ശശി : എന്റെ ഗ്രൂപ്പിലെ എല്ലാവരും എഴുതി കഴിഞ്ഞാല്‍ ഭാര്യമാരാണ് ആദ്യം നോക്കി അഭിപ്രായം പറയുക.
സുഹാസിനി : അല്ലെങ്കിലും സുരക്ഷിതമല്ലെന്ന് സംശയമുള്ളതൊക്കെ നേരിട്ട് മനുഷ്യരില്‍ പരീക്ഷിക്കാറില്ല.
ശശി : ഭാര്യമാര്‍ തെറ്റുതിരുത്തി കൊടുത്താണ് അവര്‍ ഗ്രൂപ്പുകളില്‍ പോസ്റ്റുചെയ്യുക. നീ മാത്രം എന്റെ കവിത തിരിഞ്ഞു പോലും നോക്കാറില്ല.
സുഹാസിനി : എന്റെ ദര്‍ത്താവിന്റെ കവിതകളിലെ ശരിയിലാണ് എനിക്ക് താല്‍പര്യം. തെറ്റും കുറ്റവും കണ്ടുപിടിക്കുന്നതിലല്ല.
ശശി : ആഹാ, നീ ഇത്ര വലിയ മനസ്സിന്റെ ഉടമയാണെന്ന് ഞാനറിഞ്ഞില്ല.
സുഹാസിനി : ഓ, ഇതൊന്നും മഹാമനസ്‌കതയായി കാണേണ്ട.
ശശി : ആര് പറഞ്ഞു. നിന്നെ ഞാന്‍ മനസ്സിലാക്കാന്‍ വൈകിപ്പോയി.
സുഹാസിനി : നിങ്ങടെ തെറ്റ് തിരഞ്ഞാല്‍ ദിവസം മുഴുവന്‍ പാഴാകും. ശരിയാവുമ്പോള്‍ രണ്ടോമൂന്നോ വാക്കേ കാണൂ അതാണ്. അല്ല പിന്നെ.