Image

സസ്പെൻസ് ത്രില്ലര്‍ ചിത്രം'റാസ' ഒരുങ്ങുന്നു

Published on 08 February, 2024
സസ്പെൻസ് ത്രില്ലര്‍ ചിത്രം'റാസ' ഒരുങ്ങുന്നു

കൈലാഷ്,ജെസൻ ജോസഫ്,ജാനകി ജീത്തു,ജിപ്സാ ബീഗം എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി ജെസൻ ജോസഫ് കഥ തിരക്കഥയഴുതി സംവിധാനം ചെയ്യുന്ന ഫാമിലി സസ്പെൻസ് ത്രില്ലർ ചിത്രമാണ് " റാസ".

മിഥുൻ നളിനി, സലാഹ്, മജീദ്, ബെന്നി എഴുകും വയല്‍, ബെന്നി കലാഭവൻ, അരുണ്‍ ചാക്കോ, ബിന്ദു വരാപ്പുഴ, ജാനകിദേവി, സുമാ ദേവി, ദിവ്യാ നായർ, ഹർഷ, ഇന്ദു , തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.

ഹൈമാസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഹുസൈൻ അബ്ദുള്‍ ഷുക്കൂർ നിർവ്വഹിക്കുന്നു. ജെസൻ ജോസഫ് ,അനസ്സ് സൈനുദ്ദീൻ എന്നിവരുടെ വരികള്‍ക്ക് അനസ്സ് സൈനുദ്ദീൻ,ജാനകി ജീത്തു,വിനീഷ് പെരുമ്ബള്ളി എന്നിവർ സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം- വിഷ്ണു പ്രഭാവ, എഡിറ്റിംഗ്-ഹരി മോഹൻദാസ്,കല- രാമനാഥ്,മേക്കപ്പ്- അനൂപ് സാബു, വസ്ത്രാലങ്കാരം-വിനു ലാവണ്യ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക