മസ്‌കറ്റ് : പ്രവാസി സംസ്‌കൃതി മസ്‌കറ്റ് ചാപ്റ്ററിന്റെ 2023 ലെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്‌കാരസമര്‍പ്പണത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മഹാകവി പഠിച്ച വിദ്യാലയമായ തിരുവല്ല വള്ളംകുളം ഗവണ്‍മെന്റ് യു .പി. സ്‌കൂളില്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പ്രൊഫസര്‍ പി. ജെ . കുര്യന്‍ ഉദ്ഘാടനം ചെയ്തു ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. എ അനന്തഗോപന്‍ മഹാകവി വെണ്ണിക്കുളം സ്മാരക പുരസ്‌കാരം പ്രവാസി എഴുത്തുകാരന്‍ അഭിനാഷ് തുണ്ട്മണ്ണിന് നല്‍കി, ക്‌നാനായ സമുദായ സെക്രട്ടറി റ്റി .ഒ. എബ്രഹാം തോട്ടത്തില്‍ മഹാകവിയുടെ ചിത്രം അനാച്ഛേദനം ചെയ്തു.
ചലച്ചിത്ര സംവിധായകന്‍ ലാല്‍ജി ജോര്‍ജ്, പ്രവാസി സംസ്‌കൃതി സെക്രട്ടറി ബിജു ജേക്കബ് കൈതാരം, സ്‌കൂള്‍ പ്രധാന അധ്യാപിക സിന്ധു ഏലിസബത്ത് ബാബു, സാമുവല്‍ പ്രക്കാനം, സതീഷ് കുമാര്‍, മുഹമ്മദ് സാലി, റെജി തിരുവാറ്റല്‍. ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ മഹാകവി വെണ്ണിക്കുളത്തിന്റെ തിരഞ്ഞെടുത്ത കവിതകളുടെ അവതരണവും ഉണ്ടായിരുന്നു.