത്യയിൽ ഉണ്ട്. പക്ഷെ അത് ലിവേറെജു ചെയ്യാനുള്ള സംഘടന പരിമിതികൾ മനസിലാക്കി ഇങ്കിളൂസിവ് ലീഡർഷിപ്പോടു കൂടി മുന്നോട്ടു പോയാൽ. സംഘടനയും ഫീഡർ മെക്കാനിസവും കൃത്യമായി സെക്കുക്കുലർ ജനയാത്ത കൊണ്ഗ്രെസ്സ് ഐഡിയോളേജി ഉണ്ടെങ്കിൽ കൊണ്ഗ്രെസ്സ് തിരിച്ചു വരും. അതിന് ലീഡർ സെൻട്രിക് അപ്രോച് മാറി പീപ്പിൽ സെൻട്രിക് അപ്രോച് വേണം. അത് മാത്രം അല്ല അടി തട്ടിൽ പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ കൊടുക്കണം. ആളുകളുടെ കഴിവും പ്രാപ്തിയും ക്രെഡിബിലിറ്റിയും നോക്കണം. അല്ലാതെ ഗ്രൂപ്പ് ശിങ്കിടികളെ മാത്രം കുത്തി നിറച്ചാൽ കര പറ്റില്ല. ഇതൊക്കെ എല്ലാവർക്കും അറിയാംമിക്കവാറും .തുറന്നു പറയില്ല.അടക്കത്തിൽ പറയുന്ന ഒരുപാടു പേരുണ്ട് പക്ഷേ അധികാര ശീലങ്ങളും വിധേയത്ത രാഷ്ട്രീയ കൾച്ചറും മാറാതെ മാറ്റങ്ങൾ ഉണ്ടാകില്ല.
ബി ജെ പി വലിയ സാമ്പത്തികമുണ്ട് അധികാരമുണ്ട് അത് രണ്ടും ലിവേറെജു ചെയ്യുന്ന 24x7 തിരെഞ്ഞെടുപ്പ് മെഷിൻ ഉണ്ട്. ഓരോ തിരെഞ്ഞെടുപ്പും അവർ 4 വർഷം വീതമുള്ള പ്രൊജക്റ്റ് സൈക്കിൾ മാതൃകയിൽ നൂറു തൊട്ട് അഞ്ഞൂറ് പേരുടെ ടീം ഫുൾ ടൈം വർക്ക് ചെയ്യുന്നു വിലക്ക് വാങ്ങേണ്ടവരെ വാങ്ങിക്കും. അല്ലെങ്കിൽ കോ ഒപ്റ്റ് ചെയ്യും അല്ലെങ്കിൽ വിരട്ടി പുറത്തു ചാടിക്കും..അത് മനസ്സിലാക്കി വേണം മുന്നോട്ടു പോകാൻ
പുതിയ സാഹചര്യത്തിൽ കൊണ്ഗ്രെസ്സ് റീ ബൂട്ട് ചെയ്തു അടിസ്ഥാന തലത്തിൽ മാറ്റം വരുത്തി കൃത്യമായി തെരെഞ്ഞെഫുപ്പിന് മൂന്നു വർഷം മുമ്പ് തിരെഞ്ഞെടുപ്പ് പ്രൊജക്റ്റ് കൃത്യമായി നടത്തിയാൽ വിജയിക്കും. കതിരിൽ കൊണ്ടു വളം വച്ചാൽ ഉദ്ദേശിച്ച ഫലം കിട്ടില്ല. വൺ മാൻ ഷോ കൊണ്ടു മാത്രം കരപറ്റില്ല.
പഴയ അംബാസിഡർ കാറിന് പുതിയ ആർട്ടി ഫിഷൽ ഇന്റലിജിൻസ് കാലത്തു പിടിച്ചു നിൽക്കാൻ സാധിക്കില്ല.
ഈ രാജ്യത്തു കൊണ്ഗ്രെസ്സ് വരണമെന്ന് ആഗ്രഹിക്കുന്നു ഒരു വലിയ സാധാരണ ജനാവിഭാഗം കേരളത്തിൽ ഉൾപ്പെടെ രാജ്യത്തു ഇരുപത് സംസ്ഥാനങ്ങളിൽ ഉണ്ട്. അത് ലിവേറെജു ചെയ്താൽ കൊണ്ഗ്രെസ്സ് തിരിച്ചുവരും. സ്വയം വിമർശനവും ജനയാത്ത കാഴ്ചപ്പാടും സെക്കുലറിസവും കോൺഗ്രെസ്ന്റെ ഡി എൻ എ യാണ്
ഭാരത് ജോഡോ യാത്ര പലയിടത്തും ലിവേറെജു ഉണ്ടാക്കി. പക്ഷെ അതിനപ്പുറം കാര്യങ്ങൾ നിരന്തരം ചെയ്യണം. കോൺഗ്രസ് വളരേണ്ടത് ഈ രാജ്യത്തിന്റെ ജനയാത്ത ഭാവിക്കു അത്യാവശ്യം.
പാഠങ്ങൾ പഠിച്ചു പുതുക്കി മുന്നോട്ടു തന്നെ പോകണം. കൊണ്ഗ്രെസ്സ് ശക്ത ഭാരതം ഇന്ത്യയിൽ എല്ലാവർക്കും വേണ്ടിയാണ് എന്ന ബോധ്യം പ്രധാനമാണ്. അത് കൊണ്ടു കോൺഗ്രസിനോപ്പമാണ്.
ജെ എസ്