ന്യൂയോര്‍ക്ക് : ഇന്ന് ജനുവരി 10, 2024. സംഗീത പ്രേമികളുടെ പ്രിയങ്കരനായ, ഗാനഗന്ധര്‍വ്വന്‍ ദാസേട്ടന്റെ 84-ാം ജന്മദിനം. ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്' 1961 നവംബര്‍ 14 ന് സംഗീത സംവിധായകന്‍ എം.ബി.ശ്രീനിവാസന്‍ ചിട്ടപ്പെടുത്തി ദാസേട്ടന്‍ പാടിത്തുടങ്ങിയ ആ ശബ്ദ മധുരിമയുടെ ജൈത്രയാത്രയില്‍..
ആയിരം പാദസരങ്ങള്‍ കിലുങ്ങി എന്നും,
'സാഗരമെ ശാന്തമാക നീ' എന്നും പാടിയ അതേ ശബ്ദം, 'ഹരിവരാസനം' എന്നും, ക്ഷീരസാഗര ശയന എന്നും പാടി ഏതൊരു ശ്രോതാവിന്റെയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.
സംഗീതാസ്വാദനം എന്നൊന്ന് ഇല്ലാതിരുന്നവരില്‍ പോലും ഈ ശബ്ദതരംഗങ്ങള്‍ ദൈവീക നാദവീചികളായി ഇറങ്ങിച്ചെന്ന് സംഗീതവാസനയെ തൊട്ടുണര്‍ത്തിയിട്ടുണ്ട്. എന്നതില്‍ സംശയമില്ലാ.
ശബ്ദസൗകുമാര്യവും, അനായാസമായി പാടാനുള്ള ദൈവീകസിദ്ധിയും ഈ ഗാനഗന്ധര്‍വ്വനില്‍ സംഗമിക്കുന്നു.
'പ്രളയവയോധിയില്‍ ഉറങ്ങിയുണര്‍ന്നൊരു
പ്രഭാമയൂഖമേ കാലമേ' എന്നു പാടിയ ആ ശബ്ദം ഇന്ന് കാലത്തെ അതിജീവിച്ചു നില്‍ക്കുന്നു.
'രാത്രി പകലിനോടെന്ന പോലെ
യാത്ര ചോദിപ്പൂ ഞാന്‍' എന്ന് ദാസേട്ടന്‍ പാടികേള്‍്ക്കുമ്പോള്‍ സംഗീതസാന്ദ്രതയില്‍ മൂര്‍ച്ചിക്കാത്തവരുണ്ടോ?
സംഗീതം അതിവിശാലവും, ഗഹനവുമായ സമുദ്രമാണെന്നും, അതിന്റെ തിരകളെ തലോടാനെ ആര്‍ക്കും കഴിയൂ എന്നൊക്കെ പറയാമെങ്കിലും ആ സാഗരത്തിന്റെ തിരകളില്‍ ജീവിതം മുഴുവന്‍ ആനന്ദമായി ആറാടാന്‍ ദാസേട്ടന്റെ സംഗീതം നമുക്ക് സാദ്ധ്യതയുണ്ടാക്കി തന്നു എന്നത് സത്യം മാത്രമാണ്.
മനുഷ്യമനസ്സിന് ദാസേട്ടന്‍ സുഖമാണ്, അനുഗ്രഹമാണ്, ലഹരിയാണ്, ആശ്വാസമാണ്.
നമ്മുടെ പ്രിയപ്പെട്ട ദാസേട്ടന് 84-ാം പിറന്നാള്‍ ദിനത്തില്‍ ദീര്‍ഘായുസ്സും, ആരോഗ്യവും ഈശ്വരന്‍ പ്രദാനം ചെയ്ത് അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു, ആശംസിക്കുന്നു.
പിറന്നാള്‍ മംഗളങ്ങള്‍ നേരുന്നു!!
ഗന്ധര്‍വ്വഗായകന്റെ ആയിരം പൂര്‍ണചന്ദ്ര ദര്‍ശനത്തില്‍ പ്രാര്‍ത്ഥനയോടെ സംഗീതലോകം (ജോയ്സ് തോന്ന്യാമല)
''പാടൂ ഗന്ധർവഗായകാ... ഒരായിരം സംവത്സരങ്ങൾ'' യേശുദാസിന് പിറന്നാൾ, 84 ന്റെ പുണ്യം