പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചത് മാലദ്വീപിലെ ചില സുഡാപ്പികളെ പ്രകോപ്പിച്ചിരിക്കയാണ്. അവര്‍ ഒരു വിദേശരാജ്യത്തിന്റെ തലവനെതിരെ മര്യാദയില്ലാത്തവിധത്തില്‍ ആക്ഷേപവാക്കുകള്‍ ചൊരിഞ്ഞു. ഇന്‍ഡ്യന്‍ പ്രധാനമന്ത്രി എന്താണ് അവര്‍ക്കതിരെ പ്രകോപനപരമായി ചെയ്തത്? ഇന്‍ഡ്യയുടെ അവിഭാജ്യഘടകമായ ലക്ഷദ്വീപ് സന്ദര്‍ശിച്ചതോ? അവിടുത്തെ വികസന പദ്ധതികള്‍ ഉത്ഘാടനം ചെയ്തതോ? മാലദ്വീപ് എന്നം ഭയപ്പെട്ടിരുന്നതാണ് ലക്ഷദ്വീപിലെ ടൂറിസം വികസനം. ടൂറിസം മാത്രം വരുമാനമാര്‍ഗമായ മാലദ്വീപ് തങ്ങള്‍ക്കൊരു ഭീഷണിയാകുന്നവിധത്തില്‍ ലക്ഷദ്വീപിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് ആശങ്കയോടെ വീക്ഷിക്കുന്നത് മനസിലാക്കാം. എന്നുകരുതി ഇന്‍ഡ്യക്ക് തങ്ങളുടെ രാജ്യത്തിന്റെ വികസനത്തെ അവഗണിക്കാനാകുമോ?
കഴിഞ്ഞ കാലങ്ങളിലെ സര്‍ക്കരുകളെല്ലാം ലക്ഷദ്വീപിനെ അവഗണിക്കയായിരുന്നു. അവിടെ ടൂറിസം പ്രൊമോട്ടുചെയ്യാന്‍ യാതൊന്നും ചെയ്തിരുന്നില്ല. തന്നെയുമല്ല വന്‍കരയില്‍നിന്ന് ആളുകള്‍ അങ്ങോട്ടുപോകുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നുമില്ല. ലക്ഷദ്വീപിലേക്ക് പോകുന്നത് ഏതെങ്കിലും വിദേശരാജ്യത്തേക്ക് പോകുന്നതിനേക്കാള്‍ പ്രയാസമുള്ളതായിരുന്നു. വേണ്ടത്ര യാത്രാസൗകര്യമില്ല. കൊച്ചിയിലെ കളക്ട്ടറുടെ അനുമതിപത്രം വേണ്ടിയിരുന്നു. അവടെചെന്നാല്‍ താമസസൗകര്യങ്ങളില്ല. ഇങ്ങനെയെല്ലാമുള്ള പ്രയാസങ്ങള്‍ ഉള്ളതുകൊണ്ട് വളരെക്കുറച്ച് ആളുകള്‍ മാത്രമെ ലക്ഷദ്വീപ് സന്ദര്‍ശ്ശിച്ചിരുന്നുള്ളു
മുന്‍ഗവണ്മെന്റകള്‍ നക്കാപിച്ച കൊടുത്ത് ദ്വീപുനിവാസികളെ സന്തോഷിപ്പിക്കയാണ് ചെയ്തിരുന്നത്. ദ്വീപിന്റെ വികസനം ലക്ഷ്യമാക്കി മോദിഗവണ്മന്റ് പുതിയ അഡ്മിനിസ്‌ട്രേറ്ററൈ നിയമിച്ചപ്പോള്‍ കേരള നിയമസഭ കക്ഷിഭേദമെന്യെ അതിനെതിരെ പ്രതിക്ഷേധിച്ച് പ്രമേയം പാസ്സാക്കി. ദ്വീപിനെ നരേന്ദ്ര മോദി കാവിവല്കരിക്കാനുള്ള ഉദ്ദേശമാണന്ന് ഇടതുവലതു കക്ഷികള്‍ പ്രചരിപ്പിച്ചു. ശുദ്ധഗതിക്കാരായ ദ്വീപുനിവസികള്‍ അവരുടെ പ്രചരണത്തില്‍ വീണുപോയതില്‍ അതിശയമില്ല.
കേരളത്തിലെ രാഷ്ട്രീയക്കാരുടെ ദുഷ്ടബുദ്ധി മനസിലാക്കാന്‍ അവര്‍ക്കിപ്പോള്‍ സാധിക്കുന്നുണ്ട്. പ്രധാനമന്ത്രി അവരെ സന്ദര്‍ശിക്കുന്നു. വകസന പദ്ധതികള്‍ ഉത്ഘാടനം ചെയ്യുന്നു. ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നു. പവര്‍പ്‌ളാന്റുകള്‍ സ്ഥാപിച്ച് വൈദ്യുതിയും കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളവും എല്ലാവീടുകളിലും എത്തിക്കുന്നു. റോഡുകളെല്ലാം കോണ്‍ക്രീറ്റുചെയ്ത് സഞ്ചാരം സുഗമമാക്കുന്നു. മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന ടൂണ മത്സ്യം അവിടെത്തന്നെ സംസ്‌കരിച്ച് കയറ്റുമതിചെയ്യാനുള്ള പ്ലാന്റുകള്‍ സ്ഥാപിക്കുന്നു. ഇതിനെല്ലാം ഉപരിയായി ദ്വീപിന്റെ വന്‍വികസനം ലക്ഷ്യമാക്കി ടൂറിസം പ്രൊമോട്ടുചെയ്യാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. അതിനുവേണ്ടി അവിടെ റിസോര്‍ട്ടുള്‍ പണിയാന്‍ പോകുന്നു. വിമാനത്താവളം ഉണ്ടാകുന്നു. ഇന്‍ഡ്യയില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും ടൂറിസ്റ്റുകള്‍ ദ്വീപിന്റെ ഭംഗി ആസ്വദിക്കാന്‍ അങ്ങോട്ട് പ്രവഹിക്കുന്നകാലം വിദൂരത്തല്ല.
ദ്വീപ് നിവാസികളെ സംബോധനചെയ്തുകൊണ്ട് പ്രധാനമന്ത്രി അവരെ -എന്റെ കുടുബാംഗങ്ങളെ - എന്ന് മലയാളത്തില്‍ പറഞ്ഞത് നിഷ്‌കളങ്കരായ ജനങ്ങള്‍ക്ക് മനസിലായി. അവര്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു. അദ്ദേഹം അവര്‍ക്കുചെയ്ത സേവനങ്ങള്‍ക്ക് നന്ദിപറഞ്ഞു. ഒരാള്‍ പറഞ്ഞത് അയാളുടെ ഓപ്പറേഷന് മോദിഗവണ്മെന്റെ ചെയ്ത സമ്പത്തിക സഹായത്തെപറ്റിയാണ്. വേറൊരു സ്ത്രീ ചെന്നൈയില്‍ പഠിക്കുന്ന അവരുടെ മകള്‍ക്ക് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പിനെപറ്റിയാണ്. അങ്ങനെ പലരും അവര്‍ക്ക് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്ന സഹായങ്ങള്‍ക്ക് നന്ദിപറഞ്ഞു. ഇതൊന്നും മുന്‍പ് ഇന്‍ഡ്യഭരിച്ചിരുന്ന സര്‍ക്കാരുകളില്‍നിന്ന അവര്‍ക്ക് ലഭിച്ചിരുന്നില്ല.
ഇന്‍ഡ്യന്‍ പ്രധാനമന്ത്രിക്കെതിരെ അവഹേളനപരമായ വാക്കുകള്‍ പ്രയോഗിച്ചതുകൊണ്ട് മാലി ഗവണ്മെന്റ് പുലിവാല് പിടിച്ചിരിക്കയാണ്. ഇന്‍ഡ്യയില്‍നിന്നുള്ള ടൂറിസ്റ്റുകളുടെ പ്രവാഹം നിലച്ചിരിക്കയാണ്. ലക്ഷദ്വീപിലെ സൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നതോടുകൂടി വിദേശികളും മാലിയെ ഉപേക്ഷിച്ച് പോകുമെന്നതില്‍ സംശയമില്ല. ചൈനയുടെ നക്കാപ്പിച്ചകളും പാകിസ്ഥാന്റെ മതമൗലിക പ്രബോധനങ്ങളുംകൊണ്ട് എന്നും കഴിയാമെന്ന് ആ രാജ്യം വിചാരിക്കുന്നെങ്കില്‍ അവര്‍ക്ക് അബദ്ധം പറ്റിയെന്നേ കരുതാനാകൂ. മാലിക്ക് എന്നും തുണയായിട്ട് നിന്നിരുന്ന രാജ്യമാണ് ഇന്‍ഡ്യയെന്ന് അവിടുത്തെ പുതിയ മതവെറിയന്‍ പ്രസിഡണ്ട് മറന്നുപോയത് ആരാജ്യത്തിന്റെ കഷ്ടകാലത്തിന്റെ തുടക്കമണ്. ചൈനാ പ്രേമിയായ ശ്രീലങ്കന്‍ പ്രസിഡണ്ട് ഓടിയതുപോലെ ഇയാള്‍ക്കും അധികം താമസിയാതെ രാജ്യംവിട്ട് ഓടേണ്ടവരും.