അടയ്ക്കറിയാം
ച(ശർ )ക്കരയുംഎന്നും
തന്നോട് ഒട്ടി നിൽക്കുമെന്ന്.
ഓരോ ഒട്ടലിലും
മധുരംകായ്ക്കുന്നൊരു മരമുണ്ട്.
വേഷംമാറുന്ന നമുക്കിടയിൽ
മധുരം കൂടിപ്പോയതിനാൽ
ഇടയ്ക്കിടെ ഇൻസുലിനിൽ
ശരണം പ്രാപിക്കുന്ന നമുക്കിടയിലിപ്പോൾ
മധുരം തന്നെയാണ് പ്രശ്നം.
ച(ശർ )ക്കര
അടയോട് ഇടയ്ക്കിടെ ചോദിക്കും
എന്നെ സ്വതന്ത്രമാക്കൂ
അടയുടെ സ്വാർത്ഥത
ഒരിക്കലും ചെവികൊടുക്കാതെ,
ദുരന്തമുഖത്തെ ദുഃഖം അഭിനയിക്കും
അടയ്ക്കറിയില്ല
ച(ശർ )ക്കര കൂടിചേരുമ്പോളാണ്
താൻ പൂർണ്ണനാകുന്നതെന്ന്
പുതിയ വെളിച്ചം കാണുമ്പോൾ
സൂര്യനെന്ന് തെറ്റിദ്ധരിച്ച് പോയവർക്കിപ്പോൾ
ഇരുട്ടിന്റെ ദർശനങ്ങൾ
നോവിക്കുന്നുണ്ടാവും
ആട്ടിടയന് നഷ്ടപ്പെട്ട
ആട്ടിൻകുട്ടിയെ
ഓർക്കുമ്പോൾ