Image

സകല ബുദ്ധിയെയും കവിയുന്ന സമാധാനം : മിനി ബാബു

Published on 22 January, 2024
സകല ബുദ്ധിയെയും കവിയുന്ന സമാധാനം : മിനി ബാബു

യേശു പറഞ്ഞിരിക്കുന്ന :
"The peace that surpasses all understanding",  "സകല ബുദ്ധിയെയും കവിയുന്ന സമാധാനം", ഒരുപാട് ഇതിനെക്കുറിച്ച് ആലോചിക്കുമ്പോൾ ഇത് ഏതാണ്ട് എനിക്ക് പിടികിട്ടാത്ത ഒരു സമാധാനമാണ്.

മനുഷ്യന്റെ സമാധാനം എന്ന് പറയുമ്പോ തൃപ്തി, കാര്യങ്ങളിൽ നിന്ന് അകന്നിരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു സ്വസ്ഥത. സന്തോഷം. ജീവിതമൊക്കെ സ്വന്തം കൺട്രോളിൽ തന്നെ ഉള്ളപ്പോൾ. അധികം ഇടപെടാതെ മാറി നിന്നുകൊണ്ട് ചുറ്റുപാടും വീക്ഷിച്ചുകൊണ്ട് ആവശ്യത്തിനുമാത്രം സംസാരിച്ചുകൊണ്ട് സൂക്ഷിച്ച് സംസാരിച്ചുകൊണ്ട് സൂക്ഷിച്ച് ഇടപെട്ടു കൊണ്ട് മാക്സിമം കലഹങ്ങളും വഴക്കുകളും തർക്കങ്ങളും ഒഴിവാക്കിക്കൊണ്ട് ജീവിച്ചു പോരുമ്പോ ഒരു സമാധാനം കിട്ടുമല്ലോ അതാണ് മനുഷ്യന്റെ സമാധാനം.

 പറയേണ്ടത് പോലും പറയാതെ തിരുത്തേണ്ടത് പോലും തിരുത്താതെ ഇങ്ങനെയൊക്കെ പറഞ്ഞാൽ ശത്രുക്കൾ ഉണ്ടാകും എന്ന് കരുതലിൽ നിന്ന് ഉണ്ടാകുന്ന ഒരു സ്വസ്ഥത അതാണ് മനുഷ്യൻ പറയുന്ന സമാധാനം. ആവശ്യത്തിനുമാത്രം സംസാരിക്കുക ആവശ്യത്തിനുമാത്രം ഇടപെടുക. ആവശ്യമുള്ള ബന്ധങ്ങൾ മാത്രം വെച്ച് പുലർത്തുക. "ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞാൽ ചെയ്താൽ തിരുത്തിയാൽ മറ്റുള്ളവർ എന്നെക്കുറിച്ച് എന്ത് വിചാരിക്കും അങ്ങനെ ഒരു വിചാരത്തിന്റെ ആവശ്യമില്ല" എന്ന് തോന്നലിൽ നിന്ന് സ്വയം ഉണ്ടാക്കിയെടുക്കുന്ന ഒരു സമാധാനം.

 എന്നാൽ ഈ ക്രിസ്തു എന്താണ് പറയുന്നത്. സകലെടുത്തും തർക്കിച്ചും അതുവരെ ഉണ്ടായിരുന്നതിനെ തിരുത്തിയെഴുതി പൊളിച്ചെഴുതിയും ഭരണാധികാരികളോട് കലഹിച്ചും സഹോദരങ്ങൾ ഈ ദേശം വിട്ട് പോകാൻ ആവശ്യപ്പെടുന്നവരെ എത്തിനിൽക്കുന്ന ഒരു ജീവിതം, എന്നാൽ ആശംസിക്കുന്നതോ സകല ബുദ്ധിയും കവിയുന്ന ഒരു സമാധാനം. നമ്മുടെ ചുറ്റുപാടും ഒന്നും വീക്ഷിച്ചു കഴിഞ്ഞാൽ   ആവശ്യത്തിനുമാത്രം ഇടപെടുകയും സംസാരിക്കുകയും ചെയ്യുന്നവർ എന്ത് സ്വസ്ഥമായിട്ട് കഴിഞ്ഞു പോകുന്നു.

ചില മനുഷ്യർ ഉണ്ടല്ലോ ഒരു പ്രതിസന്ധി വരുമ്പഴ്, പതറാതെ, മനസ്സ് കൈവിടാതെ, വഴക്കുണ്ടാക്കാതെ ദേഷ്യപ്പെടാതെ നമ്മൾക്ക് പിടിതരാത്ത രീതിയിലുള്ള നിൽപ്പം ചിന്തയും പ്രവർത്തിയും, ഇവിടെ തട്ടി എന്റെ സമാധാനം വീഴാതെ ഇതും എങ്ങനെ മറികടക്കാം എന്ന് ഇവരുടെ നിൽപ്പ് കാണുമ്പോൾ തോന്നും ഇതും ഒരു ദൈവീക സമാധാനമല്ലേ, സകല ബുദ്ധിയെയും  മറികടക്കുന്ന.

 എന്നാൽ ചിലര് തിരുത്തേണ്ടിടത്ത് തിരുത്തുകയും വഴക്കിടയന്റടുത്ത് വഴക്കിടുകയും ശബ്ദം ഉയർത്തെഴുണ്ടെടുത്ത് ഉയർത്തിയും എന്നാൽ അത് അപ്പോഴത്തെ ആവശ്യത്തിന് മാത്രമായി അത് മനസ്സിലേക്ക് കൊണ്ടുപോകാതെ അവിടെ കളഞ്ഞിട്ട് പോകുന്നവർ ഉണ്ടല്ലോ അവർക്കും ഉണ്ടാകാം ഈ സമാധാനം. അതും ദൈവികമല്ലേ.

 മനസ്സും ഒരു ദിവസവും ഉറക്കവും ഒക്കെ പോകുമെന്ന് കരുതി നമ്മൾ എത്രയോ ഇടങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി നമ്മുടെ സമാധാനം കാത്തുസൂക്ഷിക്കുന്നു.

 ( യേശുവിന്റെ സമാധാനത്തെ കുറിച്ച് ഓർത്തപ്പോൾ തോന്നിയത് )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക