റിയാദ് : റിയാദിലെ കലാ സാംസ്‌കാരിക സ്വതന്ത്ര സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് വിപുലമായ പരിപാടികളോടെ ഇന്ത്യയുടെ 75 -ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു
ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്ന 1950 ജനുവരി 26 മുതൽ ഈ ദിവസത്തോടുള്ള ആദരസൂചകമായി എല്ലാ വർഷവും ഇന്ത്യൻ
റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കുമ്പോൾ , നമ്മുടെ രാജ്യത്തിന്റെ ഈ അഭിമാന നിമിഷം നമുക്ക് സമ്മാനിച്ച നമ്മുടെ ധീര നായകർ, സ്വാതന്ത്ര്യ സമര സേനാനികൾ തുടങ്ങിയ നിരവധി പേരുടെ ത്യാഗങ്ങളുടെ ഫലമായാണെന്നും അവരുടെ അനശ്വരമായ ത്യാഗങ്ങളെ നമുക്ക് നന്ദിയോടെ സ്മരിക്കണമെന്നും ,
ഇന്ത്യ കെട്ടുറപ്പുള്ള ഒരു രാജ്യമായും ജനതയായും നിലനിർത്തുന്നതും സംരക്ഷിക്കുന്നതും നമ്മുടെ ഭരണഘടനയാണെന്നും .വ്യത്യസ്ത ഭാഷകളും ജാതിമത വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും സംസ്കാരങ്ങളും അടക്കം പല വൈവിധ്യങ്ങളുമുണ്ടായിട്ടും അവയെ ഒന്നായി ഉൾക്കൊള്ളാനും അംഗീകരിക്കാനും സംരക്ഷിക്കാനും കഴിയുന്ന ഭരണഘടനയാണ് നമ്മുടേതെന്നും , അത് സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു .
എക്‌സിറ്റ് 18 യതർ ഇസ്ത്രയിൽ പ്രസിഡന്റ് ഷഫീഖ് പാറയിൽ ദേശിയ പതാക ഉയർത്തി ആഘോഷപരിപാടികൾക്ക് തുടക്കംകുറിച്ചു ,
തുടർന്ന് ദേശീയ ഗാനാലാപനവും ,സാംസ്കാരിക ചടങ്ങും , കേക്ക് മുറിക്കലും, മധുരവിതരണവുമുണ്ടായി ,കോഡിനേറ്റർ ഷൈജു പച്ചയുടെ ആമുഖത്തോടെ തുടങ്ങിയ സാംസ്‌കാരിക ചടങ്ങിൽ പ്രസിഡണ്ട് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ചു ,
സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ ശ്രീ ശിഹാബ് കൊട്ടുകാട് മുഖ്യപ്രഭാക്ഷണം നടത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി .
സെക്രട്ടറി ഹരി കായംകുളം സ്വാഗതം പറഞ്ഞു , ഉപദേശകസമിതി അംഗം ഡൊമിനിക് സാവിയോ,വൈസ് പ്രസിഡണ്ട് ഷമീർ കല്ലിങ്കൽ , ജോയിന്റ് സെക്രട്ടറി വരുൺ കണ്ണൂർ , പി ആർ ഒ റിജോഷ് കടലുണ്ടി , ഷഹാന ഷഫീഖ് , സജീർ സമദ് , ഉമ്മർ അലി , നിസാർ പള്ളികശേരി , സിജോ മാവേലിക്കര , സജി ചെറിയാൻ , രതീഷ് നാരായണൻ , ഗോപൻ കൊല്ലം , ഷിജു റഷീദ് എന്നിവർ സംസാരിച്ചു , ട്രഷറർ അനസ് വള്ളികുന്നം നന്ദി പറഞ്ഞു ,
അൻവർ യൂനുസ്, എൽദോ വയനാട് , സോണി ജോസഫ് , ജോസ് കടമ്പനാട് , ഫൈസൽ തമ്പാൻ , വിജയൻ കായംകുളം , റജീസ് ചൊക്ലി , ഷംസു തൃക്കരിപ്പൂർ , ബാബു കണ്ണോത്ത് , ജംഷീർ കാലിക്കറ്റ് ,
സലിം പുളിക്കൽ , നസീർ അൽഹൈർ , എം ഡി റാഫി , ടിനു , അനന്ദൻ സാബു റിസ്വാൻ , ശരത് , സെയ്തലി , സുദർശന കുമാർ , അലൻ ജോർജ് , ജോജു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി .