Image

ചില ദിവസങ്ങളിൽ ( കവിത : താഹാ ജമാൽ )

Published on 21 December, 2023
ചില ദിവസങ്ങളിൽ ( കവിത : താഹാ ജമാൽ )

ചില ദിവസങ്ങളിൽ
അവൾക്ക് ദോശയുടെ മണമാണ്
എനിക്ക് ചമ്മന്തിയുടെയും
ഞങ്ങൾ രണ്ടും കൂടിച്ചേരുമ്പോളാണ്
രുചി.

ചില ദിവസം
അവൾക്ക് എന്റെ മണമാണ്
എനിക്ക്
അവളുടെ മണവും
ഞങ്ങൾ ഒന്നായതിന്റെ 
മണം

ചില ദിവസങ്ങളിൽ
കണ്ണുനീരിൽ
അവൾ
അടുക്കളയിലെ പാത്രങ്ങളോട്
സംസാരിക്കും
അന്ന് മകൾ പറയും
രണ്ടു പേരും എന്നോടു മിണ്ടണ്ട.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക