കാലോചിതമായ അഗ്‌നിചീളുകള്‍ എന്ന പ്രയോഗം തെറ്റിദ്ധാരണ ഉളവാക്കാന്‍ സാധ്യതയുണ്ട്. കാരണം അഗ്‌നിചീളുകള്‍ എന്നും അഗ്‌നിചീളുകള്‍ തന്നെയാണ് - സ്ഥലകാലഭേദമെന്യേ, അഗ്‌നിചീളുകള്‍ക്ക് മാറ്റമില്ല എന്നാല്‍ മനുഷ്യന് കാലമുണ്ട്, പരിമിതികളുണ്ട്; സ്ഥലകാലപരിമിതികളുള്ള മനുഷ്യന്റെ വീക്ഷണത്തില്‍ അഗ്‌നിചീളുകള്‍ ദര്‍ശിക്കുമ്പോള്‍ കാലത്തിന്റേതായ ഒരു മാനം കുടി ആ വീക്ഷണത്തില്‍ ദര്‍ശിക്കാവുന്നതാണ്. കാരണം ഇന്നേക്ക് അമ്പത് അല്ലെങ്കില്‍ നൂറു വര്‍ഷത്തിനുശേഷം ഇന്നു കാണുന്ന, കണ്ടതായ അഗ്‌നിചീളുകള്‍ക്ക് പുതിയ കാലത്തിന്റേതായ ഒരു മാനം കൈവരിച്ചിരിക്കും. ഇപ്പോള്‍ അഗ്‌നിചീളുകള്‍ സപര്‍ശിക്കുന്നതായ ചുറ്റുപാടുകള്‍ അഥവാ പരിസരം വ്യത്യസ്ഥമായിരിക്കുമല്ലോ? അത് പലര്‍ക്കും വ്യത്യസതമായ അനുഭവങ്ങള്‍ സൃഷ്ടിക്കാം.
ശ്രീ ജയന്‍ വര്‍ഗീസിന്റെ അഗ്‌നിചീളുകള്‍ എന്ന ലേഖന സമാഹാരം വായിച്ചു തീര്‍ത്തപ്പോള്‍ വളരെ സന്തോഷം തോന്നി. കാലപ്രസക്തങ്ങളായ അഗ്‌നിചീളുകള്‍ തന്നെ. മനസ്സിനെ മഥിക്കുന്ന ഏത ചിന്തയും കവിതയാകാം. ആ നിലയ്ക്ക് ഇത് ഗദ്യകവിതയുമാകാം. ഒന്നിനോടൊന്ന് ചേര്‍ന്നിരിക്കുന്ന വാക്കുകള്‍ ഒന്നിനു പുറകെ ഒന്നായി ആഗ്‌നേയാസ്ത്രങ്ങള്‍ പോലെ തൊടുത്തു വിട്ടിരിക്കുന്നു. അത് സപര്‍ശിക്കുന്ന പ്രതലത്തില്‍, ചുറ്റുപാടുകളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കി കൊണ്ട് തന്നെ.
മാറ്റങ്ങളാണല്ലോ മനുഷ്യചരിത്രത്തിന്റെ സ്ഥായിയായ ഭാവം. ഇന്ന് നാമായിരിക്കുന്ന സ്ഥിതി വളരെയധികം മാറ്റങ്ങളില്‍ കുടി കടന്നുപോയതാണ്. മാറ്റങ്ങള്‍ വരുത്തുന്നതില്‍ എഴുത്തുകാരുടെ പങ്കു നിഷേധിക്കാനാവില്ല. അഗ്‌നിചീളുകളുടെ സപര്‍ശനം എഴുത്തുകാരനില്‍ വരുത്തിയ മാറ്റങ്ങളാണ് അവന്റെ ചിന്തയും എഴുത്തും. അത് ചുറ്റുപാടുകളില്‍ മാറ്റങ്ങള്‍ ഉളവാക്കുന്നു. ചിലത അഗ്‌നിയിലെന്നപോലെ കത്തിയമരുന്നു. മറ്റ ചിലത് വെള്ളിയും പൊന്നും പോലെ കീടങ്ങള്‍ നീങ്ങി പുറത്തു വരുന്നു. പ്രവാചകന്മാരായ എഴുത്തുകാരുടെ എഴുത്തുകളാണ് വിവിധ മതങ്ങളിലെ വേദങ്ങളെല്ലാം തന്നെ. ആ എഴുത്തുകളില്‍ നിന്ന് പ്രചോദനം പ്രാപിച്ചിട്ടാണ് രാജാക്കന്മാര്‍ രാജ്യം ഭരിച്ചിരുന്നതും, പുരോഹിതന്മാര്‍ ജനങ്ങളെ ഉപദേശിച്ചിരുന്നതും ഇന്നും ആ സ്ഥിതിക്ക് മാറ്റമില്ല. എഴുത്തുകാരാണല്ലോ മാറ്റത്തിന്റേതായ ശംഖനാദം അഥവാ ഒരു പുത്തന്‍ പുലരിയുടെ ആഗമനത്തിന്റേതായ കാഹളധ്വനി മുഴക്കുന്നത്. അഗ്‌നിചീളുകള്‍ അവരില്‍ പതിച്ചതിന്റെ ഫലമാണത്. ശരിയായ എഴുത്തുകാര്‍ പ്രവാചകന്മാരാണ്. അഗ്‌നിചീളുകള്‍ അവരില്‍ പതിക്കുമ്പോള്‍ അവരുടെ ദൃഷ്ടി വിദൂരഭാവിയില്‍ കേന്ദ്രീകരിക്കുന്നു.
ശ്രീ. ജയന്റെ ഈടുറ്റ ലേഖനങ്ങള്‍ മനുഷ്യമനസ്സിനെ മഥിക്കുന്നതുതന്നെയാണ്. അത് പുരോഗമനപരമായ മാറ്റങ്ങള്‍ കൊണ്ടുവരട്ടെ എന്ന് ആശിക്കുന്നു. നമ്മുടെ കേരളത്തിലെ രാഷ്ട്രീയ, മത, സാംസകാരിക നായകന്മാരും ചിന്തകന്മാരും ശ്രീ ജയന്റെ ലേഖന സമാഹാരം വായിച്ചിരുന്നെങ്കില്‍ എന്ന് ആശിക്കുകയാണ്. തീര്‍ച്ചയായും അത സമൂഹത്തില്‍ പുരോഗമനപരമായ മാറ്റങ്ങള്‍ കൊണ്ടുവരും എന്നതില്‍ സംശയമില്ല. കുടാതെ ഇത് മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കട്ടെ എന്നും ആശിക്കുന്നു. അത് ലോകമെമ്പാടും മനുഷ്യമനസ്സുകളില്‍ മാറ്റങ്ങള്‍ കൊണ്ടുവരട്ടെ.
അഗ്‌നിയെ എന്നും മനുഷ്യന്‍ ഈശ്വരന്റെ സാന്നിദ്ധ്യമായിട്ടാണ് കരുതിയിട്ടുള്ളത്. ബൈബിള്‍ ദൈവത്തെ ദഹിപ്പിക്കുന്ന അഗ്‌നിയായിട്ടാണ് വിവക്ഷിച്ചിരിക്കുന്നത്. എല്ലാ മനുഷ്യകുലങ്ങളിലും അഗ്‌നി ഈശ്വരസാന്നിദ്ധ്യമായിരുന്നു. പുര തന പേര്‍ഷ്യക്കാരായ പാഴ്‌സികള്‍ അഗ്‌നിയെ ആരാധിച്ചിരുന്നു. ബൈബിളില്‍ ദൈവത്തെ പ്രസാദിപ്പിക്കാന്‍ ആചരിച്ചിരുന്നതായ യാഗങ്ങള്‍ അഥവാ മൃഗബലികള്‍ ആകാശത്തെ നിന്നു തീയിറങ്ങി ദഹിപ്പിച്ചിരുന്നത് കണ്ട് വളര്‍ന്നവരായ അവരുടെ പുതിയ തലമുറ ചെന്നെത്തിയ സ്ഥലങ്ങളില്‍ അഗ്‌നിയെ ആരാധിച്ചതില്‍ അത്ഭുതപ്പെടാനില്ല. അത് കേരള സമൂഹത്തില്‍ വിളക്ക് കൊളുത്തി ഉദ്ഘാടനവും ഹിന്ദു സമൂഹങ്ങളില്‍ അഗ്‌നിയെ സാക്ഷി നിര്‍ത്തി വിവാഹവും വരെ എത്തിയിരിക്കുന്നു. അഗ്‌നി എന്നും ഈശ്വര സാന്നിദ്ധ്യത്തിന്റെ പ്രതീകമായിരുന്നു.
ഈ അഗ്‌നിയുടെ സ്പര്‍ശനം തന്നെയാണ് ശ്രീ. ജയന്റെ തൂലികയില്‍ നിന്നും അടര്‍ന്നു വീണ അഗ്‌നിചീളുകള്‍ക്ക് പ്രചോദനമായിരിക്കുന്നതെന്ന പുസതകം വായിച്ചാല്‍ മനസ്സിലാകും. ശ്രീ. ജയന്റെ വാക്കുകള്‍ തന്റേതായ, താന്‍ ജീവിക്കുന്ന കാലത്തിലെ അറിവില്‍ നിന്നാണെങ്കില്‍ പോലും അതുകൊണ്ട് അഗ്‌നിചീളുകള്‍ എന്നും അഗ്‌നിചീളുകളായിരിക്കുമെങ്കിലും ജയന്റെ ലേഖന സമാഹാരത്തിന് ഇന്നേക്ക് ഒരു അമ്പതോ നൂറോ വര്‍ഷങ്ങള്‍ക്കുശേഷം പുതിയ നിരൂപണം ആവശ്യമായി വന്നേക്കാം. തന്റേതായ അറിവിന്റെ പരിമിതിയില്‍ നിന്ന് കുറിച്ചതായതുകൊണ്ട് സ്വാഭാവികമായും നമുക്കെല്ലാമുള്ള അറിവിന്റേതായ പരിമിതികള്‍ ലേഖനത്തില്‍ ചിലയിടത്തൊക്കെ കാണാനുണ്ട് എന്നത് ഒരു വലിയ ന്യൂനതയല്ല. ലേഖനസമാഹാരത്തിന്റെ ആകമാനമായ വിശേഷതകള്‍ ഈ കുറവുകളെ പൊതിഞ്ഞു സൂക്ഷിക്കുന്നുണ്ട്.
നാമെല്ലാവരും ഒന്നുമറിയാതെ ഈ ഭൂമിയില്‍ ജനിച്ചു വീണു- നമ്മുടെ അനുവാദം കൂടാതെ തന്നെ. എന്തോ ഒക്കെ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും, വിദ്യാലയങ്ങളില്‍ നിന്നും, മത ആചാരങ്ങളില്‍ നിന്നും മനസ്സിലാക്കി.
നാം ധരിച്ചു വെച്ചിരിക്കുന്നത് എല്ലാം ശരിയല്ല എന്നതില്‍ തര്‍ക്കമില്ല. ഇന്നേക്ക് അമ്പതോ നൂറോ വര്‍ഷങ്ങള്‍ക്കുശേഷം പുറകോട്ട് തിരിഞ്ഞു നോക്കുമ്പോള്‍ നാം ധരിച്ചിരിക്കുന്ന പലതും മൗഢ്യമാണെന്ന് തെളിയും. എങ്കിലും ഇന്ന് നമ്മുടെ പലരുടേയും ധാരണ നാം ഓരോരുത്തരും ധരിച്ചിരിക്കുന്നതാണ് ഏറ്റവും ശരി. നമ്മില്‍ നിന്നും വ്യത്യസതരായി ചിന്തിക്കുന്ന പലര്‍ക്കും ശിരസ്സിന എന്തോ തകരാര്‍ ഉണ്ടാകും എന്നാണ് പലരുടേയും ധാരണ. ഇ-മലയാളിയില്‍ വരുന്ന ചില ലേഖനങ്ങളും പ്രസിദ്ധീകരണങ്ങളും അതാണ് വിളിച്ചറിയിക്കുന്നത്.
അനന്തം അജ്ഞാതം അവര്‍ണ്ണനീയം
ഈ ഭൂലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു!
എന്ന് കവി പാടിയത ഓര്‍മ്മ വരുന്നു.
കോളേജില്‍ ബിഗബാംഗ തിയറിയും (Big Bang Theory), എവലൂഷന്‍ തിയറിയും (Evolution Theory) പഠിപ്പിച്ചതിനുശേഷം പ്രൊഫസര്‍ പറഞ്ഞു നിര്‍ത്തിയത് ബിഗബാംഗിന കാരണമായ വസതുക്കളോ സാഹചര്യങ്ങളോ ഈശ്വര സൃഷ്ടിയാണെന്ന് സമ്മതിക്കുമെങ്കില്‍ ഈശ്വരന് മനുഷ്യ സൃഷ്ടിയായ ബിഗബാംഗിന്റേയോ എവലൂഷന്‍ തിയറിയുടേയോ ആവശ്യമുണ്ടോ സൃഷ്ടികര്‍മ്മം നടത്താന്‍ എന്നാണ്.
അതേ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടാണ് ബിഗബാംഗിന്റേയും എവലൂഷന്‍ തിയറിയുടേയും പൊള്ളത്തരങ്ങള്‍ വിശദീകരിച്ചിട്ട് സൃഷ്ടിയുടെ പുറകിലുള്ള ഈശ്വരചൈതന്യത്തെ അടിവരയിട്ട് ഉറപ്പിച്ചുകൊണ്ട് ശ്രീ ജയന്‍ വര്‍ഗീസ് ചോദിക്കുന്നതും പുസതകം അടയക്കുന്നതും.
എഴുത്തുകാരന് എല്ലാവിധ ആശംസകളും നേരുന്നു. അനേകരുടെ വിശകലനത്തിനും അന്വേഷണപഠനങ്ങള്‍ക്കും കാഴ്ചചപ്പാടിലുള്ള വ്യതിയാനത്തിനും ഈ ലേഖനസമാഹാരം മുഖാന്തിരമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പുസതകം വായിക്കാന്‍ താലപര്യമുള്ളവര്‍ക്ക് ഗ്രീന്‍ ബുകസ ഇന്ത്യയുമായി ബന്ധപ്പെടാം.
0487-2422515
Email: info@greenbooksindia.com