Image

കാലം കലികാലം (മേരി മുട്ടത്ത്)

Published on 24 January, 2024
കാലം കലികാലം (മേരി മുട്ടത്ത്)

ഭൂലോക മാകവേ യുദ്ധകെടുതികള്‍
അതില്‍ തല്ലിതകരുന്ന പാവം മാനുഷര്‍
പ്രളയവും, ഭൂകമ്പവും, ചതിപ്രയോഗങ്ങളും
ഒക്കെയും കേട്ടുകേട്ടങ്ങനെ,
മനവും, ചെകിടും മടുത്തിടുന്നു
ഇന്നിതാ AI തന്‍ വരവും,
അതിലെ ചെപ്പടി വിദ്യുയും
മരണത്തെപോലും അളക്കാന്‍,
അതില്‍ നിമിഷങ്ങളും വിനാഴികയും,
അളക്കാന്‍ പോരുന്ന വിദ്യകള്‍
ജീവനെ പോലും പിടിച്ചുനിര്‍ത്താന്‍ കെല്പുള്ള തന്ത്രങ്ങള്‍
മനുജന് കഴിയുമീ കാലമേ, കലികാലമേ!
ഓര്‍ക്കുക മര്‍ത്യാ നിന്‍ ഈശ്വര സാന്നിധ്യം.
അതിനെ കൊഴിവെട്ടിയെറിയുന്ന നാളുകള്‍
കലികാലം എന്ന്ു കരുതുക മര്‍ത്ത്യാ
കാലന്റെ വരവിനായ് കാതോര്‍ത്തുപോകുന്നു
ലോകമേ മായ, അതില്‍ ജീവനും മായ. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക