എന്താല്ലേ സന്തോഷം. ഇങ്ങനെ കുടഞ്ഞു കുടഞ്ഞ് ഇടുന്നമാതിരിയുള്ള ചിരി. അച്ഛനും അമ്മയും ചിരിക്കുന്ന കണ്ട് കുഞ്ഞുമതിൽ പങ്കുചേരുന്നു. അവരെ നോക്കി പൊട്ടിപ്പൊട്ടി ച്ചിരിക്കുന്നു. ഈ മൂവർ കുടുംബത്തിന്റെ ഒരു അപൂർവ്വ ചിത്രം.
സാധാരണയായി മാറിയത്തിന്റെ മുഖത്ത് എന്നും ദുഃഖം. അത് നോക്കി എന്തൊക്കെയോ മനസ്സിലാക്കുന്ന ഉണ്ണിയേശു. ഔസേപ്പ് പിതാവ് ആകട്ടെ, പതിവിന് വിപരീതമായി സുന്ദരനും ചെറുപ്പക്കാരനും സന്തോഷവാനും.
കേട്ടും അറിഞ്ഞും മനസ്സിലാക്കിയ ഔസേപ്പിതാവ് ആവട്ടെ ഒരുപാട് വയസ്സായ മനുഷ്യനാണ്. മറിയയുമായിട്ടുള്ള ബന്ധത്തിൽ അതാണ് നല്ലതെന്ന് എപ്പോഴൊക്കെയോ വരച്ച ചിത്രകാരന്മാർക്ക് തോന്നിയിട്ടുണ്ടാവും.
യഥാർത്ഥത്തിൽ
അങ്ങനെയല്ല. മറിയത്തിന് വിവാഹനിശ്ചയം ചെയ്തിരുന്ന ചെറുപ്പക്കാരൻ ആയിരുന്നു ഔസേപ്പ്. അവരുടെ ജീവിതത്തിൽ വേദനകളും പ്രതിസന്ധികളും മാത്രമല്ല സന്തോഷിക്കുന്ന എത്രയെത്ര നിമിഷങ്ങൾ, എല്ലാവരുടെയും ജീവിതം എന്നപോലെ.
ജീവിതത്തിൽ വേദനകൾ ഉണ്ട് എന്നാൽ അതിനിടയിലൂടെ ഒഴുകിയെത്തുന്ന സ്നേഹം എത്ര മനോഹരമാണ്.
സന്തോഷം ഒരു പകർച്ചവ്യാധിയാണ്. ഈ പടം കണ്ട് ഞാനും നല്ല വിടർന്ന് ചിരിച്ചു.
( രാവിലെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് കിട്ടിയ പടം )