Image

ലാൽബാഗ് എക്സ്പ്രസ്സ്‌ 12607 (പുസ്തക പരിചയം: രേഷ്മ ലെച്ചൂസ്)

Published on 08 December, 2023
ലാൽബാഗ് എക്സ്പ്രസ്സ്‌ 12607 (പുസ്തക പരിചയം: രേഷ്മ ലെച്ചൂസ്)

നമ്മുക്ക് ഒരു ട്രെയിൻ യാത്ര പോയല്ലോ. ആ യാത്രയിൽ നമ്മൾ ഇത് വരെ കാണാത്ത മനുഷ്യരെ കാണാം അടുത്തറിയാം.നമ്മുടെ കൂടെ 26 പേരും ചേർന്നുള്ള അടിപൊളി ട്രെയിൻ യാത്ര.
ആ യാത്രയിൽ നമ്മുക്ക് ഓരോരുത്തരായി പരിചയപ്പെടാം.

1. *അമേയ*

അരവിന്ദിൽ നിന്ന് അമേയയിലേക്ക് സഞ്ചാരിച്ച വഴി ദുർഘടം തന്നെയാണ്. ആണിൽ നിന്ന് പെണ്ണിലേക്ക് മാറുമ്പോൾ ഹോമോൺ വ്യതിയാനം മൂലം രണ്ട് തരം അവസ്ഥ അനുഭവിക്കണം. ആ അവസ്ഥ അവർക്ക് മാത്രമേ മനസ്സിലാവു. സ്വന്തം സ്വത്വത്തെ അറിയുന്ന നിമിഷം അവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് മാനസിക പ്രയാസങ്ങൾ ഏറെയാണ്. സമൂഹം എങ്ങനെ സ്വീകരിക്കും വിട്ടിൽ അറിഞ്ഞാൽ ഉള്ള അവസ്ഥ എല്ലാം ഒരുവനെ മാനസിക ബുദ്ധിമുട്ട് ഏറെയാണ്. അവരെ ചേർത്ത് പിടിക്കാൻ പോലും ആരെങ്കിലും കൂടെ ഉണ്ടായിരുന്നെങ്കിൽ അവർക്ക് ആശ്വാസം തന്നെയാണ്. കോളേജിൽ പഠിക്കുന്ന സമയത്ത് ആണെന്നാണ് എന്റെ ഓർമ്മ ആണിൽ നിന്ന് പെണ്ണായി മാറിയ ആളിന്റെ ജീവിതകഥ. ആ വ്യക്തിയുടെ പേര് ഓർമ്മയില്ല. അത് കേട്ടപ്പോ കരഞ്ഞു പോയി. അപ്പൊ അവരെ സമൂഹം ഒറ്റപ്പെടുത്തുമ്പോഴോ? ഒന്ന് ആലോചിച്ചു നോക്കിയേ?അവർ അനുഭവിക്കുന്നത് ആണിന്റെയും പെണ്ണിന്റെയും മാനസിക സംഘർഷങ്ങൾ ഒരുമിച്ച് അനുഭവിക്കണം. *അർദ്ധനാരി* ആരും അംഗീകരിക്കാൻ മടിക്കുന്ന ഒരു കൂട്ട വിഭാഗം.പൊരുതി നേടി അവരുടെ അവകാശങ്ങൾ എല്ലാം തന്നെ. പരസ്പരം തമ്മിൽ വിവാഹം പോലും ചെയ്തു. അവരുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ തന്നെ അറിയാം അവർ താണ്ടി വന്ന കനൽ വഴികൾ. അല്ലെങ്കിലും, നാം അനുഭവിക്കാത്ത എല്ലാം കെട്ടു കഥ ആണല്ലോ.

*പോൾ അലക്സ്*

മരണത്തെ എന്തിന് പേടിക്കണം? ജനിച്ചാൽ കൂടെ മരണം എന്നെന്നും എപ്പോഴും കാണും. ആള് ഇപ്പൊ വരും എന്ന് പ്രവചിക്കാൻ പറ്റില്ല. മരണം അല്ലെങ്കിലും രംഗബോധമില്ലാത്ത കോമാളിയാണ്. മരണം പ്രതീക്ഷിച്ചു കിടക്കുന്നവന്റെ അടുത്ത് പോകില്ല. ഒട്ടും പ്രതീക്ഷിക്കാത്ത ആളുകളെ കൊണ്ട് പോകും. മൈക്കിൾ ജാക്ക്സൺ എല്ലാവർക്കും പരിചിതമായ അമേരിക്കൻ ഗായകനും ഡാൻസർ കൂടിയാണ് അദ്ദേഹം. മരണം തന്നെ തൊടാതെയിരിക്കാൻ ഡോക്ടഴ്‌സ് നിയോഗിക്കുകയും ഭക്ഷണത്തിനു പോലും കണ്ട്രോൾ ആയിരുന്നു. 50 വയസ്സിൽ മരണം വിളിച്ചു കൊണ്ട് പോയി. എത്ര പണം ഉണ്ടെന്ന് പറഞ്ഞാലും മരണത്തെ വില കൊടുത്തു നിർത്താൻ പറ്റുന്ന ഒന്ന് അല്ല. ഇപ്പൊ മരിച്ചു പോകും എന്ന് പറഞ്ഞു പറഞ്ഞവർ ആരും മരിക്കാത്ത പുലി പോലെ നടക്കുന്നവരെയും അറിയാം. മരണത്തെ വെല്ലുവിളി നടത്താൻ ആർക്കും പറ്റില്ല. ആർക്കും പിടി കിട്ടാത്ത ഒരിത് ആണ് .

*കോലില*

കോലില പോലെ എത്രയോ പെൺ കുട്ടികൾ പ്രണയിക്കുന്നവന്റെ കൂടെ ജീവിക്കുന്നു ചിലപ്പോ നല്ല ജീവിതം ആകാം മറ്റു ചിലപ്പോ ചീത്തയും ആവാം. ആരുടെയും ജീവിതം നമ്മുക്ക് പ്രതീക്ഷിച്ചത് പോലെ കിട്ടണം എന്നില്ലല്ലോ? നമ്മുടെ കൂട്ടുകാർ കണ്ണാടിയാണ്. നമ്മുടെ പറയാതെ തന്നെ അറിയുന്ന മനുഷ്യരാണ്. നഷ്‌ടപ്പെട്ടു പോയി എന്ന് കരുതുയിടത്തു നിന്ന് പിന്നെയും ജീവിക്കാൻ പ്രേരിപ്പിക്കുന്ന നമ്മുടെ നന്മ മാത്രം ആഗ്രഹിക്കുന്ന സുഹൃത്തുക്കളെ കിട്ടുന്നത് നമ്മുടെ ഒക്കെ ഭാഗ്യമാണ്. വിരൽ എണ്ണാവുന്ന ആ കൂട്ട് ഉണ്ടെന്ന് ജീവിതം സുന്ദരമാണ്. പ്രണയം പോലെ നല്ല ഒരുമിച്ച് ജീവിച്ചു തുടങ്ങുമ്പോൾ.. നമ്മൾ അറിയാത്ത പലതും തരണം ചെയ്യാനും അതിജീവിക്കാൻ ഉള്ള ഊർജം അതാവും. 

*അനാമിക*

അനാമികയുടെ ലോകം വലുതാണ്. ഭൂമി രഹസ്യങ്ങളുടെ കലവറയാണ്. ആർക്കും പിടി കിട്ടാത്ത എന്തൊക്കെയോ മനുഷ്യരുടെ മുന്നിൽ മായലോകം തീർത്തു കൊടുക്കും. അതിൽ അകപ്പെട്ട് പോയാൽ പെട്ടെന്ന് ഒന്നും തിരികെ പോകാൻ കഴിയില്ല. ആ ലോകം മായ ലോകം ആണെന്ന് അറിയാൻ പാട് ആയിരിക്കും അതു പോലെയാണ് പ്രണയവും ആ കാലവും യാഥാർഥ്യവും തമ്മിൽ ചേരുമ്പോഴാണ് പ്രശ്നം ആകുന്നത്. 
               അവളുടെ ലോകം വലുതാണ് കാഴ്ചകളും നിറഞ്ഞ മനോഹരമായ ലോകം. വിവാഹം എന്ന് മൂന്നക്ഷരത്തിൽ ഒതുങ്ങി ജീവിക്കാതെ അവളുടെ സ്വപനങ്ങൾക്ക് ചിറക് വിരിച്ചു പറക്കാൻ ഇനിയും ആ കരങ്ങൾ സുരക്ഷിതമാണ്. എല്ലാ ഇഷ്‌ടങ്ങളും തേജിച്ചു ജീവിക്കുന്ന അമ്മയാണ് അവളുടെ ഓർമ്മയിൽ വിവാഹം എന്ന് കേൾക്കുമ്പോൾ ഓടി എത്തുന്നത്. അവളും സ്വപ്നങ്ങൾ കണ്ട് പറന്നു നടക്കട്ടെ. ആവോളം..

*മൈഥിലി*

മധുലിഖയുടെയും മൈഥിലിയുടെയും കഥയാണ്. സൗഹൃദങ്ങളെ തെറ്റിദ്ധരിക്കപ്പെടും. അവർ ജനിച്ചു വളർന്ന സാഹചര്യം വ്യത്യാസമാണെങ്കിലും ഒരേ ദുഃഖം അനുഭവിക്കുന്നവരാണ് ഇവർ അതു കൊണ്ടാവും പെട്ടെന്ന് അടുത്തതും. ഒരുമിച്ചു ജീവിക്കാൻ കൊതിച്ചതും. അവർ പരസ്പരം മനസ്സിലാക്കിയവരാണ്. ചിലരുടെ സൗഹൃദം കണ്ടിട്ട് ഇല്ലേ?0പ്രണയം ആണോ എന്ന് ചോദിച്ചാൽ അറിയില്ല സൗഹൃദം ആണോ എന്ന് ചോദിച്ചാൽ അറിയില്ല പക്ഷെ ഒന്നുണ്ട്. ആ റിലേഷൻ ഷിപ്പിനെ എന്ത് പേര് നല്കി വിളിക്കണം എന്ന് മാത്രം അറിയില്ല. പ്രായപൂർത്തി ആയ ആർക്കും ആരോട് കൂടെ ജീവിക്കണം എന്ന് തീരുമാനിക്കാൻ അവകാശം ഉണ്ട്..

*ശാരദ*

തന്റെ പ്രിയ സുഹൃത്തിന്റെ കാണാൻ പോകുകയാണ് കൊറേ വർഷങ്ങൾക്ക് ശേഷം കാണാൻ പോകുന്ന സുഹൃത്ത്. കൊച്ചു മകനും കൂട്ടുകാരോടും കഥ ആ കണ്ടുമുട്ടലിന്റെ കഥ പറയുമ്പോഴും അതിലെ ഒരു കഥയിലെ ഭാഗം പറയാതെ പോകുന്നുണ്ട്. സ്വന്തം ജീവിതം രക്ഷപ്പെടുത്തിയ ആ നല്ല സുഹൃത്തിന്റെ നല്ലയൊരു ജീവിതം ഈ കൂട്ടുകാരിക്ക് കൊടുത്തതിനു. കണ്ടു നന്ദി പറയാതെ എങ്ങനെയാ? പറഞ്ഞെ മതിയാവു. കണ്ടുമുട്ടൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആ കണ്ടുമുട്ടലിൽ കൊഴിഞ്ഞ കാലത്തിന്റെ ഓർമ്മകളും പാറി പറന്നു വന്നിരിക്കും..

*സുബൈദ*

പട്ടാളക്കാരൻ ഭാര്യ കരയാൻ പാടില്ല. ധീരതയോടെ തന്നെ ഇരിക്കണം. വിവാഹം കഴിഞ്ഞു പെട്ടെന്ന് തന്നെ ഭർത്താവ് പോകുമ്പോൾ എത്രയധികം വിഷമം ഉണ്ടാകും. നാട്ടിലേക്ക് വരുക ആണെന്ന് പറഞ്ഞു മരിച്ചോ ജീവിച്ചോ എന്ന് പോലും അറിയാതെ കാത്തിരിക്കുന്ന ഒരു കുടുംബത്തെ എനിക്കറിയാം. ഇപ്പൊ നല്ല വീടും ജോലി ഒക്കെ ആയി. എവിടെയെങ്കിലും ജീവനോടെ ജീവിക്കുന്നുണ്ടാകും. ജീവിക്കട്ടെ. ഒത്തിരി ഇഷ്‌ടമായി കേട്ടോ സുബൈദനെയും പട്ടാളക്കാരനെയും..

*ഗഗൻ ദീപ് *

സാധാരണക്കാരന്റെ പ്രതിനിധിയാണ്. ഒരു അറ്റം കൂട്ടി മുട്ടിച്ചു കുഞ്ഞു സന്തോഷം വലിയ സന്തോഷം ആക്കി എടുത്തു ജീവിച്ചു തുടങ്ങുമ്പോൾ ഓരോന്ന് പുറകെ വന്നു കൊണ്ടിരിക്കും. ഇന്നത്തെ കാലത്ത് സാധാരണ ക്കാരന് ജീവിക്കാൻ വല്യ പാടാ. ഉള്ള ജീവിതം സന്തോഷം കണ്ടെത്തി ജീവിക്കുക. ഒരു കുഞ്ഞു ജനിക്കുമ്പോൾ അച്ഛനും അമ്മയും ആക്കുമ്പോൾ എല്ലാ വേദനയും സഹിച്ചു ഉള്ളത് കൊണ്ട് ജീവിക്കുമ്പോൾ കുഞ്ഞിന് എന്തെങ്കിലും പറ്റുമ്പോൾ ആർക്കാണ് സഹിക്കാൻ പറ്റുക. ഗഗന്റെയും സൽമ യുടെ കുഞ്ഞു ഒരു ആപത്തും വരുത്താതെ എന്ന് പ്രാർത്ഥിക്കുക ആയിരുന്നു. അവസാനം ആ കുഞ്ഞു മനസിലെ വിങ്ങൽ ആയി മാറി ഉള്ളിന്റെ ഉള്ളിൽ നോവും. ആർക്കും ഒന്നും വരുത്തരുതേ ഭഗാവനെ!

*രുദ്ര *

പ്രണയം അത് വിട്ടു കൊടുക്കലും ഒത്തു പോകാത്ത ബന്ധത്തെ പിരിഞ്ഞു നിൽക്കുന്നതും സ്നേഹം തന്നെയാണ്. ഒത്തു പോകില്ല എന്ന് കരുതുന്ന ബന്ധത്തെ സ്നേഹത്തോടെ പിരിയുക. അതാവും എന്തു കൊണ്ടും നല്ലത്. ജീവിതം അങ്ങനെയാണ് ഒന്നും പ്രതീക്ഷിക്കാതെ ഓരോന്ന് വന്നു കൊണ്ടിരിക്കും. ജീവിതം മൂന്നക്ഷരം വല്യ സംഭവം ആണെന്ന് തോന്നിയിട്ടുണ്ട്. തോന്നൽ അല്ല നല്ലയൊരു ഒരിത് ആണ്.

*റിയ*

ഈ കഥ ഒന്ന് കുഴപ്പിച്ച കഥയാണ്. റിയയുടെ എൻട്രി തന്നെ പകുതി ആകുമ്പോൾ ആണ്. വരുന്നത് കണ്ടു പോകുന്നതും കണ്ടു. അപ്പൊ ഒരു സംശയം? എവിടെയാണ് റിയയുടെ കഥ തുടങ്ങുന്നത്. അവളുടെ ജീവിതം എങ്ങനെയായിരുന്നു? അപ്പൊ ഗോകുൽ ഒപ്പം സഞ്ചരിച്ച റിയ മരിക്കാതെ എങ്ങനെ രക്ഷപ്പെട്ടു?. അപ്പൊ അയാളുടെ കൂടെ മരിച്ച കുട്ടി? അങ്ങനെ മനസ്സിൽ വരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ പറ്റിയില്ല എന്നത് വലിയ വിഷമം ഉണ്ടാക്കി.

*മുരളി*

എവിടെയെങ്കിലും വച്ചു കണ്ടു മുട്ടിയിട്ട്ഉണ്ടാകും ഇത് പോലെയുള്ള മനുഷ്യനെ. സൗന്ദര്യത്തെ സ്നേഹിക്കാതെ മനുഷ്യനെ സ്നേഹിച്ച മനുഷ്യനെ. ചില മനുഷ്യരുടെ പ്രണയം അങ്ങനെയാണ്. ചിലരുടെ പ്രണയത്തെ വാക്കുകൾ തന്നെ ഉണ്ടാകില്ല പറയാൻ തന്നെ.

* നീരവ്*

പ്രണയത്തിന്റെ മറ്റൊരു തലം. കൂട്ടുകാരന്റെ വിട്ടിൽ നിൽക്കുന്ന പെൺ കുട്ടിയെ ഫോട്ടോയിൽ കണ്ട മാത്രേ ഇഷ്ടം തോന്നി. അവളുടെ കഥ അറിഞ്ഞിട്ട് ഉള്ള സ്നേഹം അല്ല മറിച്ചു അവന് ഉള്ളിന്റെ ഉള്ളിൽ തോന്നിയ ഇഷ്‌ടത്തിനു അല്ല പ്രണയത്തിനു എന്ത് പേര് നല്കി വിളിക്കണം എന്ന് അറിയില്ല പറഞ്ഞു തരാനും. അവളുടെ സ്വപ്നങ്ങൾക്ക് ചിറക് നല്കി വർണ മനോഹാരിത നിറഞ്ഞു വരട്ടെ. പ്രണയം അതി മനോഹരമാണ്. ആർക്കും നിർവചനം കൊടുക്കാൻ കഴിയാത്ത ഉടുക്കൽ എടുക്കുന്ന എന്തോ ഒന്ന്.

*മീര*

അവളുടെ ആ ട്രെയിൻ യാത്രയിൽ ഓർമ്മ വരുന്നത് വിനയൻ എന്ന സഹോദരന്റെ ഓർമ്മയാണ്. ഒരു മനുഷ്യന് എല്ലാവരും ഉണ്ടായിട്ടും, അവന്റെ പ്രശ്നങ്ങൾ കേട്ടിരിക്കാൻ ആള് ഉണ്ടാകുക എന്നത് ആണ് വലിയ ഒരു കാര്യം അയാൾക്ക് കൊടുക്കാവുന്ന മൊമെന്റ്. അയാളുടെ വാക്കുകളെ പരിഭവങ്ങളെ കേട്ടിരിക്കാൻ ആള് ഉണ്ടായിരുന്നെങ്കിൽ മരണം അയാളെ കാർന്നു തിന്നുക ഇല്ലായിരുന്നു. ചിലരുടെ മരണം ശേഷം ആയിരിക്കും ചില തിരിച്ചറിവുകൾ നമ്മുക്ക് ഉണ്ടാകു.വൈകി വരുന്ന ചില തിരിച്ചറിവുകളിൽ ചേർത്ത് പിടിക്കാൻ ചെന്ന് നോക്കുമ്പോൾ അവർ അവിടെ ഉണ്ടാകണം എന്നില്ല.

*കാർത്തിക്*

മക്കളെ കണ്ടും മാംമ്പു കണ്ടും കൊതിക്കരുത് എന്ന് പഴമക്കാർ പറഞ്ഞിട്ടുണ്ടെന്ന് അമ്മ ഇടയ്ക്ക് പറയുന്നത് കേൾക്കാം. കാലം വല്ലാതെ മാറി പോയിരിക്കുന്നു. എത്രയൊക്കെ ഇണക്കവും പിണക്കവും ഉണ്ടെങ്കിലും അമ്മ അച്ഛനും ആ വീടിന്റെ ഐശ്വര്യമാണ്. നമ്മുടെ മക്കളെ പൊന്നു പോലെ നോക്കും. ഇന്ന് ഓരോരുത്തർക്കുടെയും ജീവിതമാണ് സേഫ് ആക്കാൻ നോക്കുന്നത്. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെയാണ് ഒന്നും പിടി കിട്ടില്ല. ജീവിതം ആർക്കും നിർവചിക്കാൻ കഴിയില്ല.

*നിമ*

ഒരു പെണ്ണിന്റെ മാനഭംഗ പ്പെടുക എന്ന് വച്ചാൽ? ആ രാത്രിയിൽ സംഭവിച്ചത് ഒന്നും ഓർമ്മയില്ലാതെ ആ ഓർമ്മകളെ മനസ്സിൽ വച്ചു എത്തും പിടുത്തവും കിട്ടാതെ നടക്കുന്ന പെണ്ണിന്റെ മാനസിക അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ. അതും സ്വന്തം ചേട്ടൻ ആണെന്ന് അറിയുമ്പോൾ ഉള്ള അവസ്ഥയോ ആലോചിക്കാൻ തന്നെ വയ്യ! ആരെയാ വിശ്വാസക്കേണ്ടത്? അല്ലേ? ഈ കഥ പെട്ടെന്ന് ഓടിച്ചു പറയുന്നത് പോലെ തോന്നി. കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായനെ എന്ന് തോന്നി. ഇന്നത്തെ കാലത്തെ എങ്ങനെയാ ആണല്ലേ വിശ്വസിക്കേണ്ടത്? ഒരു പെണ്ണിന്റെ മാനസിക അവസ്ഥയെ നന്നായി എഴുതി.

*അബ്ദു *

സ്വന്തം സുഹൃത്തിന്റെ അമ്മയുടെ അവസാന ആഗ്രഹത്തിനു വേണ്ടി ആ സുഹൃത്തിന്റെ തേടി പോയിട്ട് അതിനു വില കൊടുക്കേണ്ടി വന്നത് സ്വന്തം ജീവിതം തന്നെയായിരുന്നു. അതിന്റെ നിരപരാധിത്വം തെളിയിക്കാൻ കാലം എത്രയധികം കടന്ന് പോയി. തെളിഞ്ഞു വന്നപ്പോ കുടുബത്തോടെ ജീവിക്കേണ്ട ജീവിതം ജയിൽ ജീവിച്ചു തീർത്തു. അമ്മയുടെ മനസ്സ് അറിയുന്നവനാണ്. അവനു ലഭിച്ചതോ ജയിൽ വാസവും ഈ സമയവും കാലവും കടന്നു പോകും. ഇനിയുള്ള ജീവിതം മനോഹരമായി തീരട്ടെ..

*ജ്യോതി*

ഒരു ഇഷ്ടം കൂടുതൽ തോന്നിയ കഥയാണ് ജ്യോതി. അച്ഛന്റെയും മോളുടെയും സ്നേഹം എത്രത്തോളം ആഴത്തിൽ ഉള്ളതാണെന്ന് ലളിതമായ രീതിയിൽ പറഞ്ഞു തരുന്നു. ഓരോ വരികൾ വായിക്കുമ്പോൾ അതിൽ നിന്നും മനസ്സിലാവുന്നുണ്ട് അച്ഛന്റെയും മോളുടെയും സ്നേഹബന്ധത്തിന്റെ ആഴം. അത്രമേൽ വായിക്കുന്ന ഒരാളുടെ മനസ്സിൽ പതിഞ്ഞിരിക്കും. മക്കളുടെ ആഗ്രഹങ്ങൾ എല്ലാം നടത്തി കൊടുക്കട്ടെ. ആശംസകൾ.

*ഹരി *

തന്റെ കുഞ്ഞിനെ നഷ്ടപെട്ടു പോയ അച്ഛന്റെ വേദന എത്രയധികം തീവ്രമാണ്. ഓരോ ട്രെയിൻ യാത്രയും മോളെ കണ്ടെത്താൻ കഴിയുന്ന പ്രതീക്ഷയോടെ ജീവിക്കുന്ന അച്ഛന്റെ കഥയാണ്. നന്നായി അവതരിപ്പിച്ചു.

*സാം *

നല്ലൊരു സഹോദരനെ പോലെ കൂടെ നടക്കുന്ന സുഹൃത്തുക്കങ്ങളുടെ കഥയാണിത്. കളിച്ചും ചിരിച്ചും നടക്കുന്ന കൂട്ടുകാർ. ചില യാത്രകളിൽ അവർ കൂടെ ഇല്ലെങ്കിലും സാമീപ്യം കൊണ്ട് കൂടെ ഉണ്ടാകും. ഓരോ യാത്രയും പുതിയ അനുഭവങ്ങൾ ആയിരിക്കും. അവന്റെ ജീവന്റെ പാതിയെ കണ്ടെത്താൻ കഴിഞ്ഞല്ലോ. യാത്രകൾ ഇനിയും തുടരട്ടെ..

*അരുന്ധതി*

രണ്ട് പെൺ മക്കളെയും വയസ്സായ അമ്മയെയും നോക്കുന്ന പാവം വീട്ടമ്മ. ഭർത്താവിന്റെ അപ്രതീക്ഷിത മരണം അവരെ തളർത്തി യെങ്കിലും സ്നേഹനിധിയായ ഭർത്താവിന്റെ സാന്നിധ്യം അവരെ ജീവിതത്തേ മുന്നോട്ട് നയിക്കാൻ പ്രേരിപ്പിക്കുന്നത്. ആ ട്രെയിൻ യാത്രയിലും അവരുടെ കൂടെ ഭർത്താവും ഉണ്ട്. നിഴലായി. കരുത്തോടെ മുന്നോട്ട് പോകാൻ. ആ മധുരമായ ആ കൊഴിഞ്ഞ കാലത്തെ എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

*അരുൺ *

കുടുംബത്തെയും ഭാര്യെയും ഒരേ പോലെ സ്നേഹിക്കുന്ന മനുഷ്യൻ. തന്റെ ജീവിതം അവർക്കായി മാറ്റി വയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഓരോ വരിയിൽ നിന്നും മനസ്സിലാക്കാം. പ്രിയപ്പെട്ടവർക്ക് കൊടുക്കാൻ പറ്റുന്ന ഒന്നാണ് സമയം. എത്ര തിരക്ക് ഉണ്ടെങ്കിലും ഓർമ്മയിൽ ഭാര്യയും കൂടെ കൂട്ടുന്ന മനുഷ്യൻ..

* സമീറ *

അവൾ ഒരു നാൾ ആണായിരുന്നു. ഇപ്പൊ സമീറ ആണ്. എല്ലാം അവഗണന യും പരിഹാസവും സഹിച്ചു തന്റെ പാഷൻ നേടിയെടുത്ത സമീറ. സമീറപോലെ ജീവിക്കുന്നവർക്ക് ജീവാമൃതമാണ്. അതിജീവിച്ചു നേടിയ നേട്ടമാണിത്. സമീറ പ്രിയ കൂട്ടുകാരി ഇനിയും ഉയരങ്ങൾ കീഴടക്കി മുന്നേറുക. പറയാൻ ആണ് വാക്കുകൾ കിട്ടാത്തത്. സമീറ pround of you..

*ജയ ദേവൻ *

വീടിന്റെ അവസ്ഥ കൊണ്ട് ജോലി നേടി വന്ന ജയ ദേവന്റെ മുന്നിൽ വന്ന ആള് ആരാണെന്ന് അറിയില്ല. പെരും മഴയത്തു സുരക്ഷ ഒരുക്കി. വിശപ്പ് അറിഞ്ഞു ഭക്ഷണം കൊടുത്തു. കഥ വായിച്ചു കഴിഞ്ഞപ്പോഴേക്കും മനസ്സിൽ ആരായിരിക്കും എന്നൊരു ആലോചനയിലാണ്?എന്നാലും ആരായിരിക്കും അത്.

*വേണി *

നാട്ടിൻപുറത്തെ നിഷ്കളങ്കമായ പെൺകുട്ടി. ഒരായിരം സ്വപ്നങ്ങൾ നെയ്തു കൂട്ടി ചെന്നു പെട്ടത് ചതി കുഴിയിലും അത് പോലും അറിയാതെ പുതിയ ജീവിതത്തെ കുറിച്ച് സ്വപ്നങ്ങൾ കാണുക ആണ്. സ്നേഹിച്ചവന്റെ വാക്ക് വിശ്വസിച്ചു ആ വാക്കിൽ ചതി കുഴി ആണെന്ന് അറിയാതെ പാവം. സ്നേഹം കാണിച്ചാണ് അവനും അവന്റെ കൂട്ടാളി കളും ചേർന്ന് ഒരുക്കിയ കെണിയിൽ അവൾ വീണു പോയല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു. ഇന്നത്തെ കാലത്തു പെൺ കുട്ടികൾക്ക് ഉള്ള കുഞ്ഞു സന്ദേശം കൂടി ഇതിൽ വേണി എന്ന കഥയിൽ പറഞ്ഞു വയ്ക്കുന്നു.

*സഞ്ജയ്*

അവന്റെ ഓർമ്മയിൽ മൊത്തം ഭയം മാത്രം തോന്നുന്ന അച്ചന്റെ മുഖമാണ്. അമ്മയുടെ കണ്ണീർ തോരുന്നത് കണ്ടിട്ടേ ഇല്ല. അച്ഛന്റെ സ്വാഭാവം ഇങ്ങനെ ആയത് മരണത്തിന്റെ കാവൽ കാരൻ ആയത് കൊണ്ടാകാം. അറിയില്ല. അച്ഛന്റെ സ്നേഹം കിട്ടാതെ പോയ മകന്റെ കഥയാണ്. അമ്മയെ ജീവന് തുല്യം സ്നേഹിക്കുന്ന മകന്റെ കഥയും. മകൻ ഒളിച്ചോട്ടം നടത്തിയതിന്റെ കാരണം അച്ഛൻ തന്നെയാണ്. ആ ഒളിച്ചോട്ടം പലതും പഠിപ്പിച്ചു. ജോലി നേടി ഒപ്പം അമ്മയെ കൂടെ കൂട്ടാൻ ഉള്ള യാത്രയിലാണ്. ഇനി അങ്ങോട്ടുള്ള യാത്ര സന്തോഷമായി തീരട്ടെ.

* അനിരുദ്ധ് ബാല*

ഈ കഥ എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. ഒരാളുടെ ജീവിതം പറയുന്ന കഥ ആണെന്ന് വിചാരിച്ചു വായിച്ചു വന്നപ്പോൾ ആണ് മനസ്സിൽ ആയെ എനിക്ക് പാടെ തെറ്റി എന്ന്. മരിച്ചു പോയവരും ഇതിൽ കഥ പറയുന്നുണ്ട്. ശരിക്കും ഷോക്ക് ആയി പോയി. മൊത്തത്തിൽ കിളി പോയത് പോലെ. ഒട്ടും വിചാരിക്കാത്ത ട്വിസ്റ്റ്‌. അച്ഛന്റെയും മകന്റെയും സ്നേഹത്തിന്റെ കഥ മാത്രം അല്ല മരിച്ച ആള് വന്നു മകന്റെ നഷ്ടപ്പെട്ടു പോയ കഥയും പറയുന്നുണ്ട്. എല്ലാവരും ഒത്തു ചേർന്നപ്പോൾ ലാൽബാഗ് എക്സ്പ്രസ്സ്‌ അതിന്റെ യാത്ര തുടർന്ന് കൊണ്ടിരിക്കുന്നു. ഇനിയും ഒരായിരം മനുഷ്യന്മാരുടെ കഥകൾ ആ എക്സ്പ്രസിൽ ഇനിയും ഒളിഞ്ഞു കിടക്കുന്നുണ്ട്. നമ്മളോട് പറയാൻ ആഗ്രഹിക്കുന്ന ചില മനുഷ്യരുടെ കഥകൾ..

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക