
മുളങ്കൂട്ടങ്ങൾ
ചാഞ്ഞു നിൽക്കുന്ന
ഒരിടവഴിയും
പരൽ മീനുകൾ
പുളയുന്ന
ഒരു കിണറും
ചാണകം
മെഴുകിയ
ഒരു നടുമുറ്റവും
തകരപ്പാത്തിയിൽ
താളമിടുന്ന
പെരുമഴയും
ഉച്ച ബെല്ലിൽ
ഉയരുന്ന
ഉപ്പുമാവ് ഗന്ധവും
വർണ്ണ ബലൂണുകൾ
ആകാശം താണ്ടുന്ന
ഉത്സവപ്പറമ്പും
പൂഴി മണ്ണിൽ
മാളം പണിയുന്ന
കുഴിയാനകളും
വാലിൽ കയറിട്ട്
കല്ലെടുപ്പിച്ച
വേനൽത്തുമ്പികളും
ഓമത്തണ്ടിൽ
ജലധാര തീർത്ത
നീർച്ചാലുകളും
മണൽ തിട്ടകളിൽ
നിലവറ പണിത
പുഴയോരങ്ങളും
ഇവയൊക്കെയാണ്
എന്റെ
ബാല്യം കവർന്നത്...
എന്നിട്ടും
സ്നേഹിച്ചു തീരാതെ
ഓർമ്മകളുടെ
മതിൽ കെട്ട് ഭേദിച്ച്
ഈ ചോരന്മാർ ....