
പ്രത്യാശക്ക് തൂവലുകളുണ്ട്
അത് അത്മാവിൽ ചേക്കേറുന്നു,
വാക്കുകൾ ഇല്ലാതെ മധുരമായി പാടുന്നു,
ഒരിക്കലും നിറുത്താതെ.
തീവ്രമായ കൊടുങ്കാറ്റിലും,
ഉഗ്രവാതത്തിലും, ആ മധുര ശബ്ദം കേൾക്കാം
പരിഭ്രമജനകമായ അവസ്ഥയിലും
അത് സ്നേഹനിർഭരമായി പാടുന്നു
തണുത്തുറഞ്ഞ ഭൂപ്രദേശത്തും അപരിചതമായ
ആഴിപ്പരപ്പിലും ഞാനത് കേട്ടിട്ടുണ്ട്.
പക്ഷെ ഒരിക്കലും ഒരു വിഷമസന്ധിയിലും
ഒരപ്പകഷണവും എന്നോടത് ചോദിച്ചിട്ടില്ല.
“Hope” is the thing with feathers- is a poem written by American poetess.
Emily Dickinson (1830-1886)