
അവള്‍ക്ക് രണ്ടു പ്രണയങ്ങളുണ്ടായിരുന്നു
ഒന്ന് നുണയും ഒന്ന് നേരും
നേരിനെ അവധിക്ക് വെച്ചു
നുണയോട് സന്ധി ചെയ്തു
രണ്ടു നോവ്
രണ്ടു വേവ്
രണ്ടു പാകം
രണ്ടു രുചികള്‍
രണ്ടു മരണം
നുണയില്‍ മഥിച്ചു മരിക്കാറാവുമ്പോ
നേരിന്റെ മടിയില്‍ ചെന്നു കിടക്കും
ചൂടുള്ളൊരു ചുംബനം വാങ്ങും
നുണയോളം പൊള്ളില്ലെങ്കിലും
ഉന്മാദം ഉടല് പൊള്ളിക്കില്ലെങ്കിലും
അതിനും ജീവനുണ്ടാവും