നല്ലപ്രായമുള്ള ഒരമ്മച്ചിയും അപ്പച്ചനും ഇടക്കിടക്ക് കാരാപ്പുഴ വീട്ടിലേക്കു വന്നിരുന്നു. ഒരെഴുപത്തഞ്ചുവയസ്സോളം പ്രായമുള്ള അമ്മച്ചിയും അഞ്ചുവയസ്സെങ്കിലും അധികമുള്ള അപ്പച്ചനും. .
അവരൊന്നിച്ചിട്ട് ഒരുമാസമേ ആയിട്ടുള്ളൂ, ആദ്യം വീട്ടിലെത്തുമ്പോള്‍..ആ സ്നേഹവും സംസാരവും നാണം കലേര്‍ന്ന പരിഭവവും മറക്കാതിന്നും കണ്ണിലുണ്ട്....
അപ്പച്ചന്‍റെ പെങ്ങളായിരുന്നു,ബന്ധത്തിലെങ്കിലും അച്ചന്‍റെ അമ്മയെപ്പോലെയവര്‍ ആച്ചനെ കണ്ടിരുന്നു. വരുമ്പോഇഴൊക്കെയും ചെറിയൊരു പലഹാരപ്പൊതി എനിക്കായി കരുതും...
അനിയനുണ്ടായപ്പോള്‍ സ്വന്തം കുഞ്ഞിനെ എന്നപോലെ കരുതുകയും മാസത്തില്‍ രണ്ടുതവണയെങ്കിലും ഓടിവരികയും ചെയ്യുമായിരുന്നു...
ഒിക്കല്‍വരുമ്പോള്‍ ഒരു കുഞ്ഞുമോതിരം അനിയന്‍റെ കുഞ്ഞിവിരലില്‍ രണ്ടാളും കൂടി ഇട്ടുകൊടുത്ത് ഇത്ഞങ്ങടെ മോനാണന്ന് പറഞ്ഞതും ഉള്ള്തുറന്ന് ചിരിച്ചതും ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു.....
ഒരുതവണ ഞങ്ങള്‍ നാലുപേരും കൂടി അവരുടെ നിര്‍ബ്ബന്ധത്താല്‍ കോട്ടയത്ത് ചിങ്ങവനത്തുള്ള അവരുടെ വീട്ടിലേക്ക് പേയി
ഞങ്ങളെത്തുമ്പോള്‍ രണ്ടാളും അടുക്കളയില്‍ തിരക്കിട്ട പണികളിലായിരുന്നു.
അപ്പോം ഇറച്ചിക്കറീം. ഉച്ചക്ക് അയലക്കറീം ചോറും തോരനും പപ്പടോമൊക്കെയായിട്ടൊരു പകല്‍ക്കാലം.
വലിയൊരു ജന്മിയുടെ പണിക്കാരായി അവരുടെ പറമ്പില്‍ ചെറിയൊരു കുടിലുകെട്ടിയാണ് അവര് കഴിഞ്ഞിരുന്നത്......
കാലം പോകെ അവര് വരാതായി.അച്ചന്‍ ഇടക്കൊക്കെ പോയിരുന്നു.....
ജീവിതം തരുന്ന ഓര്‍മ്മകളില്‍ പ്രിയപ്പെട്ടൊരപ്പച്ചനും അമ്മച്ചിയും സ്നേഹമായി നിറഞ്ഞത് എവിടെയോ ഉള്ള ഊരുപേരുമറിയാത്തൊരു ചിത്രത്തിലൂടെയാണ്....
അതേ കളങ്കമില്ലാത്ത സ്നേഹം....എങ്ങനെയെങ്കിലുമൊക്കെ നമ്മളെ തേടിയെത്തും........