Image

2024 ൽ മലയാളിക്ക് അഭിമാന നിമിഷം : ഖലീഫ യൂണിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി ആയിഷ നിഹിദ

Published on 14 January, 2024
2024 ൽ മലയാളിക്ക് അഭിമാന നിമിഷം : ഖലീഫ യൂണിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി ആയിഷ നിഹിദ

അബുദാബി : ഖലീഫ യൂണിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസത്തിന് (PhD Mathematics) നേരിട്ട് അഡ്മിഷൻ ലഭിച്ച മലയാളി വിദ്യാർത്ഥിനി അയിഷ നിഹിദയെ വേൾഡ് മലയാളി ഫെഡറേഷൻ (WMF) യു. എ. ഇ. കൗൺസിൽ അനുമോദിച്ചു. ഡിഗ്രി മാസ്റ്റേഴ്സ് ചെയ്യാതെ തന്നെ അബുദാബിയിലെ ഖലീഫ യൂണിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി എന്നുള്ളതാണ് ആയിഷ നിഹിദയെ വിത്യസ്തയാക്കുന്നത്.

അബുദാബിയിൽ ജോലി ചെയ്യുന്ന ചാലിശ്ശേരി സ്വദേശിയും വേൾഡ് മലയാളി ഫെഡറേഷൻ യു. എ. ഇ. കൗൺസിൽ വൈസ് പ്രസിഡണ്ടുമായ ഷാജു പുലാക്കൽ - ജാസ്മിൻ ഷാജു ദമ്പതികളുടെ മകളാണ് അയിഷ നിഹിദ.

ലോകത്തിൽ നിന്നുള്ള 1500 കുട്ടികളിൽ നിന്നും 100 പേരിൽ 10 ശതമാനം മാസ്റ്റേഴ്സ് ഇല്ലാതെ PhD ക്ക് നേരിട്ട് തെരെഞ്ഞെടുത്തതിൽ നിന്നും 2 ശതമാനം ഖലീഫ യൂണിവേഴ്സിറ്റിയിൽ പഠിക്കാതെ, ഒരേയൊരു ഇന്ത്യൻ, അതും കേരളത്തിൽ നിന്നുമുള്ള ആദ്യത്തെ വിദ്യാർത്ഥിനിയായ അയിഷ നിഹിദ,

എല്ലാ മലയാളികൾക്കും ഏറെ അഭിമാനം നൽകുന്നു.
ഡബ്ലിയു. എം. എഫ്. - യു. എ. ഇ. കൗൺസിൽ കോഡിനേറ്റർ ഷിജി മാത്യു, ജനറൽ സെക്രട്ടറി മുഹമ്മദ് അക്ബർ ചാവക്കാട്,  ജോയിൻ്റ്  ട്രഷറർ ജെയിംസ് പോൾ, പ്രവാസി ഫോറം കോഡിനേറ്റർ ഉബൈദ് മരക്കാർ എന്നിവർ ചേർന്ന് ആയിഷ നിഹിദക്കു ഉപഹാരം സമ്മാനിച്ചു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക