Image

വി. ബൈബിൾ സങ്കീർത്തനങ്ങൾ ( സങ്കീർത്തനം -3 : സൂസൻ പാലാത്ര )

Published on 19 January, 2024
വി. ബൈബിൾ സങ്കീർത്തനങ്ങൾ ( സങ്കീർത്തനം -3 : സൂസൻ പാലാത്ര )

യാഹേ എന്നെതിരികൾ പെരുകി

നിന്ദകരുമേറെയായി

എന്നീശനെന്നെ തള്ളിയെ -

ന്നുൽഘോഷിച്ചവരാർത്തീടുന്നു.

അങ്ങെനിയ്ക്കു ചുറ്റും

പരിചയുമായിദൂതരെ നിർത്തി

മഹത്വമായവനേയങ്ങ്

ശത്രു മുമ്പാകെയെൻ

ശിരസുമുയർത്തി

എൻ നിലവിളി കേട്ടിട്ട്

അവിടുന്നത്തരവും നല്കുന്നു

സ്വസ്ഥമായുറങ്ങാനും

കൃത്യമായുണരാനും 

വൻകൃപയേകിയ നാഥാ നന്ദി

പീഡകരാം ശത്രു ഗണത്തെ

പേടിക്കില്ലിനിയൊരുനാളും 

സർവ്വേശാ ജാഗ്രതയോടെന്നെ

രക്ഷിച്ചീടണമെന്നും

ശത്രുവിന്നുടെ ചെകിട്ടത്തടിച്ച്

അവനുടെ പല്ലങ്ങു തകർത്തല്ലോ

സർവ്വേശായങ്ങേ

ദാനമാണെൻ രക്ഷ

തവ ഭക്തരെ 

അനുഗ്രഹ മഴയാൽ

പരിപാലിച്ചിടണമെന്നേക്കും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക